Friday, October 31, 2008

അമ്മമാരുടെ ദുഖം

കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ ഭടന്മാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളികള്‍ ഉള്‍പ്പെട്ടു എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല।എന്നാല്‍ ഒടുവില്‍ അതു സ്തിതീകരിച്ചു।



കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് പറഞ്ഞ വാക്കുകള്‍ ആണ് മനസ്സില്‍ തട്ടിയത്। അതും ഏതാനും ചിലര്‍ ചെയ്യുന്ന കുത്സിതപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ മൊത്തം സംശയത്തിന്റെ കണ്ണുകളോടെ നിരീക്ഷിക്കുമ്പോള്‍. “ആ രാജ്യദ്രോഹിയുടെ മ്ര്‌തശരീരം എനിക്ക് കാണണ്ട” എന്ന് ഒരു അമ്മ പറയുമ്പോള്‍ അവരുടെ ഹൃദയം എത്രമാത്രം നുറുങ്ങുന്നുണ്ടാകും എന്ന് ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ പറ്റില്ല।നൊന്തുപെറ്റ മകന്‍ അവന്‍ എത്ര കൊള്ളരുതായ്മചെയ്താലും ഒരു അമ്മയെ സംബന്ധിച്ചേടത്തോളം അവനെ തള്ളിപ്പറയുവാന്‍ മനസ്സുവരില്ല।എന്നാല്‍ ഇവിടെ ഈ അമ്മ അവന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുവാന്‍ തയ്യാറായില്ല।അവന്റെ മാത്രമല്ല മറ്റൊരു ആളുടേ മാതാപിതാക്കളും കൊല്ലപ്പെട്ടവരുടെ മൃത്ശരീരം ഏറ്റുവാങ്ങിയില്ല।അവര്‍ തകര്‍ന്ന ഹൃദയത്തിന്റെ വിഷമം ഉള്ളില്‍ ഒതുക്കി ത്ങ്ങളുടെ രാജ്യസ്നേഹം പ്രകടമാക്കി।

ആ അമ്മയേയും കുടുമ്പത്തെയും ഒറ്റപ്പെടുത്താതെ സംരക്ഷിക്കേണ്ടചുമതല നമ്മുടെ സമൂഹത്തിനുണ്ട്।മറിച്ച് അവരെ മകന്‍ ചെയ്ത തെറ്റിന്റെ പേറില്‍ ക്രൂശിക്കരുത്।



മുമ്പ് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്കായിരുന്നു ഉള്ളില്‍ തീ। ഇന്നത് മറിച്ചായിരിക്കുന്നു। ആണ്‍കുട്ടികള്‍ ഇടപെടുന്ന ചീത്ത കൂട്ടുകെട്ടുകള്‍ അവരെ ഏതുതലത്തില്‍ വരെ എത്തിക്കും എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു।ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നീടൊരിക്കലും തിരിച്ചുപോരാനാകാത്തത്രയും വലിയ കെണികളില്‍ ആണ് പലരും പെട്ടുപോകുന്നത്।കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കുന്ന മക്കള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നത് ഓരോ അമ്മമാരുടേയും സങ്കടത്തെ വ്ര്‍ദ്ധിപ്പിക്കും,



മത പഠനം ഒരു തെറ്റായകാര്യമല്ല।സ്വന്തം മതത്തെകുറിച്ചും തന്റെ സമൂഹത്തിലെ മറ്റു മതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്।എന്നാല്‍ മതത്തിന്റെ പേരില്‍ രാജ്യത്ത് അസ്വസ്ഥത ശ്രിഷ്ടിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതും ആവശ്യമുണ്ട്।ഇതിനു പ്രധാനമായും അതാതു വിഭാഗങ്ങള്‍ തന്നെ ആണ് മുങ്കൈയ്യെടുക്കേണ്ടതും।തെറ്റുചെയ്തവന്‍ സ്വന്തം സമുദായക്കാരനായാല്‍ അവനെ ന്യായീകരിക്കുകയും അന്യസമുദായക്കാര്‍ക്കുമേലും ഭരണവ്യവസ്ഥക്കുമേലും കുറ്റം ചാരാതെ തെറ്റുചെയ്തവരെ ഒറ്റപ്പെടുത്തുകയും സമൂഹത്തിലെ യുവതലമുറയെ ശരിയുടെ പാതയിലേക്ക് നയിക്കുകയും ആണ് വേണ്ടത്.

Thursday, October 2, 2008

തളരുന്ന മലയാളസിനിമയും ഫാന്‍സുകാരും

തമിഴ് സിനിമാലോകത്തെ പിന്‍തുടര്‍ന്നു മലയാളസിനിമയിലും കഴിഞ്ഞനാളുകളായി ഫാന്‍സ് അസോസിയേഷന്റെ ഒരു തരംഗം കാണപ്പെട്ടു തുടങ്ങിയിട്ട്.
തമിഴകത്തെ സിനിമാ സംസ്ക്കാരമല്ല മലയാളിയുടേത് എന്നിട്ടും ഇവിടെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ എന്തെല്ലാം കെട്ടുകാശ്ചകളാണിവര്‍ കാട്ടിക്കൂട്ടുവാന്‍ ശ്രമിക്കുന്നത്. നല്ല ഒരു കുടുംബ സിനിമ എന്ന സങ്കല്‍പ്പം എന്നേ മലയാ‍ളിക്കു അന്യമായിരിക്കുന്നു............പ്രിയദര്‍ശന്‍,സിബിമലയില്‍ എന്നിവര്‍ ഒരുപരിധിവരെ മലയാളസിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്നറിയില്ല।। എന്നിരുന്നാലും ഇന്നും കിലുക്കവും കമലദളവും മലയാളി പ്രേക്ഷകര്‍ വീണ്ടും കണ്ടാസ്വദിക്കുന്നു

സജീവമായി രംഗത്തുള്ള സത്യന്‍ അന്തിക്കാടും കമലും എല്ലാം ഇന്ന് ചെന്നെത്തിനില്‍ക്കുന്ന സിനിമാപരിസരം അവരുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക് പോലും സഹിക്കാവുന്നതിലും അപ്പുറമാണ്।എത്രയോ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ഇവര്‍ ഇന്ന് പുറത്തിറക്കുന്ന ചിത്രങ്ങള്‍ തികച്ചും ഖേദകരം തന്നെ. ഇനിയും തങ്ങളുടെ പ്രേക്ഷകരെ ഇവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ കരുതേണ്ടത്? ഒരേ ശ്രേണിയില്‍ ഉള്ള മ്യൂസിക്കില്‍‌ മീരയുടെ ആവര്‍ത്തന വിരസമായ സ്റ്റെപ്പുകള്‍ ഇതെല്ലാം ആണ് ഇന്ന് സത്യന്‍ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലെ ഹൈലൈറ്റ്. മലയാളത്തില്‍ ഇന്നിറങ്ങുന്ന ആല്‍ബങ്ങളിലെ പാട്ടുകളുടെ നിലവാരം പോലും ഇല്ല ഇത്തരം പലചിത്രങ്ങളിലേയും ഗാനങ്ങള്‍ക്ക്.

സൂപ്പര്‍സ്റ്റാര്‍‌ ‍ചിത്രങ്ങള്‍ പോലും തീരെനിലവാരം ഇല്ലാതെ മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരികെപിടിക്കുവാന്‍ കഴിയാത്തതുമാണെന്നതിനു എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ വിജയിച്ചില്ലെ?നിവേദ്യത്തിന്റെ,ക്ലാസ്മേറ്റിന്റെ വന്‍ വിജയം നാം കണ്ടു। എങ്കില്‍‌ എന്തിനാണ് ഈ ഫാന്‍സുകാരുടെ അനാവശ്യ പ്രചരണം. സത്യത്തില്‍ നാട്ടിന്‍ പുറത്തെ ചെറിയ കഥകള്‍ സത്യനും കമലും ഒക്കെ പറയുന്നത് കേള്‍ക്കുവാന്‍ കൊതിച്ചിരിക്കുന്നവരാണ് നമ്മളെ പോലെയുള്ള മലയാളി കുടുംബപ്രേക്ഷകര്‍ അല്ലാതെ സമീപകാലത്ത് ഇവര്‍ ഒരുക്കിയ പോലുള്ള ചിത്രങ്ങള്‍ അല്ല നമുക്കു വേണ്ടത്।


പരാജയങ്ങളില്‍ നിന്നും പഠിക്കാതെ മലയാളസിനിമ കൂടുതല്‍ കൂടുതല്‍ പറ്റുകുഴികളിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദയനീയകാഴ്ചയാണിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അനിനിടയില്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ ഉള്ള വാക്കേറ്റങ്ങളും വെല്ലുവിളികളും പിളര്‍പ്പും. ......”വര്‍ഷങ്ങളായി വിജയം എന്തെന്ന് അറിയാത്തവരെ തീര്‍ച്ചയായും ഇത്തരം സംരംഭങ്ങളില്‍ നിന്നും പിടിച്ച് പുറത്താക്കുകതന്നെവേണം“.



പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് അവസരം നല്‍കിയും ,ആവര്‍ത്തന വിരസവും ബോറടിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാതിരുന്നും സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറച്ചും മറ്റുരീതിയില്‍ ഉള്ള അനാവശ്യചിലവുകള്‍ ഒഴിവാക്കിയും മലയാളസിനിമയെ മുന്നോട്ടൂക്കോണ്ടുപോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ഈ ഇന്റസ്ട്രിയില്‍ ഉള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടകണം.അല്ലാതെ ഇത്തിരിപ്പോന്ന കേരളത്തിലെ പ്രേക്ഷകരെ മുന്നില്‍കണ്ടുകൊണ്ട് കോടികള്‍ വാരിവിതറിയാല്‍ നഷ്ടത്തിന്റെ കഥകള്‍ മാത്രമേ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയൂ.


മലയാളസിനിമയിലെ നിലവാരത്തകര്‍ച്ചയും ആവര്‍ത്തനവിരസതയും‍ സഹിക്കവയ്യാതെ ആണ് ഒരുവിധം കുടുംബപ്രേക്ഷകരും തീയേറ്ററുകളോട് വിടപറഞ്ഞത് .


ഞാന്‍‌ ഈ അടുത്ത കാലത്ത് പരുന്തും,മാടമ്പിയും കാണുവാന്‍ തിയറ്ററില്‍‌ പോവുകയുണ്ടായി പടത്തിന്റെ ബോറടിസഹിക്കാന്‍ പറ്റുന്നില്ല ഇതിനിടയില്‍ ആണ് ഫാന്‍സുകാരുടെ അസഹനീയമായ ശല്യം‍. തീയേറ്ററില്‍ കൂക്കിവിളിച്ചും നായകന്റെ ഡയലോഗുകള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിയും ജയ്‌വിളിച്ചും മറ്റും അവിടെ എത്തിയിരുന്ന കുടുംബപ്രേക്ഷകര്‍ക്ക് ചുറ്റും നിന്ന് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനപ്പൂര്‍വ്വം സ്ത്രീകളും കുട്ടികളുമുള്ളിടത്ത് തിക്കുതിരക്കുകളുണ്ടാക്കുവാന്‍ ശ്രമിക്കുന്നു. അതുതടയാന്‍‌ ശ്രമിക്കുന്ന പുരുഷന്മാരില്‍‌ ചിലരെ കയ്യേറ്റം ചെയ്യാന്‍‌ വരെ മുതിരുന്ന മറ്റുചിലര്‍.....
ഇന്നു കേരളത്തില്‍ ഫാന്‍സിന്റെ പേരില്‍ തീയേറ്ററുകളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞാടുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകും. സിനിമക്കിടയില്‍ കടലാസുചീന്തി മുകളിലേക്ക് എറിഞ്ഞും കൂക്കിവിളിച്ചും സ്ത്രീകള്‍ അടക്കം ഉള്ള കാണികളുടെ മുകളിലേക്കല്ല താരാരാധന കാണിക്കേണ്ടത്!!

ഫാന്‍സുകാരുടെ പേരില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന ആഭാസങ്ങള്‍ നിര്‍ത്തിയേ തീരൂ। തീയേറ്റര്‍ ഉടമകളും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം।കാശുമുടക്കി തീയേറ്ററില്‍ എത്തുന്ന സാധാരണകാണികള്‍ക്ക് സ്വസ്ഥമായി സിനിമ ആസ്വദിക്കാന്‍ കഴിയാതെ വരിക എന്നത് അവര്‍ മുടക്കുന്ന പണത്തിനു പ്രതിഫലമായി നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണ്।ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞാടുവാന്‍ ഉള്ള സന്തര്‍ഭം വേറെ ഉണ്ടാക്കുകയാണുവേണ്ടത് അല്ലാതെ പൊതുജനം കാശുമുടക്കി കയറുമ്പോള്‍ അതിനു തടസ്സം ഉണ്ടാക്കിക്കൊണ്ടല്ല ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരാരാധന പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കേണ്ടത്.