സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു എന്നത് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷവും കൊലപാതകികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കുന്ന വാര്‍ത്തയാണ്।കോടതിയും മാധ്യമങ്ങളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തതുകൊണ്ടാണീത്രയും ഈ കേസില്‍ പുരോഗതിയുണ്ടായതും। ഈ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന്വരില് പലരേയും പലവിധ ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ക്ക് വിധേയരാക്കി।അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന।അതിന്റെ ഫലം പത്രങ്ങളില്‍ വരികയും ഉണ്ടായി।ഇവിടെ ഒരു കന്യാസ്ത്രിയുടെ കന്യാചര്‍മ്മവുമായി ബന്ധപ്പെട്ട് ഇത്രയും വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടേണ്ട കാര്യം ഉണ്ടായിരുന്നോ എന്നതാ?ഒരു സ്ത്രീയുടെ സ്വകാര്യമായ സംഗതി ഇപ്പോള്‍ സമൂഹം ചര്‍ച്ചചെയ്യുന്നു।ഒരു പക്ഷെ അച്യതാനന്ദന്റെ വിവാദപരാമര്‍ശവും മാധ്യമങ്ങള്‍ അത് ആഘൊഷപൂര്വ്വം കൊണ്ടാടിയതും ഇല്ലായിരുന്നു എങ്കില്‍ ഇതാകുമായിരുന്നില്ലെ പ്രധാന ചര്‍ച്ചാവിഷയം,എസ്സ്।എസ്മ്।എസ്സ്। വോട്ടേടൂപ്പൂമ്മ് ഊണ്ടയേനേ?എന്തൊരു നാണക്കേടുള്ള കര്യമാണിത്?തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യങ്ങള്‍ അങ്ങേയറ്റം ഗോപ്യമായ ഒരു വിഷയം ഇത്തരത്തില്‍ മാധ്യമങ്ങള്‍ വഴി നാട്ടുകാര്‍ അറിയേണ്ട കാര്യം ഉണ്ടോ?മറ്റൊന്ന് നാളെ ഈ കന്യാസ്ത്രീ കേസില്‍ നിന്നും കുറ്റവിമോചിതയായി പുറത്തുവന്നാലും സമൂഹം ഈ പ്രശ്നം പറഞ്ഞ് അവരെ വേട്ടയാ’ടില്ലെ?
ഒന്നാമത് സിസ്റ്റര്‍ സെഫിയുടെ വിഷയത്തോടെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീസമൂഹം പോലും അപമാനിതരായ്।അതിനിടയില്‍ ആയിരുന്നു ഈ വിഷയവും।കന്യാചര്‍മ്മം ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ കേരളത്തിലെ പുരുഷസമൂഹം ഇപ്പോള്‍ കന്യാസ്ത്രെകളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുവാന്‍ തുടങ്ങിയില്ലേ? കന്യാചര്‍മ്മം എന്നത് കേവലം എക്കാലവും യാദാസ്ഥിതികരായ പുരുഷന്മാരുടെ അജ്ഞതക്ക് മുമ്പില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ച ഒരു സംഗതിയാണ്।ആധുനീക സമൂഹത്തിലും ഇതേകുറിച്ച് തെറ്റിദ്ധാരണകള്‍ ഒത്തിരിയുണ്ട്।ഈ വിഷയവുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ അഞ്ഞതമൂലം എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തന്നെ തകര്‍ന്നിരിക്കുന്നു। ഇന്നിതാ ഇത് കന്യാസ്ത്രീകള്‍ക്കും ഒരു പാരയായി മാറിയിരിക്കുന്നു।പുരുഷന്മാര് ഇത് ട്രെയിനിലും പൊതുസ്ഥലങ്ങളിലും വരെ ചര്‍ച്ചചെയ്യുന്നു।।ശിക്കാരി എന്ന ബ്ലോഗ്ഗര്‍ ഇതെകുറിച്ച് ഒരു പോസ്റ്റിട്ടിരിക്കുന്ു।അതില്‍ പല തരത്തിലുള്ള അനാരോഗ്യകരവും സ്ത്രീ സമൂഹത്തിനു നാണക്കേടുണ്ടാക്കുന്ന വിധത്തി ഉള്ള കമന്റുകള്‍ വരുന്നു. ഒരു ആധുനീക സമൂഹത്തിനു ഇത്തരത്തില്‍ ഉള്ള വിഷയം ചര്‍ച്ചചെയ്യുവാന്‍ ലജ്ജവേണം।
അവള്‍ക്ക് അന്തസാായി ജീവിക്കുവാന്‍ അവകാശം ഇല്ലേ? സ്തീ മാത്രം സൂക്ഷിക്കേണ്ടതാണോ ഈ കന്യാചര്‍മ്മം?
സംസക്കാരത്തിന്റെ ഭ്ആഗമായി കരുതുന്നു എങ്കില്‍ പുരുഷനു വിവാഹത്തിനു മുമ്പ് മറ്റു സ്തെകളില് നിന്നും സുഖം തേടുന്നതും തെറ്റല്ലേ?
പുരുഷനു മാത്രമല്ല ലൈംഗീകമായ താല്പര്യങ്ങള് സ്ത്രീക്കും ഉണ്ടാകാം।എന്നാല്‍ ഇത് പലപ്പോഴും പല സ്തീകളുടേയും ജീവിതത്തെ നശിപ്പിക്കുവാനും ഇടയാക്കിയിട്ടുണ്ട്। പുരുഷന് എങ്ങിനെ സ്ത്രീയെ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നായി നമുക്ക് ഈ ചര്‍ച്ചകളെ കണക്കാക്കാമോ? സ്തീ കേവലം ഒരു ലൈംഗീകമായി ഉപയോഗിക്കുവാന്‍ മാത്രം ഉള്ള ഒരു ഉപകരണം മാത്രമാണോ? സമീപകാല ചര്‍ച്ചകള്‍ ഇതിലെക്കാണോ വിരല്‍ ചൂണ്ടുന്നതെന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്।ഉദഹരനമായി ഒന്നിലധികം വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട് ഉയര്‍ന്ന വിവാദം
കേവലം ഒരു സ്ത്രീയുടെ ഏഴു മുതല്‍ പതിനചുവരെ ദിവസം നീളുന്ന ആര്‍ത്തവകാലത്ത് ബന്ധപ്പെടുവാന്‍ പറ്റില്ല അതിനാല്‍ ആ കാലയളവിനെ “അതിജീവിക്കുവാന്‍” കഴിയാത്ത ഉരുഷന്മാര്‍ക്ക് വേറെ വേളിയാകാം। ആര്‍ത്തവത്തെ ലൈംഗീഗജീവിതത്തിനു ഒരു പോരായ്മയായി കാണുന്നവര്‍, ഒരു സ്തീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുചെയ്യും? ഈ കാലയളവില്‍ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും പ്രസവാനന്തരം കുറച്ച് നാളുകളും ബന്ധം പാടില്ല। അങ്ങിനെ നോക്കുമ്പോള്‍....? കേവലം ശാരീരിക ബന്ധം മാത്രമാണോ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്?
Friday, December 5, 2008
Subscribe to:
Post Comments (Atom)

24 comments:
തുടരുക എഴുത്തിന്റെ സൌന്ദര്യം തെളിഞ്ഞു വരുന്നുണ്ട്.
കന്യാചര്‍മ്മം!
എന്നോമാറേണ്ട ഒരു ചിന്താഗതി... ശരിതന്നെ...
ചര്‍ച്ച കാടുകേറി, എവിടെയൊക്കെയോ എത്ത്യോന്ന് സംശയം.
വായിച്ചുവന്നപ്പോ ഒരു ജീവനെടുത്തവരെ ഇത്ര മയമായിനോക്കണംന്നു തോന്നുന്നില്ലാ...
"നാളെ ഈ കന്യാസ്ത്രീ കേസില്‍ നിന്നും കുറ്റവിമോചിതയായി പുറത്തുവന്നാലും സമൂഹം ഈ പ്രശ്നം പറഞ്ഞ് അവരെ വേട്ടയാടില്ലെ?"
എനിക്കു തോന്നുന്നില്ലാ അതിനവരു പുറത്തുവരുംന്ന്...
സ്ത്രീ സ്വട്രന്റ്രായ /വിമോച്ചനത്തെ കുറിച്ചു ശബ്ദം ഉയര്‍ത്തുമ്പോള്‍ ഒന്നു ചിന്തിക്കുക .എന്തിന്നാണ് ഇവരൊക്കെ അകത്തയതെന്നു. നമ്മളൊക്കെ പറയുന്നതു പോലെ അന്വേഷിക്കനമെങ്ങില് ഇന്റെര്പോലെ അനെവേഷിച്ചാല് പോലും ഈ കേസ് തെളിയില്ല
ഫിസിക്കല്‍ torture ഉണ്ടായിട്ടില്ല എന്ന് പ്രതികള്‍ സമതിച്ച സാഹചര്യത്തില്‍ പിന്നെ തമാശ പറഞ്ഞാണോ സത്യം തെളിവികേണ്ടത് ? അമ്മയെ തല്ലിയാലും രണ്ടു പക്ഷം എണ്ണ നിലപാടാണ് മലയാളികളെ ഈ ഗതിയിലക്കിയത് .വേറിട്ട് ചിന്തിക്കുനതനല്ലോ ഒരു സ്റ്റൈല്‍ ഏത് ?
sorry for the spelling mistakes.Malayalam type cheyaan padichu varunnathe ullu
ഒരു പെണ്‍കുട്ടിയോ, ഏറിയാല്‍ അവളുടെ സഹപാഠികളോ മാത്രമറിയുമായിരുന്ന ഒരു 'കേവല സാഹചര്യ സത്യത്തെ' ലോകത്തിന്റെ മുന്നിലെത്തിച്ചതാരാണ്? അവര്‍ തന്നെയല്ലേ? സാധാരണ നിലയിലുള്ള ഒരു ക്രിമിനല്‍ പോലും ചെയ്യാന്‍ മടിക്കും വിധം കന്യാചര്‍മ്മത്തെ പുനര്‍നിര്‍വചിക്കാന്‍ ഒരു കന്യാസ്ത്രീ (സഭ) നടത്തിയ കുടിലശ്രമങ്ങള്‍ വാഴ്ത്തപ്പെടേണ്ടതാണോ? തെറ്റു തെറ്റാണെന്നു പറയുന്നതിനുള്ള സത്യസന്ധത എന്നണു എല്ലാ മതങ്ങള്ക്കുമുണ്ടാവുക?
ജയിലിലേക്കു നടന്നുപോകുന്ന സിസ്റ്ററിനോടു ഒരു സ്ത്രീ എന്ന നിലയില്‍ സഹതാപം തോന്നിയെന്നുള്ളതു സത്യം. പക്ഷേ CRIME NEVER PAYS.
വാളെടുത്തവന്‍ വാളാല്‍ എന്ന തിരുവചനം ആയമ്മയും പലതവണ ഉരുവിട്ടുണ്ടാവുമല്ലോ.
കന്യാചര്മ്മത്തെക്കുറിച്ചു പുറംലോകമറിയുന്നു എന്ന് എന്തിനാണുത്കണ്ഠപ്പെടുന്നത്? ചിലതൊക്കെ അറിഞ്ഞുവളരാന്‍ തലമുറകളെ സമ്മതിക്കാതിരുന്നതാണ് ഈ അരാജകത്വത്തിന്റെയെല്ലാം മൂലകാരണം.
കന്യാചറ്മം പരസ്യമാക്കിയത് മീഡിയ അല്ല..
അവര്ര് ഇക്കാര്യത്തിൽ മാന്യമായ മൌനം പാലിച്ചതാണ്..
ആ കന്യാസ്ത്രീ തന്ന്നെയാണ് ഇത് വിവാദമാക്കിതും പരസ്യമാക്കിയതും.....
അവര്‍ കന്യകയോ അചുംബിത കുസുമമോ ആവട്ടെ.. കേരളത്തില്‍ ആരും അവരെ കല്യാണം കഴിക്കാനോ അവരുടെ തുണിപൊക്കി നോക്കാനോ താല്പര്യം ഇല്ല.. അവര്‍ ചെയ്ത തെറ്റ് ഒരു ക്രിമിനല്‍ കേസ് ആണ്... അതും കേരളീയരെയും നിയമത്തെയും വിഡ്ഢികള്‍ ആക്കികൊണ്ട്. അതുകൊണ്ട് അവര്‍ മാപ്പ് അര്ഹികുന്നില്ല... സ്ത്രീ ആയതു കൊണ്ടു തെറ്റ് തെറ്റല്ലാതാകുന്നില്ല.. സ്ത്രീ സമത്വം അല്ലെ..പിന്നെ ശിക്ഷയുടെ കാര്യത്തില്‍ ഇളവ് നോക്കേണ്ടല്ലോ.
പിന്നെ കന്യക ആണെന്ന് ലോകത്തെ ബോധിപ്പിക്കാന്‍ അവര്‍ നടത്തിയ പ്രഹസനം..അല്ലെങ്കില്‍ വജൈനല്‍ റിപ്പയറിംഗ് ചെയ്യാന്‍ അവര്‍ മുടക്കിയ തുകയുടെ വലിപ്പം അവരെക്കൊണ്ടു ഇതു പറയിച്ചു.
പ്ലാസ്റ്റിക് സര്ജന്മാര് സമര്‍ത്ഥര്‍ തന്നെ..പക്ഷെ സി.ബി.ഐ. എന്നാല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇടിയട്സ് എന്നല്ല.സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്വെസ്റ്റിഗെഷന് എന്നാ..
ഒരു പാടു അധംപതിച്ചു നമ്മള് താമസിക്കുന്ന നമ്മുടെ ഈ കൊച്ചു കേരളം..കരഞ്ഞിട്ടും പിഴിഞ്ഞിട്ടും ഒരു രക്ഷയും ഇല്ല. നല്ല പോസ്റ്റ്. വീണ്ടും എഴുതുക.
ചേച്ചി,
സിസ്റ്റര്‍ സെഫിയെ കുറിച്ച് - ഉപ്പു തിന്നവള് വെള്ളം കുടിക്കും. അല്ലെങ്കില്‍ നമ്മുടെ നീതിപീഠം കുടിപ്പിക്കും. അതുകൊണ്ട് അതില്‍ വ്യകുലപെടെണ്ട കാര്യം ഇല്ല.
പിന്നെ സ്ത്രീ സ്വാതന്ത്ര്യം, അവകാശം - എന്റെ കാഴ്ചപ്പാടില്‍ സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത് സമൂഹത്തില്‍ നിന്നോ പുരുഷന്മാരില് നിന്നോ അല്ല. അവരവരുടെ മനസ്സുകളില്‍ ഉള്ള അടിമത്തത്തില്‍ നിന്നും ആണ്. പിന്നെ മറ്റുള്ളവരുടെ പുറത്തു കുതിര കയറുന്നതല്ല സ്വാതന്ത്ര്യം എന്നുള്ള തിരിച്ചറിവും... ബാക്കി പുറകെ വന്നോളും...
നല്ല എഴുത്ത്. തുടരുക, ആശംസകള്‍!
ഞാന്‍ ഈവഴിയില് ഇതു നടാടെ.നല്ല ഭാഷ നല്ല അവതരണം.തുടരുക.
പിന്നെ ഈ വിഷയത്തെകുറിച്ചു എന്തു പറയണം എന്നറിയില്ല.മഹാ കഷ്ടം എന്നല്ലതെ എന്തു പറയാന്‍?
ഇതില്‍ (ഈ വിഷയത്തില്‍) ഞാന്‍ കൈ വെക്കാന്‍ അഗ്രഹിക്കുന്നില്ല.
ഓരു പ്രത്യേക പത്രവും 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുമാണ് ക.ച യെ അസംസ്ക്രുത വസ്തുവായി ഉപയോഗിച്ചു സങതി കുളമാവു ആക്കിയത്...
പാമ്പന്‍ പാലംപോലത്തെ ശക്തമായ ഒരു ക.ച ഒരു കന്യകക്ക് ഉന്ടെങ്കില് അതു ഒരു കുറവുമല്ല...(അവസാന വാചകം ജോസ് പ്രകാശിന്റെ സബ്ദത്തില്‍ പറഞു നോക്കുക)
Regards Poor-me
of www.manjalyneeyam.blogspot.com
പത്രങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന പല മര്യാദകളും ഇന്നില്ല.
ഏത് കേസില്‍ പെട്ട പ്രതികളായാലും
പ്രതികളുടെ മാതാപിതാക്കളുടെ പേര് പണ്ട് പത്രങ്ങള്‍
കൊടുക്കാറില്ലായിരുന്നു. മക്കള്‍ ചെയ്ത കുറ്റത്തിന്
നിരപരാധികളായ മാതാപിതാക്കളെ ശിക്ഷിക്കേണ്ടല്ലോ.
പതിനെട്ട് വയസ്സില്‍ താഴെയുള്ള ജുവനൈല്‍ പ്രതികളുടെ
പേരു വിവരം പത്രങ്ങള്‍ കൊടുക്കാറില്ല.
ഇന്നിപ്പോള്‍ ഇങ്ങിനെയൊന്നും ഒരു പത്രവും നോക്കുന്നത് കാണാറില്ല.
വിദേശ രാജ്യങ്ങളിലെ പത്രങ്ങളിലൊക്കെ, പാപ്പരാസികളുടെ
നാട്ടില്‍ പോലും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍
പത്രങ്ങള്‍ തെറ്റാതെ പാലിക്കുന്നുണ്ട്.
ഗള്‍ഫു നാടുകളിലെ പത്രങ്ങളില്‍ ഏത് കേസിലായാലും
പ്രതി ഏത് നാട്ടുകാരനാണെന്ന് മാത്രമേ പറയൂ.
പലപ്പോഴും ഏഷ്യക്കാരന്, ആഫ്രിക്കക്കാരന്, യൂറോപ്യന്‍,
അമേരിക്കന്‍ എന്നിങ്ങനെ വന്‍കരയുടെ പേരിലൊതുക്കും.
കൂടിപ്പോയാല്‍ ഇന്ത്യക്കാരന്, ബംഗ്ലാദേശുകാരന്,
ഇന്തോനേഷ്യന്‍ എന്നിങ്ങനെയാകും.
ദുബായില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ എ, ബി. സി
തുടങ്ങിയ അക്ഷരങ്ങള്‍ കൊണ്ടാണ്
പ്രതികളെ സൂചിപ്പിക്കുന്നത്.
ente pazhayam oru postile varikalanu.
http://munnooran.blogspot.com/2008/04/blog-post_26.html
യാമിനി,
സെഫിയുടെ കാര്യങ്ങള്‍ നമ്മുടെ നിയമത്തിന്റെ കണ്ണിലൂടെയല്ലേ കാണേണ്ടത്? ഒരു നിരപരാധിയൂടെ ജീവനെ കുറിച്ചുള്ള അന്വേഷണമല്ലേ അത്..അതു കൊണ്ട് അതിനെ സ്ത്രീയുടെ സ്വകാര്യതയുമായാണോ താരതമ്യം ചെയ്യേണ്ടത്..ഒരു കേസ് സത്യസന്ധമായി തെളിയിക്കാന്‍ അതല്ലാം അത്യവശ്യമല്ലേ..അത്തരം കേസുകളുടെ സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്തും ഉണ്ട്.. കാരണം അത്രക്ക് ജനങ്ങളെയും, ജുഡീഷറിയെയും വിലിക്കെടുത്ത സഭയുടെ അഹങ്കാരത്തെയാണ് ഈ കേസിലൂടെ ചോദ്യം ചെയ്യുന്നത്,നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരം നിശബ്ദത ആയീ കൂട,ഇത് ന്യായത്തിനു വേണ്ടിയാണന്നത് മറക്കാനാകില്ല.
പിന്നെ ബഹുഭാര്യത്തത്തെ കുറിച്ച് പറഞ്ഞതിനെ 150% പിന്താങ്ങുന്നു..
ഈ കേസിൽ സി.ബി.ഐ നടത്തിയ
നാർക്കോ അനാലിസിസിൽ കുറ്റാരോപിതർ വെളിപ്പെടുത്തിയ കാര്യങ്ങൾ കൺഫേം ചെയ്യാനുമായിക്കൂടെ സി.ബി.ഐ.ഇത്തരം ഒരു പരിശോധന നടത്തിയത്. പക്ഷെ ഒരിക്കൽ ഈ വാർത്ത മാധ്യമങ്ങൾ അറിഞ്ഞു പോയാൽ പിന്നെ ഇത് ആരുടേയും കയ്യിലൊതുങ്ങാവുന്നതല്ല. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
കുറ്റം തെളിയിക്കപ്പെടുമ്പോൾ മാത്രം വെളിയിൽ വിടേണ്ട ഇത്തരം കാര്യങ്ങൾ അതിനു മുൻപേ വെളിവാക്കപ്പെട്ടത് ദൌർഭാഗ്യകരമാണെങ്കിലും, സ്പോട്സ്, സൈക്ലിങ്ങ് തുടങ്ങിയവയാൽ പോലും സ്ത്രീക്ക് നഷ്ടപ്പെടാവുന്ന ഒരു ലോലചർമ്മത്തെ എന്തിന് ശസ്ത്രക്രിയ വഴീ ‘പുനസ്ഥാപിച്ചു‘ എന്നത് ഒരു ചോദ്യമായശേഷിക്കുന്നില്ലേ
‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന ആപ്തവാക്യത്തിന്റെ മറവിൽ, ശക്തമായ തെളിവുകളുടെ അഭാവത്തിൽ ഇവർ രക്ഷപ്പെട്ടേക്കാം. പക്ഷെ സമൂഹമനസ്സാക്ഷിക്കു
മുന്നിൽ അവർക്കു രക്ഷയുണ്ടോ?
നട്ടെല്ലുള്ളൊരു പോസ്റ്റ്....
സ്ത്രീ അബലയാണെന്നുള്ളതൊക്കെ പണ്ട്.
ഗൗരിനാഥന്‍ പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്.
പൂർണ്ണമായും യോജിക്കുന്നു.
Mrs.nair
വേറെ ഒരു ആളുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ഇല്ലാതാക്കിയതിനെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ അവരുടെ പ്രിവസിക്കെന്താണ് പ്രസക്തി. ആര്തവക്കാലത്ത് ബന്ധപ്പെടാന്‍ ഒന്നു കൂടി കല്യാണം കഴിക്കാം എന്ന ആശയം തീര്‍ത്തും തോന്ന്യവാസം.
കന്യാചര്‍മ്മം ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ കേരളത്തിലെ പുരുഷസമൂഹം ഇപ്പോള്‍ കന്യാസ്ത്രെകളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുവാന്‍ തുടങ്ങിയില്ലേ?
:-ഇപ്പറഞ്ഞത് നല്ലത് പക്ഷെ എന്തിനവര്‍ വജൈനല്‍ റിപ്പയറിംഗ് ചെയ്യാന്‍ പോയി അപ്പോള്‍ ഒളിക്കാന്‍
എന്തോ ഉണ്ട്. യൌവനകാലത്തു എനെക്കാള്‍ കേമി ആരും ഇല്ല എന്നും ഒരു ദിവസം പത്തു പേരെ കൊന്റെന്കിലും കമന്ടടിപ്പിക്കുക എന്നത് ഒരുതരം ആനദംആണ് നല്‍കുന്നത് .പക്ഷെ പ്രായം കൂടുമ്പോള്‍
ഇ തൊക്കെ വെറും മരിചിക ആണെന്ന് മനസിലാകും
സ്ത്രി യായാലും പുരുഷനു ആയാലും വിചാരം അല്ല വിവേകം ആണ് വേണ്ടത്
Hi all,
Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.
(For Sahajeevanam, Chacko. crose.blog@gmail.com)
I am not sure whether Rosy will be responding to your comments, but will certainly go through.
i agree with kalyaani
സന്തോഷ് പറഞ്ഞതും ശരിയാണ് ..സ്ത്രീക്ക് ആദ്യം വേണ്ടത് സ്വന്തം മനസ്സിലുള്ള സ്വാതന്ത്ര്യമാണ്... പിന്നെ ബ്ലോഗിനെ ക്കുറിച്ച്...നന്നായിട്ടുണ്ട്.. എഴുത്ത് തുടരുക...
കേവലം ഒരു സ്ത്രീയുടെ ഏഴു മുതല്‍ പതിനചുവരെ ദിവസം നീളുന്ന ആര്‍ത്തവകാലത്ത് ബന്ധപ്പെടുവാന്‍ പറ്റില്ല അതിനാല്‍ ആ കാലയളവിനെ “അതിജീവിക്കുവാന്‍” കഴിയാത്ത ഉരുഷന്മാര്‍ക്ക് വേറെ വേളിയാകാം। ആര്‍ത്തവത്തെ ലൈംഗീഗജീവിതത്തിനു ഒരു പോരായ്മയായി കാണുന്നവര്‍, ഒരു സ്തീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുചെയ്യും? ഈ കാലയളവില്‍ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും പ്രസവാനന്തരം കുറച്ച് നാളുകളും ബന്ധം പാടില്ല। അങ്ങിനെ നോക്കുമ്പോള്‍....? കേവലം ശാരീരിക ബന്ധം മാത്രമാണോ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്?
ടീ തള്ളേ നിനക്കു എന്തിന്റെ കഴപ്പാടീ....നീ ഉദ്ദേശിച്ചെ എന്ന് മനസ്സിലായി.ഹും മേലാല്‍ ഇത്തരം അഭിപ്രായങ്ങള്‍ എഴുതിയാല്‍ ഉണ്ടല്ല്ലോ? പെരട്ട തേവ്ടിശ്ശികള്ടെ പോലുള്ള ഈ വര്‍ത്തമാനം വേറേ വല്ലവരേയും പറഞ്ഞാല്‍ മതിയെടീ...
കേവലം ഒരു സ്ത്രീയുടെ ഏഴു മുതല്‍ പതിനചുവരെ ദിവസം നീളുന്ന ആര്‍ത്തവകാലത്ത് ബന്ധപ്പെടുവാന്‍ പറ്റില്ല അതിനാല്‍ ആ കാലയളവിനെ “അതിജീവിക്കുവാന്‍” കഴിയാത്ത ഉരുഷന്മാര്‍ക്ക് വേറെ വേളിയാകാം। ആര്‍ത്തവത്തെ ലൈംഗീഗജീവിതത്തിനു ഒരു പോരായ്മയായി കാണുന്നവര്‍, ഒരു സ്തീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുചെയ്യും? ഈ കാലയളവില്‍ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും പ്രസവാനന്തരം കുറച്ച് നാളുകളും ബന്ധം പാടില്ല। അങ്ങിനെ നോക്കുമ്പോള്‍....? കേവലം ശാരീരിക ബന്ധം മാത്രമാണോ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്?
ടീ തള്ളേ നിനക്കു എന്തിന്റെ കഴപ്പാടീ....നീ ഉദ്ദേശിച്ചെ എന്ന് മനസ്സിലായി.ഹും മേലാല്‍ ഇത്തരം അഭിപ്രായങ്ങള്‍ എഴുതിയാല്‍ ഉണ്ടല്ല്ലോ? പെരട്ട തേവ്ടിശ്ശികള്ടെ പോലുള്ള ഈ വര്‍ത്തമാനം വേറേ വല്ലവരേയും പറഞ്ഞാല്‍ മതിയെടീ...
പോസ്റ്റില്‍ പറഞ്ഞ ആളെ എല്ലാവര്‍ക്കുമറിയാം. അത് പറഞ്ഞ പണ്ഡിതനെ കേരളത്തിലെ പെണ്ണുങ്ങള് തെരണ്ടി വാലിന് അടിക്കാത്തത് കേരളത്തിലെ പെണ്ണുങ്ങളുടെ മാന്യത. അയാള്‍ പറഞ്ഞത് ഭൂലോക വിഡ്ഢിത്തമാണെനതു അറിയുന്നതു കൊണ്ടല്ലോ താന്‍ തന്നെ അനോണിമസായി ഇവിടെ കിടന്നു പുലമ്പുന്നത്. വിഡ്ഢീ...................
Post a Comment