Thursday, October 2, 2008

തളരുന്ന മലയാളസിനിമയും ഫാന്‍സുകാരും

തമിഴ് സിനിമാലോകത്തെ പിന്‍തുടര്‍ന്നു മലയാളസിനിമയിലും കഴിഞ്ഞനാളുകളായി ഫാന്‍സ് അസോസിയേഷന്റെ ഒരു തരംഗം കാണപ്പെട്ടു തുടങ്ങിയിട്ട്.
തമിഴകത്തെ സിനിമാ സംസ്ക്കാരമല്ല മലയാളിയുടേത് എന്നിട്ടും ഇവിടെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ എന്തെല്ലാം കെട്ടുകാശ്ചകളാണിവര്‍ കാട്ടിക്കൂട്ടുവാന്‍ ശ്രമിക്കുന്നത്. നല്ല ഒരു കുടുംബ സിനിമ എന്ന സങ്കല്‍പ്പം എന്നേ മലയാ‍ളിക്കു അന്യമായിരിക്കുന്നു............പ്രിയദര്‍ശന്‍,സിബിമലയില്‍ എന്നിവര്‍ ഒരുപരിധിവരെ മലയാളസിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്നറിയില്ല।। എന്നിരുന്നാലും ഇന്നും കിലുക്കവും കമലദളവും മലയാളി പ്രേക്ഷകര്‍ വീണ്ടും കണ്ടാസ്വദിക്കുന്നു

സജീവമായി രംഗത്തുള്ള സത്യന്‍ അന്തിക്കാടും കമലും എല്ലാം ഇന്ന് ചെന്നെത്തിനില്‍ക്കുന്ന സിനിമാപരിസരം അവരുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക് പോലും സഹിക്കാവുന്നതിലും അപ്പുറമാണ്।എത്രയോ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ഇവര്‍ ഇന്ന് പുറത്തിറക്കുന്ന ചിത്രങ്ങള്‍ തികച്ചും ഖേദകരം തന്നെ. ഇനിയും തങ്ങളുടെ പ്രേക്ഷകരെ ഇവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ കരുതേണ്ടത്? ഒരേ ശ്രേണിയില്‍ ഉള്ള മ്യൂസിക്കില്‍‌ മീരയുടെ ആവര്‍ത്തന വിരസമായ സ്റ്റെപ്പുകള്‍ ഇതെല്ലാം ആണ് ഇന്ന് സത്യന്‍ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലെ ഹൈലൈറ്റ്. മലയാളത്തില്‍ ഇന്നിറങ്ങുന്ന ആല്‍ബങ്ങളിലെ പാട്ടുകളുടെ നിലവാരം പോലും ഇല്ല ഇത്തരം പലചിത്രങ്ങളിലേയും ഗാനങ്ങള്‍ക്ക്.

സൂപ്പര്‍സ്റ്റാര്‍‌ ‍ചിത്രങ്ങള്‍ പോലും തീരെനിലവാരം ഇല്ലാതെ മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരികെപിടിക്കുവാന്‍ കഴിയാത്തതുമാണെന്നതിനു എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ വിജയിച്ചില്ലെ?നിവേദ്യത്തിന്റെ,ക്ലാസ്മേറ്റിന്റെ വന്‍ വിജയം നാം കണ്ടു। എങ്കില്‍‌ എന്തിനാണ് ഈ ഫാന്‍സുകാരുടെ അനാവശ്യ പ്രചരണം. സത്യത്തില്‍ നാട്ടിന്‍ പുറത്തെ ചെറിയ കഥകള്‍ സത്യനും കമലും ഒക്കെ പറയുന്നത് കേള്‍ക്കുവാന്‍ കൊതിച്ചിരിക്കുന്നവരാണ് നമ്മളെ പോലെയുള്ള മലയാളി കുടുംബപ്രേക്ഷകര്‍ അല്ലാതെ സമീപകാലത്ത് ഇവര്‍ ഒരുക്കിയ പോലുള്ള ചിത്രങ്ങള്‍ അല്ല നമുക്കു വേണ്ടത്।


പരാജയങ്ങളില്‍ നിന്നും പഠിക്കാതെ മലയാളസിനിമ കൂടുതല്‍ കൂടുതല്‍ പറ്റുകുഴികളിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദയനീയകാഴ്ചയാണിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അനിനിടയില്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ ഉള്ള വാക്കേറ്റങ്ങളും വെല്ലുവിളികളും പിളര്‍പ്പും. ......”വര്‍ഷങ്ങളായി വിജയം എന്തെന്ന് അറിയാത്തവരെ തീര്‍ച്ചയായും ഇത്തരം സംരംഭങ്ങളില്‍ നിന്നും പിടിച്ച് പുറത്താക്കുകതന്നെവേണം“.



പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് അവസരം നല്‍കിയും ,ആവര്‍ത്തന വിരസവും ബോറടിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാതിരുന്നും സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറച്ചും മറ്റുരീതിയില്‍ ഉള്ള അനാവശ്യചിലവുകള്‍ ഒഴിവാക്കിയും മലയാളസിനിമയെ മുന്നോട്ടൂക്കോണ്ടുപോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ഈ ഇന്റസ്ട്രിയില്‍ ഉള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടകണം.അല്ലാതെ ഇത്തിരിപ്പോന്ന കേരളത്തിലെ പ്രേക്ഷകരെ മുന്നില്‍കണ്ടുകൊണ്ട് കോടികള്‍ വാരിവിതറിയാല്‍ നഷ്ടത്തിന്റെ കഥകള്‍ മാത്രമേ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയൂ.


മലയാളസിനിമയിലെ നിലവാരത്തകര്‍ച്ചയും ആവര്‍ത്തനവിരസതയും‍ സഹിക്കവയ്യാതെ ആണ് ഒരുവിധം കുടുംബപ്രേക്ഷകരും തീയേറ്ററുകളോട് വിടപറഞ്ഞത് .


ഞാന്‍‌ ഈ അടുത്ത കാലത്ത് പരുന്തും,മാടമ്പിയും കാണുവാന്‍ തിയറ്ററില്‍‌ പോവുകയുണ്ടായി പടത്തിന്റെ ബോറടിസഹിക്കാന്‍ പറ്റുന്നില്ല ഇതിനിടയില്‍ ആണ് ഫാന്‍സുകാരുടെ അസഹനീയമായ ശല്യം‍. തീയേറ്ററില്‍ കൂക്കിവിളിച്ചും നായകന്റെ ഡയലോഗുകള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിയും ജയ്‌വിളിച്ചും മറ്റും അവിടെ എത്തിയിരുന്ന കുടുംബപ്രേക്ഷകര്‍ക്ക് ചുറ്റും നിന്ന് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനപ്പൂര്‍വ്വം സ്ത്രീകളും കുട്ടികളുമുള്ളിടത്ത് തിക്കുതിരക്കുകളുണ്ടാക്കുവാന്‍ ശ്രമിക്കുന്നു. അതുതടയാന്‍‌ ശ്രമിക്കുന്ന പുരുഷന്മാരില്‍‌ ചിലരെ കയ്യേറ്റം ചെയ്യാന്‍‌ വരെ മുതിരുന്ന മറ്റുചിലര്‍.....
ഇന്നു കേരളത്തില്‍ ഫാന്‍സിന്റെ പേരില്‍ തീയേറ്ററുകളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞാടുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകും. സിനിമക്കിടയില്‍ കടലാസുചീന്തി മുകളിലേക്ക് എറിഞ്ഞും കൂക്കിവിളിച്ചും സ്ത്രീകള്‍ അടക്കം ഉള്ള കാണികളുടെ മുകളിലേക്കല്ല താരാരാധന കാണിക്കേണ്ടത്!!

ഫാന്‍സുകാരുടെ പേരില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന ആഭാസങ്ങള്‍ നിര്‍ത്തിയേ തീരൂ। തീയേറ്റര്‍ ഉടമകളും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം।കാശുമുടക്കി തീയേറ്ററില്‍ എത്തുന്ന സാധാരണകാണികള്‍ക്ക് സ്വസ്ഥമായി സിനിമ ആസ്വദിക്കാന്‍ കഴിയാതെ വരിക എന്നത് അവര്‍ മുടക്കുന്ന പണത്തിനു പ്രതിഫലമായി നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണ്।ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞാടുവാന്‍ ഉള്ള സന്തര്‍ഭം വേറെ ഉണ്ടാക്കുകയാണുവേണ്ടത് അല്ലാതെ പൊതുജനം കാശുമുടക്കി കയറുമ്പോള്‍ അതിനു തടസ്സം ഉണ്ടാക്കിക്കൊണ്ടല്ല ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരാരാധന പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കേണ്ടത്.

14 comments:

paarppidam said...

മലയാള സിനിമയെകുരിച്ച് ഇനി നിങ്ങൾ എഴുതാത്ത പോരായ്മയേ ഉള്ളൂ..

സിനിമാഹാളിൽ സാമൂഹ്യവിരുദ്ധര ശല്യം ചെയ്യുന്നെങ്കിൽ ഉപഭോക്തർ തർക്ക പരിഹാര ഫോറത്തെ സമീപിക്കാവുനതാണ്.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

poor-me/പാവം-ഞാന്‍ said...

malayaala sinima marichu .sanghadanakal neennal vazhatte!
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/

ഷാനവാസ് കൊനാരത്ത് said...

വളരെ പ്രസക്തമായ ഒരു ആനുകാലിക വിഷയമാണിത്. മലയാളി എല്ലാ നിലയ്ക്കും തന്‍റെ വ്യക്തിത്വത്തിന്‍റെ ശവക്കച്ച അണിയുകയാണ്. പ്രതികരണം നന്നായി. ആശംസകള്‍.

വരവൂരാൻ said...

അല്ലാതെ പൊതുജനം കാശുമുടക്കി കയറുമ്പോള്‍ അതിനു തടസ്സം ഉണ്ടാക്കിക്കൊണ്ടല്ല ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരാരാധന പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കേണ്ടത്. തീർച്ചയായും, ആശംസകളോടെ

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...
This comment has been removed by the author.
j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

നമുക്കുചുറ്റിലും സര്‍വ്വസാധാരണയായി നടക്കുന്ന സംഭവങ്ങളെ സ്ത്രീകളുടെ കാഴ്ചപ്പാടിലുള്ള പ്രതിസന്ധികളുളവാക്കുന്നതാണെന്നു വളരെ വ്യക്തമായി വിലയിരുത്താന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്..............

Anonymous said...

ചേച്ചിയോടാരാണു റിലീസിന്റെ അന്നു സിനിമ കാണാന്‍ പോകാന്‍ പറഞ്ഞതു.
എന്തെങ്കിലുമൊക്കെ സംഭവിച്ചതിനു ശേഷം പിന്നെ ഫാന്‍സുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമൊന്നുമില്ല. കൂടുതലൊന്നും നടന്നില്ല എന്നുകരുതുന്നു അല്ലെങ്കില്‍ ഇവിടെ പറയുമായിരുന്നല്ലോ..
എന്നാലും അതൊരു വലിയ് നഷ്ടമായിപ്പോയി ഞങ്ങള്‍ വായനക്കാര്‍ക്ക്..

Kunjipenne - കുഞ്ഞിപെണ്ണ് said...

ചേച്ചി..ഒരു അച്ഛനില്ലാത്ത കുഞ്ഞിന്‍റെ കമന്‍റ് കണ്ടോ..ഇതൊക്കെ തന്നെ ഫാന്‍സുകാരന്‍ മലയാളിയുടെ സംസ്കാരം....

മാളൂ said...

അരാന്റെ കള്ള് ആരാന്റെ തീയറ്റര്‍‌
ആരാന്റെ സിനിമാ, ആരാന്റെ പെണ്ണ്, കൂവഡാ കൂവ്!
കുഞ്ഞിപെണ്ണേ ! നീ വെറും കുഞ്ഞിപെണ്ണല്ലാ,
ആ പറഞ്ഞതാ ശരി ചേച്ചീടെ പോസ്റ്റില്‍ വന്ന് കമന്റ് പറയാ‍ന്‍ “കുഞ്ഞ്” തണ്ടപ്പേരും മാറാപ്പേരും തറവാട്ടില്‍ തന്നെ വച്ചിട്ടാ പോന്നെ, ആണാന്ന് പറഞ്ഞറിയിക്കണം!
പിന്നെ യെവന്മാരെ ഒക്കെ കാണുമ്പോള്‍ നനഞ്ഞകോഴി പോലെ പതുങ്ങണ്ട കാര്യമില്ലാ, അതാ കേരളത്തിലെ പെണ്ണുങ്ങള്‍ ഇനി ഓര്‍ക്കണ്ടത്.ബുദ്ധിയും വിവേകവും വകതിരിവും സംസ്കാരവുമല്ലാ പിന്നെയോ പള്ളേല്‍ കിടക്കുന്ന ഫ്രീ കൊട്ടുവടിയാ ‘ഫാന്‍സ് ’.. ഓലിയിടുന്ന പട്ടിക്ക് മറുഓലി വേണ്ടാ.. “കുഞ്ഞ്”വല്ലതും പറയുന്നണ്ടേല്‍ ചോറൂണ് കഴിഞ്ഞിട്ട് മതി.പേരോടെ പെരുമയോടെ അപ്പോ വരട്ടോ!

കുഞ്ഞന്‍ said...

നല്ലൊരു പോസ്റ്റ്..!

അനോണിയായാലും സനോണിയായാലും കുടുംബസഹിതം സിനിമ കാണുമ്പോള്‍ അറിയാം ഇത്തരം ശല്യത്തിന്റെ സുഖം. യാമിനി ജി പറഞ്ഞതുപോലെ ഇത് സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഉണ്ടാക്കുന്നു.

പിന്നെ..ഈ കമന്റു വിന്‍ഡോവില്‍ ടൈപ്പുചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു, ആയതിനാല്‍ സെറ്റിങ്ങ്‌സ് ഒന്നു മാറ്റൂ

Anil cheleri kumaran said...

ഞങ്ങള്‍ സിനിമ കാണാന്‍ തീയേറ്ററില്‍ പോകാറില്ല. ആദ്യനാളുകളില്‍ പ്രത്യേകിച്ചും. വന്നു വന്നു ഫാന്‍സുകാരെ ഇപ്പോ ചാനല്‍കാര്‍ ഇന്റര്‍വ്യുവിനു വിളിക്കുന്ന അവസ്ഥ വരെ എത്തിയല്ലൊ.

ജെ പി വെട്ടിയാട്ടില്‍ said...

ഫാന്‍സ് കാര്‍ എല്ലായിടത്തും ഉണ്ട്...
രസകരമായ് ഒരു കഥ നാളെ എഴുതാം

ഗൗരിനാഥന്‍ said...

ഇതൊന്നെടുത്ത് സൂപ്പര്‍സ്റ്റാറുകള്‍ക്ക് അയച്ച് കൊടുക്കു,,നമ്മള്‍ എന്താ ചിന്തിക്കുന്നതെന്ന് അവരും അറിയട്ടെ