നാളുകള്‍ക്ക് ശേഷം മറ്റൊരു മദ്യ ദുരന്തം കൂടെ നമ്മുടെ നാട്ടില്‍ സംഭവിച്ചിരിക്കുന്നു. സ്വന്തം പ്രജകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ഒരു ഭരണ സമ്പ്രദായം നില നില്ക്കുന്ന നാടിനെ എങ്ങിനെ ആണ് ആധുനീകം എന്ന് കരുതുക? കൌമാരക്കാര്‍ വരെ മദ്യത്തിനു അടിമകളായി മാറിയിരിക്കുന്നു. സ്തീകളും മദ്യത്തിന്റെ രുചി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മദ്യത്തിന്റെ ഉപഭോഗത്തില്‍ ഉള്ള വര്‍ദ്ധനവിനെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാക്കി മാറ്റാറുണ്ട്. വാര്‍ത്തയുടെ വലിയ വിപണിയില്‍ ഇതുപോളെ ഉള്ള എന്തിനു വിപണന സാധ്യതയുണ്ടെന്ന് അവര്‍ വാര്‍ത്തകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. മദ്യത്തിനെതിരായ വാര്‍ത്തകളേക്കാള്‍ മദ്യത്തിന്റെ വിറ്റുവരവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ പറ്റില്ല. അതുപോലെ മദ്യത്തിനെതിരായ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും ശരിയല്ല. ഇവിടെ വ്യാജമദ്യം വിറ്റവര്‍ക്കെതിരെ എടുക്കുന്ന അതെ വകുപ്പുകള്‍ ഉത്തരവാദിത്വ പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും എടുക്കണം. എക്സൈസ് ഉദ്യോഗസ്ഥരുടെ കണ് വെട്ടത്തുനിന്നും കേവലം 200 മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ കാര്യങ്ങള്‍ പോലും ഇവര്‍ ശ്രദ്ധിച്ചില്ല എന്നത് സംശയകരമാണ്
കുറ്റിപ്പുറത്തെ മദ്യഷാപ്പില്‍ നിന്നും കഴിച്ച വിഷക്കള്ളിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നതും സ്തീകളെയാണ്. തൊഴിലെടുത്ത് കുടുമ്പം പുലര്‍ത്തുന്ന പലരും വിഷമദ്യം കഴിച്ച് മരിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
പലപ്പോഴും ട്രെയിന്‍ യാത്രയില്‍ തമിഴ്നാട്ടുകാരായ തൊഴിലാളി സ്തീകളെ കണ്ടു മുട്ടാറുണ്ട്. അവര്‍ ട്രെയിനിന്റെ വാഷ് ബേസിനില്‍ നിന്നും വെള്ളം എടുത്ത് മദ്യപിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ജീവിതത്തിന്റെ കടുത്ത യാദാര്‍ഥ്യങ്ങളോട് മല്ലടിക്കുന്ന അവരില്‍ പലരും നിര്‍വികാരമായിട്ടാണ് മദ്യം കഴിക്കുന്നത്. ചിലര്‍ മടിയിലെ ചെറിയ പൊതികളില്‍ നിന്നും എന്തൊക്കെയോ വസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി മുറുക്കുന്നതും കാണാം. ഇത്തരം സംഘങ്ങളില്‍ കൌമാരക്കാരികളായ ചെറിയ പെണ്‍കുട്ടികള്‍ വരെ ഉണ്ടാകും. അവരില്‍ പലരും ലഹരിക്ക് അടിമകളാണ്.
മദ്യത്തിനും മയക്കുമരുന്നിനുമായി ഇത്തരം സ്തീകള്‍ പലപ്പോഴും ലൈംഗീക ചൂഷണത്തിനും വിധേയരാകാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സുരക്ഷിതത്വം ഇല്ലാത്ത ഇത്തരം വേഴ്ചകള്‍ അവര്‍ക്ക് രോഗങ്ങളും പ്രദാനം ചെയ്യുന്നുണ്ടകാം. ചിലര്‍ക്ക് അവിഹിത സന്തതികളേയും സമ്മാനിക്കുന്നു. ഇത്തരം നാടോടികളുമായി ശാരീരിക ബന്ധപ്പെടുന്നതില്‍ “മാന്യന്മാരും“ ഉണ്ടെന്ന് അറിയുമ്പോള്‍ അറപ്പുതോന്നുന്നു. എങ്ങിനെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ തോന്നുന്നു ഇവര്‍ക്ക്?

11 comments:
അമ്മായി ആളൊരു ഒന്നൊന്നര മൊതലാണല്ലോ...ബോത്ത് കാഴ്ചക്കും കാഴ്ചപ്പാടിനും കിടു. ദ്രവ്യാരിഷ്ടം അടിച്ച് കുറേ എണ്ണം സ്കൂട്ടായി.. ദേ സുബൈദാന്റി കള്ളുചെത്താന്‍ ഒരു സൈക്കിളില്‍ പോണ സീനാ ഏഷ്യാനെറ്റില്‍.
കള്ളുടി ഒരു മോശം സംഗതിയൊന്നും അല്ല കേട്ടോ അമ്മായേ... ഈ തമിഴ്നാട് ചുള്ളത്തോളേ പൂശണതില് അമ്മായിക്ക് അലര്‍ജി തോന്നും പക്ഷെ അതൊരു ത്രില്ലായി കാണണോര് ഉണ്ടെന്നെ...ഒരു വെറൈറ്റിക്ക്. സ്കോച്ചടിക്കണോര് കള്ളുടിക്കണ മാതിരി.... എന്തായാലും അമ്മായീടെ ക്ലൈമാക്സ് ഗൌരവം ഉള്ളതായി തോന്നി. അതൊക്കെ ദുഖകരം തന്നെ എന്ന് സമ്മതിക്കുന്നു...
good!
അതെ കള്ളുകുടി ഒരു മോശം എടപാടായി തോന്നീട്ടില്ല. വല്ലപ്പോളും നല്ല തെങ്ങിന് കള്ള് അപകടകാരിയല്ല. ആനമയക്കിയാണ് പ്രോബ്ലം ഉണ്ടാക്കണേ. തെങ്ങും കള്ളും തമ്മില്‍ ഒരു ബന്ധവും ഇല്ല. ഡയസേ പാം, വിവിധ ആസിഡുകള്‍, നവസാരം, പഞ്ചസാര ഇതൊക്കെ ചേര്‍ത്തുണ്ടാക്കുന്ന കള്ളല്ലേ പ്രോബ്ലം?
നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വിവിധ സംഗതികള്‍ ശ്രദ്ധയില്‍ പെടുന്നു എന്നത് എഴുത്തിലൂടെ വ്യക്തമാകുന്നു. അതൊക്കെ ശ്രദ്ദേയമായി പോസ്റ്റില്‍ ചേര്‍ക്കുന്നുമുണ്ട്...
ഇത്തരം സംഭവമാണ് നേരു പറഞ്ഞാല്‍ മദ്യം കഴിച്ച് ഉണ്ടാകുന്ന മരണത്തേക്കാള്‍ വലിയ ദുരന്തം ഇതാണ്. ഇന്നും ആ വാര്‍ത്ത വായിച്ചപ്പോള്‍ ഉണ്ടായ നെടുക്കം മനസ്സില്‍ നിന്നും മാറിയിട്ടില്ല. ആ അമ്മ അനുഭവിച്ച ഹൃദയവേദന എന്തുമാത്രം ആയിരിക്കും?അതൊരു സാമൂഹിക ദുരന്തം കൂടെ ആണ്. മദ്യലഹരിയില്‍ മാതൃത്വത്തെ പോലും അപമാനിക്കുവാന്‍ മുതിരുന്ന മകനു സംഭവിക്കുന്നതാണ്/മദ്യലഹരിയില്‍ സ്വയം മറന്നു ഏറ്റവും നിഷിദ്ദവും നീചവുമായ കര്‍മ്മത്തിനു ഒരുങ്ങുന്ന മകന്റെയും സുഹൃത്തിന്റേയും കയ്യില്‍ നിന്നും മാനത്തിനായി പിടയുന്ന ആ സ്തീയാണ് മനസ്സില്‍ ഉയര്‍ന്നുവരുന്ന ദൃശ്യമാണ് നമ്മള് മാധ്യമങ്ങളിലൂടെ കാണുന്ന ഈ മരണ ദൃശ്യങ്ങളേക്കാള്‍ ഭയാനകം.
sarikkum manasil touching aanu ee lekhanam
??
http://offlinethamara.blogspot.com/
വാക്കേറിനെ പോലുള്ള അലവലാതികള്‍ പലതും പറയും അത് കാര്യമാക്കണ്ട. ചേച്ചി ധീരതയോടെ എഴുതുക. ഇത്തരം കരുത്തുറ്റ നിരീക്ഷണങ്ങളെ തീര്‍ച്ചയായും കൂടുതല്‍ പേര് പിന്തുണയ്ക്കും.
അവസാനത്തെ പാരഗ്രാഫിലാണ് നിങ്ങളുടെ എഴുത്തിന്റെ കരുത് വ്യക്തമാകുന്നത്. തീര്‍ച്ചയായും വ്യാജനടീച്ച് സംഭവിക്കുന്ന മരണത്തേക്കാള്‍ വലിയ മദ്യ ദുരന്തം എന്താണെന്ന് നിങ്ങള്‍ സമൂഹത്തിനു ചൂണ്ടിക്കാണിക്കുന്നു.
മലയാളിക്ക് മദ്യപിക്കുവാനും മദ്യപിച്ചാല്‍ പിന്നെ പെരുമാറുന്നതെങ്ങനെ എന്നും അറിയില്ല.അതിന്റെ കുഴപ്പം ആണ്. ആന്റിയുടെ നിരീക്ഷണങ്ങള്‍ വണ്‍ സൈഡ് ആണ്. ലോകത്ത് മലയാളി മാത്രമല്ല മദ്യപിക്കുന്നത്.ഇത് പറഞ്ഞതോണ്ട് പിണങ്ങല്ലേട്ടാ..
മദ്യ ദുരന്തം ..........ദുരന്തം അല്ല ഒരു ദുരവസ്ഥയാണ് ........രണ്ടു കാര്യത്തില്‍ മാത്രം ജാതിയോ മതമോ നിറമോ കോടിയോ നോട്ടം ഇല്ല ..എല്ലാം ഒരു പോലെ .........പീഡനവുംമദ്യവും
കുറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ ....
നല്ല ലേഖനം.എന്തായാലും മദ്യ വിമുക്ത കേരളം ഒരു നടക്കാത്ത സ്വപ്നം മാത്രമാകും.
അത്രക്കും അടിമപ്പെട്ടു പോയി നമ്മുടെ ജനം.
Post a Comment