Thursday, September 25, 2008

അസ്ലീല പ്രസിദ്ധീകരണങ്ങള്‍ പെരുകുമ്പോള്‍

ലോകത്തെവിടേയും ഏറ്റവും വിപണന സാധ്യതയുള്ള ഒരു വികാരം ആണ് കാമം. പെണ്‍ശരീരത്തിന്റെ ചിത്രമായാലും വാ‍ക്കുകള്‍കൊണ്ടുള്ള വര്‍ണ്ണനയായാലും വന്‍ തോതില്‍ വില്‍ക്കപ്പെടുന്നു.കോടികള്‍ ആണ് ഈ ബിസിനസ്സിന്റെ പുറകില്‍ ഒഴുകുന്നത്.അസ്ലീല സാഹിത്ര്യത്തിന്റെ വിപണന സാധ്യതകള്‍ മലയാളിക്കും അന്യമല്ല. എന്റെ കഥയും, പമ്മന്റെ കഥകലും മറ്റും മലയാളി വീണ്ടും വീണ്ടും വായിച്ചു നിര്‍വ്രതിയടഞ്ഞിട്ടുണ്ട്.

നളിനി ജമീല ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്നപേരിലോ മറ്റോ ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ അവളുടെ ജീവിതത്തിന്റെ “പച്ച”യായ കഥകള്‍ പ്രതീക്ഷിച്ച വായനക്കാര്‍ നിരാശരയത്രേ.അവര്‍ ആ പുസ്തകത്തില്‍ താന്‍ കടന്നുപോയവഴികളിലെ “കാഴ്ചകള്‍”
സ്ലീലത്തിന്റെ അതിരുകള്‍ ലംഘിക്കാതെ പറഞുപോയി.ലൈംഗീകതൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ചും ആണ് ആ പുസ്തകം പറഞുപോകുന്നത്.ഒരു സ്ത്രീ എങ്ങിനെ “ചീത്തയാകുന്നു” എന്നതിനെ കുറിച്ച് ആ പുസ്തകം ഒരു ഉള്‍ക്കാഴ്ചനല്‍കുന്നുണ്ട്. ഓരോ “വേശ്യ”ക്കും അവരുടെ ജീവിതത്തിലെ കഥകള്‍ പറയുവാന്‍ ഉണ്ടാകും.ആ കഥകള്‍ പക്ഷെ ഇക്കിളിപ്പെടുത്തുന്നതായിരിക്കണം എന്ന പുരുഷന്റെ നിര്‍ബന്ധത്തെ ചങ്കൂറ്റത്തോടെ മറികടക്കുമ്പോള്‍ ആണ് അതൊരു മികച്ച ഗ്രന്ഥമായിമാറുന്നത്.മറിച്ച് അവള്‍ അനുഭവിച്ചതും അനുഭവിപ്പിച്ചതുമായ ലൈംഗീകസുഖത്തിന്റെ ഇക്കിളിക്കഥകള്‍ ആണെഴുതുന്നത്ങ്കില്‍ അതു ഒരു മഞ്ഞപുസ്തകമായി അധ:പതിക്കും.വലിയ നിലവാരം ഒന്നും അവകാശപ്പെടാനില്ലെങ്കിലും നളിനി ജമീലയുടെ പുസ്തകം അതുകൊണ്ടുതന്നെ തീര്‍ത്തും ഒരു ഇക്കിളിപുസ്തകമാണെന്ന് പറയുവാനും കഴിയില്ല. എന്തായാലും എരിവും പുളിയുമുള്ള പലതും പ്രതീക്ഷിച്ച് ഈ പുസ്തകം വാങ്ങിയവര്‍ “വഞ്ചിതരായി” എന്നതാണ് സത്യം.

സെക്സിന്റെ ചിത്രങ്ങളുടേയും കഥക്ുടേയും മികച്ചവിപണിയാണിന്ന് കേരളം. കേരളത്തിലെ ബസ്റ്റാന്റുകള്‍,റെയില്‍‌വേ സ്റ്റേഷനുകള്‍ മറ്റു പ്രധാനകവലകള്‍ എന്നിവിടങ്ങളിലെ ചെറുകടകളില്‍ തൂക്കിയിട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ അസ്ലീലപുസ്തകങ്ങ്ുടെ ഒരു നീണ്ടനിരതന്നെ കാണാന്‍ കഴിയും.സെക്സിന്റെ വിപണന സാധ്യതകളും സാമാന്യ മനുഷ്യരുടെ ചാപല്യങ്ങളും ആവോളം മനസ്സിലാക്കിയവര്‍ ആണ് ഇത്തരം പ്രസിദ്ധീകരണങ്ങലുടെ പുറകില്‍ ഉള്ളതെന്ന് പെട്ടെന്ന് തന്നെ മനസ്സിലാകും. സ്ത്രീയുടെ നഗ്നതയില്‍ ചാലിച്ച നുണകളോ അര്‍ദ്ധസത്യങ്ങളോ ചേര്‍ത്ത് “കുറ്റാന്വേഷണ-സിനിമാ” പ്രസിദ്ധെകരണങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന മാസികകള്‍.ഇത്തരം മാസികകളുടെ പുറം ചട്ടയിലെ സൂചകങ്ങള്‍ സാധാരണക്കാരെ എളുപ്പത്തിലത്സ്വാധീനിക്കുവാനും ആകാംഷാഭരിതരാക്കുവാനും കഴിയുന്ന തരത്തില്‍ ഉള്ളതായിരിക്കും.തരറാണിമാരുടെ കിടപ്പറ രഹസ്യങ്ങള്‍,കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അസ്ലീലചിത്രങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍‌വാണിഭത്തിലെ ഉന്നതന്‍ ആര്‍ തുടങ്ങിയ വിഷയ്ങ്ങള്‍ ആയിരിക്കും ഈ മാസികകള്‍ക്ക് പ്രചാരം കൂട്ടുവാന്‍ ഉള്ള കുറുക്കുവഴികള്‍.തീര്‍ച്ചയായും താരറാണിമാരുടെ അന്തപ്പുര രഹസ്യങ്ങള്‍ എന്നുകേള്‍ക്കേണ്ടതാമസം സാധാരണക്കാര്‍ അതു കയ്യോടെ വാങ്ങും. വായിച്ചുനോക്കുമ്പോള്‍ ആണ് എങ്ങും തൊടാത്ത വാര്‍ത്തപ്രസിദ്ധീകരിച്ച് തങളെ പറ്റിച്ചതാണെന്ന് മനസ്സിലാകുക.

അര്‍ധ സത്യങ്ങളോ ഊഹാപോഹങ്ങളോ പ്രത്യേക രീതിയില്‍ എഴുതി ഭാക്കി വായനക്കാരന്റെ ഭാവനക്ക് വിടുന്നതിലൂടെ അത് പലതരത്തിലുള്ള “വ്യാഖ്യാനങ്ങള്‍” ക്കുള്ള സാധ്യതക്ക് ഇടനല്‍കുന്നു. പേരോ മറ്റോ കൊടുക്കാതെ സൂചകങ്ങള്‍ ആയിരിക്കും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകുക.ഇതുമൂലം ഒരു സീരിയലില്‍ അല്ലെങ്കില്‍ സിനിമയില്‍ അഭിനയിച്ച നടികളില്‍ ആരെന്നുള്ള കാര്യം പലപ്പോഴും വായനകികാരന്‍ സ്വയം കണ്ടെത്തേണ്ടി വരുന്നു.ഫലമോ മാന്യമായി ജീവിക്കുന്ന പല ഥാരങ്ങളും തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയാകുന്നു. യദാര്‍ത്തത്തില്‍ ഇവര്‍ ചെയ്യുന്നത് തങ്ങളുടെ അല്പം ലാഭത്തിനു വേണ്ടി താരങ്ങളെകുറിച്ചുള്ള അബദ്ധധരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്.

ചില പ്രസിദ്ധീകരണങ്ങളില്‍ ചലച്ചിത്ര നടികളുടെ പടം കൊടുത്ത് നൂറിന്റെ നോട്ടുകെട്ടും അവരൂടെ റേറ്റ് എന്നരീതിയില്‍ വ്യാഖ്യാനിക്കാവുന്ന തുകയും എഴുതി വരെ പ്രസിദ്ധീകരിച്ചുവത്രേ! എത്രമാത്രം നിന്ദ്യമായ കാര്യമാണിത്.......ചിലര്‍ക്ക് താല്പര്യം മീരയുടെ വിവാഹക്കാര്യത്തിലാന്. ഒരു നടിക്ക് പ്രേമിക്കാനോ വിവാഹം കഴിക്കാനോ പാടില്ലെ?മീരയെപ്പോലെ അടക്കവും ഒതുക്കവും അഭിനയശേഷിയും ഉള്ള ഒരു നടിയെകുറിച്ച് എന്തിനാണിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നത്? ഇത്തരം പ്രസിദ്ധീകരണങ്ങള്‍ അടിച്ചിറക്കുന്നവര്‍ക്ക് കേവലം ലാഭം എന്നതിനപ്പുറം മറ്റു മാനദണ്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരിക്കാം.എന്നാല്‍ ഇതുമൂലം മാനഹാനിയും സ്വകാര്യജീവിതത്തില്‍ പ്രയാസങ്ങളും നേരിടേണ്ടിവരുന്നത് നമ്മുടെ പ്രിയപ്പെട്ട നടിമാരാണ്.

ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേ പറ്റൂ. മഞ്ഞപ്രസിദ്ധീകരണം എന്ന പേരില്‍ ഇറങ്ങുന്ന ഇക്കിളിപുസ്തകങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവയും ആ ഗണത്തില്‍ പെടുന്നവ തന്നെ.ഈയ്യിടെ ഇത്തരം ഒരു പ്രസിദ്ധീകരണം വായിക്കുവാന്‍ ഇടയായി.എത്ര ആഭാസകരമായ ചിത്രങ്ങള്‍ ആണതില്‍ കൊടുത്തിരിക്കുന്നത്? അടിവസ്ത്രങ്ങളില്‍ പലവിധ പോസില്‍ നില്‍ക്കുന്ന പെണ്‍ശരീരങ്ങ്ുടെ(ചില മൂന്നാം കിട നടിമാരുടെ അടക്കം) കളര്‍ചിത്രങ്ങള്‍. ഇതുകൂടാതെ മേല്പറഞ്ഞ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ കൊടുത്തും നോവലെന്ന പേരില്‍ തനി തെറിക്കഥകള്‍ ചേര്‍ത്തും ആണ് അത് അണിയിച്ചൊരുക്കിയിരിക്കുന്നത്. വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. പത്തോ പതിനഞ്ചോ രൂപക്ക് ഇവ വാങ്ങി വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ മാനസീക സംത്രിപ്തിനല്‍കുന്നുണ്ടകാം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് സാമ്പത്തീകലാഭവും പക്ഷെ ഇതു ഒരു സാമൂഹിക വിപത്തുതന്നെയാണ്.

സ്കൂളുകള്‍ കോളേജുകള്‍ എന്നിവയുടെ സമീപത്ത് പാന്മസാലയും മറ്റും നിരോധിച്ചതുപോലെ അസ്ലീല പുസ്തകങ്ങള്‍ പെരുകുന്നതും തടയേണ്ടതുതന്നെ ആണ്.

62 comments:

നിരക്ഷരൻ said...

ആരാണിത് തടയേണ്ടത് ? തടയേണ്ടവരുടെ അറിവോടെയും അനുഗ്രത്തോടെയുമല്ല ഇതൊക്കെ നടക്കുന്നതെന്ന് ആരുകണ്ടു ?

നളിനി ജമീലയുടെ ആത്മകഥയുടെ എന്റെ ലൈബ്രറിയില്‍ ഉണ്ട്. ഡി.സി.ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് എന്റെ ഓര്‍മ്മ. അതില്‍ ഇത്തരം ആഭാസം ആളുകള്‍ പ്രതീക്ഷിച്ചിരുന്നെന്നുള്ളത് ഒരു പുതിയ അറിവാണ്.

പൊറാടത്ത് said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം..

ഇതിന് മുന്നിലെ പോസ്റ്റും വായിച്ചിരുന്നു. മലയാളി സ്ത്രീകൾ പ്രതികരിയ്ക്കുവാൻ പൊതുവെ മടികാണിയ്ക്കുന്ന വിഷയങ്ങളിലുള്ള താങ്കളുടെ പ്രതികരണം പ്രശംസനീയം തന്നെ.. ആശംസകൾ..

അക്ഷരതെറ്റുകൾ ധാരാളം ഉണ്ടല്ലോ. ഒന്ന് ശ്രദ്ധിയ്ക്കണേ....

അനില്‍@ബ്ലോഗ് // anil said...

ശ്ലീലാശ്ലീലങ്ങള്‍ പുനര്‍വ്യാഖ്യാനിക്കുക എന്നതാണാദ്യം ചെയ്യെണ്ടതെന്നാണ് എന്റ പക്ഷം.

തലമുറകളുടെ വ്യത്യാസം , സംസ്കാരിക വ്യതിയാനം ഇവകണക്കിലെടുത്തുള്ള ചര്‍ച്ചയാവും നന്നാവുക.

പഴയ കാലത്തു, ഒരു അല്പവസ്ത്രധാരിയായ നടിയുടെ നൃത്തം വല്ല മസാല പടങ്ങളില്‍ മേമ്പോടിക്കായാണ് ഇട്ടിരുന്നെങ്കില്‍, ഇന്നത്തെ ഗാനരംഗത്ത് മുഖ്യധാരാ നടികള്‍പോലും വസ്ത്രം ഊരിക്കളയുകയാണ്. (മലയാളം അല്പം ഭേദം).

വിഷയത്തില്‍ നിന്നും വ്യതിചലിക്കുയല്ല, ശ്ലീലാശ്ലീലങ്ങള്‍ ആപേക്ഷികമാണെന്നു സൂചിപ്പിച്ചതാണ്.

Typist | എഴുത്തുകാരി said...

ബൂലോഗത്ത് പുതിയ ആളാണല്ലേ? സ്വാഗതം.

നിരക്ഷരന്‍ പറഞ്ഞപോലെ ആരാണിതു തടയേണ്ടതു്. വായനക്കാര്‍ ഉള്ളതുകൊണ്ടാണല്ലോ, അവര്‍ അതു പ്രസിദ്ധീകരിക്കുന്നതു? അതുകൊണ്ട് അവരെ
മാത്രം കുറ്റം പറയാന്‍ വയ്യ.

അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിച്ചോളൂ.

ratheesh ok madayi (Kannur) said...

പ്രതികരിക്കുക

വികടശിരോമണി said...

ഒരു കാലഘട്ടത്തിന്റെ രാഷ്ടീയം,സംസ്കാരവിചാരം,നിയമവ്യവസ്ഥ-തുടങ്ങി നിരവധി ഘടകങ്ങളിലൂടെയാണ് തത്കാലത്തിന്റെ ശ്ലീലാശ്ലീലധാരണകൾ രൂപപ്പെടുന്നത്.നിരോധനം ഒന്നിനും പോംവഴിയല്ല.മഞ്ഞപ്പുസ്തകം സ്കൂളിനടുത്തു നിരോധിക്കാം.ഈ കുട്ടി വീട്ടിലിരുന്നു നടത്തുന്ന ബ്രൌസിങ്ങ് ആർക്കു നിരോധിക്കാനാവും?രക്ഷിതാക്കൾ മക്കൾക്കു പിറകേ സ്പെഷൽ ബ്രാഞ്ച് പൊല്ലീസിനെപ്പോലെ സംശയദൃഷ്ടിയുമായി നടന്നാൽ പ്രതികൂലഫലമേ ചെയ്യൂ.
ഈ ലോകത്ത് ഇങ്ങനെയെല്ലാമുണ്ടെന്നും,നമ്മുടെ ജീവിതത്തെ നാം സൃഷ്ടിപരമായി രൂപപ്പെടുത്തണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും,അവർക്ക് തുറന്ന സംവാദങ്ങൾക്കുള്ള അവസരം വീട്ടിലൊരുക്കിക്കൊടുക്കുകയുമാണ് പ്രതിവിധി എന്നാണെന്റെ അഭിപ്രായം.
പഴയ മിക്ക പടങ്ങളിലും ഒരു കുളിസീനും,ഒരു കാബറേഡാൻസും ഉണ്ടായിരുന്നു അനിലേ.അതിൽ മസാലപ്പടമെന്നൊന്നും ഉണ്ടായിരുന്നില്ല.പഴയ മുഖ്യധാരാനടികളുടെ എത്ര അൽ‌പ്പവസ്ത്രരംഗങ്ങൾ കണ്ടിരിക്കുന്നു!ജയഭാരതിയുടെ,ഷീലയുടെ,സീമയുടെ...

അജ്ഞാതന്‍ said...

യാമിനു ചേച്ചി,

‘നളിനി ജമീലയുടെ ആത്മകഥ‘ ഞാ‍നും വായിച്ചിരുന്നു.പേരു കണ്ട് ‘പലതും’ പ്രതീക്ഷിച്ചു ചാടി വീണ ആളുകള്‍ തീര്‍ത്തും നീരാശര്‍ ആയിട്ടുണ്ടാകും എന്നത് സത്യം..കാരണം അശ്ലീലത ഒട്ടുമില്ലാതെ വളരെ നല്ല ഭാഷില്‍ ആണ് ആ ബുക്കു എഴുതിയിട്ടുള്ളത്

ചേച്ചി ,കഞ്ചാവും മയക്കു മരുന്നു പോലെ തന്നെയാണ് ഇത്തരം അശ്ലീല പുസ്തങ്ങളും.എത്ര നിരോധിച്ചാലും ‘ഇക്കിളി’ വേണ്ട ആളുകള്‍ കിട്ടുന്നിടത്തു പോയി അതു വാങ്ങിക്കും.ഇന്റര്‍നെറ്റില്‍ സകല ഭാഷയിലും ഉള്ള ‘ഇക്കിളി’ പുസ്തങ്ങള്‍ ലഭ്യമാണ്[മലയാളത്തില്‍ അടക്കം].ചിലര്‍ അതു വായിച്ചു ആനന്ദം കണ്ടെത്തുമ്പോള്‍ ചിലര്‍ കണ്ട്[ഫോട്ടോകളും സിനിമകളും] ആനന്ദിക്കുന്നു...

വായിക്കണ്ട/കാണേണ്ട എന്നു സ്വയം തീരുമാനമെടുക്കാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കും എന്നു തോന്നുന്നില്ല.

സ്ത്രീകള്‍ക്കിടയിലും ഇത്തരക്കാര്‍ ഉണ്ടെന്നു ചേച്ചിക്കറിയുമോ?കോളേജില്‍ ആയിരുന്നപ്പോള്‍ os പോയി അതു നേരെയാക്കാന്‍ കൊടുത്ത ലേഡീസ് ഹോസ്റ്റലിലെ ഒരു പെണ്‍ കുട്ടിയുടെ ഹാര്‍ഡ് ഡിസ്ക്കില്‍ 10GB യോളം മസാല സിനിമകള്‍ ഉണ്ടായിരുന്നു എന്നാ‍ണ് കേട്ടത്.ആണ്‍ പിള്ളാരുടെ അടുത്തു ‘ഒരു സിഡി കൊണ്ടുതരുമോടാ,just ഒന്നു കാണാനാ എന്നു ചോദിച്ചത് എനിക്കു നേരിട്ടറിയാം!

ആദ്യത്തെ പോസ്റ്റും വായിച്ചു,നന്നായിട്ടുണ്ട്.

വീണ്ടും കാണാം
സ്നേഹത്തോടെ അജ്ഞാതന്‍

യാമിനിമേനോന്‍ said...

എല്ലാവര്‍ക്കും എന്റെ നന്ദി.ഇത്തരം ഒരു വിഷയം എഴുതുന്നത് നന്നാകുമോ എന്ന് ചിന്തിച്ചിരുന്നു.പക്ഷെ രണ്ടുമൂന്നു സ്കൂ‍ള്‍ കുട്ടികള്‍ ഒരു ചെറിയ കടയില്‍ നിന്നും ഈ കാറ്റഗറിയില്‍ ഉള്ള പുസ്തകം വാങ്ങി ബാഗില്‍ ഇടുന്നത് കണ്ടതുകൊണ്ടാണ് ഇതുപോലുള്ള സംഗതികളോട് പ്രതികരിക്കാതിരിക്കുവാന്‍ കഴിയില്ല എന്ന് തോന്നിയത്.

അനിലേ മലയാളത്തിലെ നായികമാര്‍ തന്നെയാണ് ഇന്ന് അന്യഭാ‍ഷാചിത്രങ്ങളില്‍ പോയി സെക്സിയായി അഭിനയിക്കുന്നത്..

Zahid Abdulla / J prakash said...

you are right.where there is honey there are flyies.but debonair and playboy magazines are masterpeices of true confessions.
you can find most elegant beauties and popular stars using indefenit measures to expose themselves.

its really commen for women to do so to attract and lure decent men like us.but any way good post..keep rocking.

യാമിനിമേനോന്‍ said...

അഞ്ജാതാ കുടുമ്പിനികള്‍ക്ക് ഇത്തരം പ്രസിദ്ധെകരണങ്ങള്‍ ലഭിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് അറിയില്ലെ.അതുകൊണ്ടു ഞാന്‍ അതു വിശ്വസിക്കുന്നില്ല.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചിത്രങ്ങള്‍ വായിക്കുകയും സി.ഡികള്‍ മൊബൈല്‍ ക്ലിപ്പുകള്‍ എന്നിവ കാണുന്നതും സാധാരണമായിരിക്കുന്നു.ഇത്തരം ഒരു അനുഭവം എനിക്ക് ട്രെയിന്‍ യാത്രക്കിടയില്‍ ഉണ്ടായി.അതേകുറിച്ച് പിന്നീട് എഴുതുന്നുണ്ട്.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പത്തു രൂപ മുതല്‍ മുടക്കില്‍ ആരെങ്കിലുമൊക്കെ വായിച്ചു നിര്‍വൃതി അടഞ്ഞു കൊള്ളട്ടെ ചേച്ചീ.....പത്തു രൂപക്കെന്തായാലും ഡെബനയറും പ്ലേബോയൊന്നും കിട്ടത്തില്ലല്ലോ...?മാത്രമല്ല അതൊക്കെ ഇംഗ്ലീഷിലും..ചേച്ചിക്ക് വേറെ എന്തെല്ലാം വിഷയങ്ങള്‍ കെടക്കുന്നു എഴുതുവാന്‍....

അജ്ഞാതന്‍ ആ സൈറ്റിന്റെ പേരൊന്നു പറഞ്ഞുതന്നാല്‍ വളരെ ഉപകാരം വല്ലപ്പോഴും വായിക്കാമല്ലോ!!.പെണ്‍കുട്ടികള്‍ കണ്ടോട്ടേന്നേ ഇന്നല്ലെങ്കില്‍ നാളെ ഉപകാരപ്പെടും....ഏത്?

Rosenau said...

Dear yamini Chechi,

I feel really scared, while looking on to the upcoming generation. We had a traditional notion of "papa" & "punya", where the porn infatuation was considered as "papa". But how many can maintain these values ?. Whan I was of 14, 15 age, I was really hungry for some porn matters. because, they are not really available in plenty. I had noticed many students ruin their careen once they got access to porn and such magazines. In this since, they are as harmful as drugs.

On the other hand, the western country teenagers have plenty of access to these stuffs. They can enjoy these stuffs beyond limitation. I believe, the porn infatuation seldom ruin there career. Its a part of their life & culture.

Unfortunately we are caught in between. There is a westernized upcoming generation, where teenage pregnancy is NOT considered as a serious issue. There is a wrong tendency for middle class/upper middle class to imitate whatever they feel fascinating. They might be attracted to these pitfalls.

Anything is worthwhile if we come out with an answer.. not raising issues.

Enforce strict law is not a complete solution. Though it may appear to be an answer in the first glance. Why should we keep away porn & sex stuffs from teenagers? Infact now a days, they are aware of the secret before they reach Teenage. Why should we frustrate them?. usually, we have lust to thigs which are not accessible to us.

Anil cheleri kumaran said...

oh!!
ivideyokke kittumalle
pusthakangal..

മരത്തലയന്‍ പട്ടേട്ടന്‍ said...

സെക്സ് മനുഷ്യന്റെ അടിസ്ഥാനപരവും ജന്മസഹജവും പാവനവുമായ ഒരു വികാരമാണ് . അതെന്തോ പാപമാണ് തെറ്റാണ് എന്നൊക്കെ പറഞ്ഞ് അടിച്ചമര്‍ത്തുന്നതാണ് പ്രശ്നം . അശ്ലീലം എന്നൊന്നില്ല . ലൈംഗിക കൃതികള്‍ വായിച്ച് ആരും കള്ളന്മാരോ കൊലപാതകികളോ സാമൂഹ്യവിരുദ്ധരോ ആവുന്നില്ല . ലൈംഗിക സാഹിത്യങ്ങളും ദൃശ്യാവിഷ്ക്കാരങ്ങളും സ്വകാര്യതയില്‍ ആളുകള്‍ വായിച്ചും കണ്ടും ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റ് ? കാമം അടിച്ചമര്‍ത്തപ്പെടുന്നതിനാല്‍ അസംതൃപ്തമായ മനസ്സ് വേഷപ്രച്ഛന്നമായി ചെയ്യുന്ന ക്രൂരതകളാണ് സാമൂഹ്യപ്രശ്നം . ഇപ്പറയുന്ന കപടസദാചാരമാണ് സമൂഹത്തില്‍ ഞരമ്പ് രോഗികളെ സൃഷ്ടിക്കുന്നത് . ചെറുപ്പത്തിലേ ലൈഗികവിദ്യാഭ്യാസം കിട്ടിയാല്‍ , ആവശ്യത്തിന് വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും കാണാന്‍ ദ്രൃശ്യോപാധികളും കിട്ടിയാല്‍ സമൂഹത്തില്‍ കുറ്റവാസന കുറയും . ആരോഗ്യകരമായ ദാമ്പത്യജീവിതം സാധ്യമാകും !

മാഹിഷ്മതി said...

പ്രതികരിക്കാന്‍ എന്തൊക്കെ കിടക്കുന്നു ചേച്ചി .ഈ ഇക്കിളി വാരികകളൊക്കെ അത്താഴപട്ടിണിക്കാരന്‍ ഭാര്യയുടെയും രണ്ടൊ,മൂന്നോ കുഞ്ഞു വാവകളുടെയും വയറു നിറക്കാന്‍ വേണ്ടി കാട്ടുന്ന രചനാ വൈഭവമല്ലെ, അതുവായിച്ച് സമ്പന്ന കുമാരന്‍ മാര്‍ അങ്ങു വഷളായാലും എവിടെ വരെ എന്നു നമുക്കറിയാം? പിടിച്ചു പെണ്ണു കെട്ടിക്കുന്നത് വരെ .ചേച്ചിക്കു പ്രതികരിക്കാന്‍ ഞാനൊരു നല്ല തലം പറയാം ,കൂടി വരുന്ന ജാതീയതയും, വര്‍ഗീയതയും നമുക്കു തുടച്ചുമാറ്റാന്‍ ശ്രമിക്കാം..അതിനായി നമുക്കു ചേച്ചിയുടെ വാല്‍ ആദ്യം മുറിക്കാം.യാമിനി മേനോന്‍ വേണ്ട ....യാമിനി മതി .എന്തു പറയുന്നു പറ്റില്ല അല്ലേ ഇതൊക്കെ തന്നെ ഇന്നത്തെ പ്രതികരിക്കുന്ന വിശാലമനസ്കരുടെ(സജി എടത്താടനല്ല കെട്ടോ?)സ്ഥിതി.
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളയുന്നത് കമന്റ് ഇടാന്‍ സൌകര്യം ആയിരിക്കും

യാമിനിമേനോന്‍ said...

യാമിനി എന്ന് എഴുതിയാലും ഞാന്‍ മേനൊന്‍ ആകാതെ പോകില്ലല്ലോ? അതു പാരമ്പര്യമായി ലഭിച്ചതാണ്.ജാതിയെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇവിടത്തെ രാഷ്ടീയക്കാരും മതമേധാവികളും ആണ്.എന്റെ പേരിന്റെ കൂടെ ഉള്ള മേനോന്‍ നിര്‍ദ്ധോഷിയാണ്. മഹിഷ്മതിയേ. പിന്നെ ജാതെയതയെ കുറിച്ചും മറ്റും ചര്‍ച്ചചെയ്യുന്നതില്‍ വലിയ അര്‍ഥം ഒന്നും ഇല്ല.ഒരുവിഭാഗം ആളുകള്‍ മതത്തെ മുറുകെ പിടിക്കുമ്പോള്‍ മറ്റുള്ളവര്‍ അതുപാടില്ല എന്ന് പറയുവാന്‍ ഞാന്‍ ആളല്ല.


നാഥാ നിങ്ങള്‍ പറഞ്ഞ പണക്കാര്‍ പിള്ളാരല്ല കൂടുതല്‍ വായിക്കുന്നത് എന്ന് തോന്നുന്നു.പാവപ്പെട്ടവന്റെ കീശയില്‍ നിന്നാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്കായി പണം ചോരുന്നത്.

Sapna Anu B.George said...

ബൂലോകത്തേക്കു സ്വാഗതം...ഞാനിവിടെ ഇഞ്ചിപ്പെണ്ണിന്റെ കമെന്റില്‍ നിന്നാണെത്തിയത്...ഇഞ്ചി ഞങ്ങടെയൊക്കെ, ഈബൂലോകത്തിന്റെ തന്നെ ഒരു രക്ഷകയും, ഒരു അസാധാരണ വിവരമുള്ള, സംയമനം ഉള്ള ഒരു സ്ത്രീയാണ്.ബ്യുലോകത്തേക്ക് അതിയായ സ്വാഗതം.

Anonymous said...

ഹി ഹി...ബൂലോകത്തിന്റെ രക്ഷകയോ..അയ്യോ ചിരിച്ചിട്ടു മേലായേ..

ഡിങ്കന്റെ ബൂലോക വേര്‍ഷനാണോ ?

Sapna Anu B.George said...

മോനെ അനോണി.....നട്ടെല്ലിന്റെ ഭാഗത്തു ഒരു പ്ലാസ്റ്റിക്കാന്നൊ, അധികം വളക്കല്ലെ ഒടിയും കേട്ടോ....ഇഞ്ചിയെക്കേറി അധികം ചൊറിയണ്ടാ.... കേട്ടോ, അവളേ രക്ഷിക്കാന്‍ ഇവിടെ ഞങ്ങളൊക്കെയുണ്ട് കേട്ടോ!!!!

Anonymous said...

കോള്ളാല്ലോ...സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്തവരാണോ ബൂലോകത്തെ രക്ഷിക്കാന്‍ പോകുന്നേ ?

Sapna Anu B.George said...

അനോണി....ഇതല്ല ഇതിന്റെ സ്ഥലം...സ്വന്തം വീടും കൂടുവില്ലാത്തവരൊന്നും മറ്റുള്ളവരുടെ വീട്ടില്‍ കയറി രക്ഷിക്കണ്ട....യാമിനി, ഇങ്ങനെ രണ്ടു പോസ്റ്റ് ഇടേണ്ടി വന്നതില്‍ ക്ഷമിക്കണം...ഈ സംസാരം പോലെത്തെ അനൊണികള്‍ അധികം ഇല്ല...വിണ്ടും ക്ഷമ യാമിനി.

Anonymous said...

അയ്യോ..നമ്മളൊരു പാവമാണേ. ആരേം രക്ഷിച്ചോളാമെന്ന് ഏറ്റിട്ടില്ലേ.

ബൂലോകത്തെ മുഴുവന്‍ രക്ഷിക്കാനായി ചിലരൊക്കെ കോണ്ട്രാക്ട് പിടിച്ചതുകേട്ട് പറഞ്ഞുപോയതാണേ..

Bindhu Unny said...

രണ്ട് പോസ്റ്റുകളും വായിച്ചു. വികലമായ ലൈംഗികചിന്തയുടെ ഒരു പ്രകടനമാണ് ബസില്‍ നടന്ന (നടന്നുകൊണ്ടിരിക്കുന്ന) വൃത്തികെട്ട പ്രവൃത്തിയും അശ്ലീലപുസ്തകങ്ങളുടെ പ്രചാരവും.
കേരളത്തിലും ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങളിലും ജീവിച്ചതുകൊണ്ട് ബസിലെ പീഡനം കേരളം ‘പേറ്റന്റ്’ എടുത്തതാണെന്നാണ് എന്റെ അഭിപ്രായം. (മുംബൈയിലെ നാലുവര്‍ഷത്തിനിടയില്‍ ആകെ ഒരിക്കലെ എന്നെ വഴിയില്‍ വച്ചൊരാള്‍ തോണ്ടിയിട്ടുള്ളൂ. അത് ഒരു മലയാളിയായിരുന്നു. ഞാന്‍ മലയാളത്തില്‍ ചീത്ത വിളിച്ചപ്പോള്‍ അയാളുടെ കൂട്ടുകാരന്‍ ക്ഷമ പറഞ്ഞു).
കേരളത്തിലെ പുരുഷന്മാരെ അടച്ചാക്ഷേപിക്കാന്‍ എഴുതിയതല്ല എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു. അല്ലെങ്കില്‍ ഇപ്പൊ വരും അനോണികള്‍ ചീത്ത വിളിക്കാന്‍. :-)

Anonymous said...

സ്വന്തമായി ഐഡന്റിറ്റിയുള്ള യാമിനിയും സ്വപ്നയുമൊക്കെ പറയുന്നത് മനസിലാക്കാം. ഇഞ്ചിപ്പെണ്ണെന്ന മുഖം‌മൂടിക്ക് പിന്നിലൊളിച്ചിരിക്കുന്ന വ്യക്തി എങ്ങനെ ബൂലോകത്തെ രക്ഷിക്കുമെന്നാണ് പറയുന്നത്?

താങ്കള്‍ക്കോ ഇഞ്ചിയുടെ വേണ്ടപ്പെട്ടവര്‍ക്കോ അവര്‍ രക്ഷകയായിരിക്കാം. പക്ഷേ അവര്‍ ബൂലോകത്തിന്റെ മൊത്തം രക്ഷകയാകുന്നത് എങ്ങനെയാണ്?

ഞാന്‍ പറയുന്നു ബൂലോകത്തിന്റെ രക്ഷകന്‍ കുറുമാനാണെന്ന്. (വെറുതെയാണേ..ഇനിയാ പാവത്തിന്റെ മെക്കിട്ട് കേറരുത്)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പ്രീയ സഹോദരീ,
ധൈര്യമായി മുന്നോട്ട് പോകൂ.പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് താങ്കളെപ്പോലെയുള്ളവര്‍ ചെയ്യുന്ന സേവനം വിലപ്പെട്ടതാണ്.കാറ്റടിക്കുന്ന ഭാഗത്തെല്ലാം വേലി കെട്ടാന്‍ സാധിക്കുകയില്ലല്ലോ?കീപ്പ് ഇറ്റ് അപ്പ്.
എല്ലാ വിധ ആശംസകളും....
വെള്ളായണി വിജയന്‍

മറുപക്ഷം said...

പേരിന്റെ കൂടെ മേനോൻ എന്ന് എഴുതിയതിൽ ഒരാൾക്ക് വല്ലാതെ പൊള്ളി എന്നു തോന്നുന്നു. മറുപടിയായി പാരമ്പര്യമായി കിട്ടിയതിനെ കളയില്ലെന്നും തന്റെ പേരിന്റെ കൂടെ ഉള്ള മേനോൻ ഉപദ്രവകാരിയല്ലെന്നും എഴുതിയതിനു അഭിനന്ദനം.മഹിഷ്മതിയെപൊളുള്ളവർ മുന്നോട്ടുവെക്കുന്ന അജണ്ട വേറെ ആണ്. ബോബ് സ്ഫോടനം നടന്നാൽ ഉടനെ അതിനെ അപലപിക്കുന്നതിനു പകരം പിടിക്കപ്പെടുന്ന പ്രതികൾക്കുവേണ്ടി വാദിക്കുന്ന രാജ്യദ്രോഹികൾ ഉള്ള നാട്ടിൽ ഇത്തരക്കാർ ഇനിയും ഉണ്ടാകും..

മഞ്ഞ/കൊച്ചു പുസ്തകങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.ചേച്ചിപറഞ്ഞതുപോലെ സാധാരണക്കാർ ആണ് അതിന്റെ വായനക്കാരിൽ അധികവും എന്ന് തോന്നുന്നു.താങ്കൾ സൂച്ഇപ്പിച്ചപോലെ സ്കൂൾ വിദ്യാർത്ഥികൾ ഇതുവാങ്ങി വായിക്കുന്നു എന്നത് ഗൌരവതരമായ അകാര്യം തന്നെ ആണ് തീർച്ചയായും ഇതു നിയന്ത്രിക്കേണ്ടതുണ്ട്.ഒരു പരിധിവരെ ഇത്തരം പുസ്തകങ്ങളും സി.ഡികളും ആണ് യുവതലമുറയെ വഴിതെറ്റിക്കുന്നത്

അണോണീയുടെ അസുഖം വേറെ ആണ്.ചേച്ചി ധൈര്യമായി കാര്യങ്ങൾ തുറന്ന് എഴുതുക.അക്ഷരത്തെറ്റ് കുറക്കുവാൻ ശ്രദ്ധിക്കുക..പിന്നെ എഴുതി ശീലം ഇല്ലാത്തതുകൊണ്ടാവും അല്പംകൂടെ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ നന്നായിരുന്നു.ഒരല്പം സെൻസറിങ്ങ് ആകാം എന്നും എനിക്ക് തോന്നുന്നു.


ബുന്ദു ഉണ്ണിയുടെ പോളെ അനുഭവം ഉള്ള ധാരാളം ആളുകൾ ഉണ്ട്...കേരളത്തിനു തന്നെ ആണു സ്ത്രീകളെ ഞോണ്ടുന്നതിൽ “പേറ്റന്റ്“ എന്നതിൽ തർക്കമില്ല!

Anonymous said...

ചേച്ചിവായിച്ചതു ഫയർ ആയിരിക്കും.നല്ല കിടിലൻ സാധനമാണ് കേട്ടോ...വായിച്ചാലും വായിച്ചാലും ബോറടിക്കില്ല.അതുകൊണ്ട് ദയവായി അതു നിരോധിക്കാൻ പറയരുത്.ഞങ്ങൾ ഈ മാധ്യമവും,ഭാഷപോഷിണിയും,ചിന്തയും ഒക്കെ വായിച്ചാൽ ബോറടിച്ച് ചത്തുപോകും..


പിന്നെ പെൺകുട്ടികളും മോശം ഒന്നും അല്ല.അവരും വായിക്കുന്നുണ്ട് ഇതൊക്കെ.എറണാംകുളത്ത് പണ്ട് രണ്ടു തള്ള്മാര് കോളേജ് പെൺ പിള്ളാർക്ക് ഇത്തരം പുസ്തകങ്ങൾ വാടക്ക വായിക്കാൻ കൊടുത്ത സംഭവം അറിഞ്ഞില്ല്ലേ ആവോ?മൊബൈൽ ഫോണിൽ സൌകര്യ്ത്തിനു “പീസ്”കാണുന്ന പെൺപിള്ളാരെ എത്രവേണമെങ്കിലും നമ്മുടെ നാട്ടിൽ കാണാം. ചുമ്മാ ഷൈൻ ചെയ്യാൻ ഓരോന്ന് എഴുതിവിടല്ലെ ചേച്ച്യേ...

പ്ലീസ് പോസ്റ്റ് പിൻ വലിക്കണം.വായിച്ചുപൊക്കോട്ടെ പാവങ്ങൾ

പ്രായം കുറച്ചായാൽ നിങ്ങളെ പോലുള്ളവർക്ക് ഇതുപോലെ പലതും തോന്നും. ഈ ജനുസ്സിൽ പെട്ട ഒരെണ്ണം ഒടുവിൽ പൂനക്ക് വണ്ടികയറിപ്പോയി..ഹഹ!

Anonymous said...

നളിനി ജമീല ആളുകളെ പറ്റിച്ചുകളഞ്ഞു എന്നത് സത്യം തന്നെ...ചുമ്മാ കാശുമുടക്കി വാങ്ങിയിട്ട് ഒരു ഗുണവും ഉണ്ടായില്ല..

പിന്നെ ചേച്ചിക്ക് എന്താ മീരയെ ഇത്രക്ക് ഇഷ്ടം.
ദാ ഈ ലിങ്കിൽ പോയാൽ ഒരു വിധ്വാൻ എഴുതിയത് വായിക്കാം...

http://balithavicharam.blogspot.com/2008/05/blog-post_18.html

എന്നിട്ട് പറ.
ഞാൻ ബ്ലോഗ്ഗർ അല്ലാത്തതിനാൽ ആണ് അനോണിയായത്.

ജമാൽ മലപ്പുറം

ഹന്‍ല്ലലത്ത് Hanllalath said...

'പച്ചക്കുതിര' പ്രസിദ്ധീകരണം കമ്പിപ്പുസ്തകം എന്ന പേരില്‍ ഒരു ലക്കം മുഴുവന്‍ എഴുതി നിറച്ചത് വായിച്ച തോര്‍ക്കുന്നു ....
സമൂഹ ത്തിനു ചലന ദിശ കാണിക്കേണ്ടാവര്‍ തന്നെ ഇതൊക്കെ മഹത്തരമാണെന്നു പറയുന്നതു കണ്ടു ...
ലൈംകികതയുടെ വൈകൃത ഭാവങ്ങള്‍ മാത്രം വര്‍ണിക്കുന്ന പുസ്തകങ്ങള്‍ നിരോധിക്കേണ്ടത് തന്നെ ...
പക്ഷെ എല്ലാറ്റിനും കച്ചവട തന്ത്രങ്ങള്‍ ഉണ്ടെന്നു നാം മറക്കരുത് ...
സ്ത്രീയെ കച്ചവട ചരക്കിന്‍റെ പ്രദര്‍ശന -പരസ്യ ഉപാധി മാത്രമാക്കിയ ഈ കാലത്തു ഇത്തരം ചര്‍ച്ചകള്‍ ബാലിശമായിപ്പോകുന്നു
സ്ത്രീ അവളെ തിരിച്ചറിയുക....അവളുടെ സ്വത്വം ....

Anonymous said...

മറുപക്ഷം, ഉദ്ദേശിച്ചത് എന്നെയാണെങ്കില്‍ താങ്കള്‍ക്ക് തെറ്റി.

ഇഞ്ചിയെ ബൂലോക രക്ഷകയാക്കാന്‍ ശ്രമിക്കുന്ന സപ്നയെന്ന ബ്ലോഗറോടാണ് എന്റെ കമന്റുകള്‍.

യാമിനിയോട് എനിയ്ക്ക് യാതൊരെതിര്‍പ്പുമില്ല. അവരുടെ പൂമുഖത്തുവെച്ച് ഇങ്ങനെ സംസാരിക്കേണ്ടിവന്നതില്‍ ഖേദമുണ്ട്.

കാട്ടുപൂച്ച said...

പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശത്തിൽ കടിഞ്ഞാണിൽനിന്നും സ്വതന്ത്രയായകാമവെറിയുടെ മൂ൪ത്തീഭാവങ്ങളായ പീഢനവും മാംസവിൽപനയും കേരളത്തെ പൂ൪ണ്ണമായും ഗ്രസിച്ചിരിക്കുന്നതിൽ കാല്പനികതയും ലൈംഗികച്ചുവയും വിഭവസമൃതമായ ആധുനിക ദൃശ്യശ്രാവ്യ മാധ്യമങ്ങളുട പങ്ക് അതിബ്രഹത്താണ്. ലൈംഗിക വിഷയം സാംസ്കാരിക അതി൪വരമ്പുകൾ ലംഘിച്ച് പ്രധാന ഹാസ്യവിഷയമായതോടെ സ്തീനഗ്നതയും ആസ്വാദികവിഷയമായതോടൊപ്പം സ്വന്തം പിതാവുപോലും മകളുടെ നഗ്നതയും ലൈംഗികതയും ആസ്വദിക്കുന്നു
യുവജനങ്ങൾ ഈവിഷയം രണ്ടുകൈയ്യും ചേ൪ത്ത് സ്വീകരിച്ചപ്പോൾ സാംസ്കാരിക പൈതൃകം ഇപ്പോഴും ഒരുകെടാവിളക്കായി സൂക്ഷിക്കുന്ന കുടുംബങ്ങളിൽ വ്യാധിയുടെയും ഭയത്തിന്റെ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു പ്രത്യേകിച്ചും പെൺമക്കളുള്ള കുടുംബങ്ങളിൽ. ഇതിൽനിന്നും മോചനത്തിനായി തുടക്കമിടേണ്ടത് സാംസ്കാരിക നായകരും നമ്മൾതന്നെയും ആണ് . ഒരു തുടക്കമെന്നനിലയിൽ നാമോരുത്തരും ലൈംഗികച്ചുവയെ പരാമാവധി പരിപോഷിപ്പിക്കാതിരിക്കാ൯ ശ്രമിക്കുകയാണ് വേണ്ടത്. അര് എവിടെനിന്ന് എപ്പോൾ എങ്ങിനെ തുടങ്ങണമെന്ന മുടന്ത൯ ന്യായവിധികൾ ഉന്നയിക്കാതെ.

Anonymous said...

ഒന്നും മനസ്സിലായില്ല കാട്ടുപൂച്ചേ.....!!!!!
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി നടക്കുന്ന വിഷയങ്ങളെക്കുറിച്ചു പ്രതിഭാധിക്കാന്‍ എന്തിനാണിത്രക്കു വലിയ പര്യായ വ്യാഗ്യാനങ്ങള്‍.......


വളരെ ലളിതമായും അവരെക്കൊണ്ടാകുന്ന വിധത്തിലും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന ചെറിയ ഒരു ധീരവനിത എന്ന രീതിയില്‍ അതു പ്രകടിപ്പിക്കുന്ന യാമിനിയെപ്പോലെയുള്ള സ്ത്രീകളെ ഏതു വിധത്തില്‍ ആവുന്ന സഹാ‍യങ്ങള്‍ നല്‍കാമെന്നു ചിന്തിക്കാം ആ നേരം കൊണ്ടു..........................................കുറുമാനാളു താരമായാലും ഇഞ്ചിപ്പെണ്ണു എന്തൊക്കെ തലകുത്തി മറിഞ്ഞാലും .............ഒന്നും കാണാതിരിക്കാനാകില്ലല്ലോ‍...........

മറുപക്ഷം said...

അണോണിമാഷേ മീരയെകുറിച്ച് എഴുതിയത് അയാളുടെ ഭോഷ്ക്ക് എന്നല്ലാതെ എന്തുപറയാൻ...സിനിമാ നടികൾ വെറും പെഴകൾ ആണെന്ന് ധരിച്ചിരിക്കുന്ന ഒരുപാടു പേർ ഉണ്ട് ഈ നാട്ടിൽ.യാമിനിചേച്ചിപറഞതുപോലുള്ള നിലവാരം ഇല്ലാത്ത പുസ്തകങ്ങൾ വായിച്ച് രോമാഞ്ചം കൊള്ളുന്ന നിങ്ങളെപോലുള്ളവർക്ക് അത് ശരിയാണെന്നും തോന്നും.

മാധ്യമം വായിച്ചാലും ചിന്തവായിച്ചാലും ബോറടിക്കും എന്ന് പറയുന്നത് ഒരു പരിiധിവരെ ശരിയാണ്. ഒന്നിൽ സവർണ്ണ ഹൈന്ദവത, ഹൈന്ദവ ഫാസിസം തുടങ്ങിയ വിഷയങ്ങൾ മത്രമേ ഉള്ളൂ..മറ്റൊന്നിൽ തൊഴിലാളിവർഗ്ഗ .....എന്നിട്ട് പഞ്ചനക്ഷത്ര ഹോട്ടലും,അടിസ്ഥാനവർഗ്ഗത്തെ സുഖലോലുപതയുടെ മായാലോകത്തേക്ക് കൊണ്ടുപോയി അവരുടെ കീശകാലിയാക്കുന്ന കുളി-കളിപാർക്ക് തുടങ്ങിയവ സഹകരണമുഖം മൂടിയണിയിച്ച് കൊണ്ടുവരുന്നതും അവർ അല്ലെ?

കാട്ടുപൂച്ചയുടെ അഭിപ്രായം ശരിയാണ്. ഒരു ഫയർ-കുളിർ മാസികകളുടെ തലത്തിൽ എഴുതിക്കൊടുത്താൽ അനോണിയെപ്പോലുള്ളവർക്ക് മനസ്സിiലാകും.

ഇഞ്ചിപ്പെണ്ണിനും മറ്റും ഇവിടെ എന്തുകാര്യം?അവർ ഏതുതലത്തിലാണ് ഭൂലോക രക്ഷകയാകുന്നതെന്ന് മനസ്സിലാകുന്നില്ല. അവരും നമ്മെപ്പോലെ ഒരു ബ്ലോഗ്ഗർ മാത്രaആണ്.ചിലർ അവരെ പുകഴ്ത്തി വലിയ താരമാക്കി.അത് അവരുടെ വിവരക്കേട് എന്നല്ലാതെ എന്തുപറയാൻ.

പോട്ടെ ക്ഷമി അനോണി അവർ പെണ്ണുങ്ങൾ പരസ്പരം പുകഴ്ത്തി ജീവിച്ചുപൊക്കോട്ടെ!

oohari said...

"മഞ്ഞപ്രസിദ്ധീകരണം എന്ന പേരില്‍ ഇറങ്ങുന്ന ഇക്കിളിപുസ്തകങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവയും ആ ഗണത്തില്‍ പെടുന്നവ തന്നെ.ഈയ്യിടെ ഇത്തരം ഒരു പ്രസിദ്ധീകരണം വായിക്കുവാന്‍ ഇടയായി.എത്ര ആഭാസകരമായ ചിത്രങ്ങള്‍ ആണതില്‍ കൊടുത്തിരിക്കുന്നത്? അടിവസ്ത്രങ്ങളില്‍ പലവിധ പോസില്‍ നില്‍ക്കുന്ന പെണ്‍ശരീരങ്ങ്ുടെ(ചില മൂന്നാം കിട നടിമാരുടെ അടക്കം) കളര്‍ചിത്രങ്ങള്‍. ഇതുകൂടാതെ മേല്പറഞ്ഞ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ കൊടുത്തും നോവലെന്ന പേരില്‍ തനി തെറിക്കഥകള്‍ ചേര്‍ത്തും ആണ് അത് അണിയിച്ചൊരുക്കിയിരിക്കുന്നത്. വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. "

അപ്പോൾ ഇവരും ഇതൊക്കെ വായിച്ചിട്ടുണ്ട് എന്ന് വ്യക്തം.സ്വാഭാവികമായും തന്റെ ടേസ്റ്റിനു ചേരാത്ത ഒന്നാണെങ്കിൽ ഇവർ അതു മുഴുവൻ നോക്കുവാൻ നിൽക്കില്ലായിരുന്നു.ഇതിൽ നിന്നും വ്യക്തമാകുന്നത് ഇവർക്ക് ആ പുസ്തകം ആനന്ദം നൽകി എന്നല്ലെ? ഇത്തരം ഇക്കിളി രചനകൾ നൽകുന്ന ആനന്ദം എന്താണെന്ന് പ്രത്യേകം പറയുകയും വേണ്ട.

ഇതൊക്കെ വെറും ജ്യാഡയാണെന്നേ..പെണ്ണുങ്ങൾ അങ്ങനെയാ ഈവക സംഗതികൾ എല്ലാം കാണും,ആസ്വദിക്കും,അനുഭവിക്കും എന്നിട്ട് കുറ്റം പറയും.

ശ്രീ കുറുമാനെ ഇത്തരം ഒരു ചർച്ചയിൽ വലിച്ചിഴക്കുന്നത് ശരിയല്ല.പ്രത്യേകിച്ച് അദ്ദേഹaം ഇതിൽ ഇതുവരെ കമന്റിടാത്ത സ്ഥിതിക്ക്.

പറയാതെ വയ്യ. said...

പ്രിയ യാമിനീ,
അഭിനന്ദനങള്‍.ചങ്കുറപ്പുള്ള എഴുത്ത്.സെക്സുമായ് ബന്ധപ്പെട്ട എന്തെങ്കിലും ഒരു പെണ്ണെഴുതുക എന്നത് ഊഹിയ്ക്കാന്‍ പോലും കഴിയാത്ത വിധം ആണ്‍കോയ്മയുടെ അശ്ലീലമായ അധിനിവേശം കീഴടക്കിക്കഴിഞ ഒരു പൊതു ബോധത്തില്‍ ജീവിയ്ക്കുന്ന മലയാളിപ്പെണ്ണിന്റെ പതിവു ചിട്ടകളില്‍ നിന്നും വഴി മാറി നടക്കാനുള്ള കരളുറപ്പു പ്രകടിപ്പിച്ചതിനു നന്ദി.നന്ദി.സത്യത്തില്‍ എന്തു കൊണ്ടാവണം അശ്ലീല പ്രസിദ്ധീകരണങള്‍ ഇവ്വിധം നമ്മുടെ സമൂഹത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?പുരുഷ പ്രജകളെ ലക്ഷ്യം വച്ചുകൊണ്ട് സ്ത്രീയുടെ അര്‍ദ്ധ-പൂര്‍ണ്ണ നഗ്നതാ പ്രദര്‍ശനം വഴി ഇത്തരം പ്രസിദ്ധീകരണങള്‍ തങളുടെ കച്ചവടം കൊഴുപ്പിക്കുമ്പോള്‍, അതിനു സാധ്യതയൊരുക്കുന്ന 'ഇടം' ലഭ്യമാവും വിധം രോഗാതുരമാണു നമ്മുടെ സമൂഹം എന്ന യാഥാര്‍ത്ഥ്യത്തെ വിശകലന വിധേയമാക്കാതെ, അപനിര്‍മ്മിക്കാതെ, ഈ വിഷയം കൈകാര്യം ചെയ്യുന്നത് ഉപരിപ്ലവമായിപ്പോവും എന്നാണെനിയ്ക്കു തോന്നുന്നത്.പ്രകൃതി ദത്തവും മനുഷ്യന്റെ ജന്മവാസനാപരമായ ചോദനയുമായ ലൈംഗികതയെ സാമൂഹ്യ നിര്‍മ്മിതമായ വിലക്കുകള്‍ കൊണ്ട് ചങലയിടാന്‍ ശ്രമിയ്ക്കുകയും ആരോഗ്യകരമായ ആണ്‍ പെണ്‍ബന്ധങളില്‍ പോലും അസ്വാഭാവികത ദര്‍ശിക്കുകയും ചെയ്യുന്ന സാമൂഹ്യ മനസ്സിന്റെ യഥാസ്ഥിതിക ചിന്തയിലാണു കേരളീയ മനസ്സിനു ബാധിച്ച രോഗത്തിന്റെ വൈറസുകള്‍ കുടികൊള്ളുന്നത്.രതിയാണു മനുഷ്യ കുലത്തിന്റെ നിലനില്പിനു പോലും ആധാരം.ആണ്‍ പെണ്‍ ബന്ധത്തിലെ സര്‍ഗാതമകമായൊരിടമാണു ലൈംഗികതയുടേത്.പ്രണയത്തിന്റെ ഒരു മൂര്‍ത്ത ഭാവം.എല്ലാ അധികാരബന്ധങളും അറുത്തു മാറ്റപ്പെടുകയും മുറിച്ചെറിയപ്പെടുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ ഒരു പറുദീസയാവണം രതി മണ്ഡലം.എന്നാല്‍ പുരുഷാധികാരത്തിന്റെ മേല്‍ക്കൈയ്യില്‍ സംഭവിയ്ക്കുന്ന ഒരേകാധിപത്യ ഘടനയാണു ലൈംഗികതയിലൂടെ പ്രാവര്‍ത്തികമാവുന്ന പ്രത്യയശാസ്ത്രം. എന്തായാലും സ്വതന്ത്രവും ജനാധിപത്യപരവുമായ ആണ്‍ പെണ്‍ ഇടപെടലുകള്‍ക്ക് പാകമാവുന്ന ഒരു സാംസ്കാരിക പശ്ചാത്തലം സധ്യമാവുകയും അവിടെ പ്രണയവും രതിയുമെല്ലാം വ്യക്തിഗത സ്വകാര്യങളായി ഗണിക്കപ്പെടുകയും ചെയ്യുന്ന ലൈംഗിക പക്വതയുള്ള ഒരു സമൂഹം പരുവപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം പ്രസിദ്ധീകരണങള്‍ അതിന്റെ സ്വാഭാവികമായ അന്ത്യത്തിനിരയാകൂ.
ജയചന്ദ്രന്‍ നെരുവമ്പ്രം.

മാംഗ്‌ said...

ശ്ലീലം ആശ്ലീലം എന്നൊന്നുണ്ടൊ?(സിനിമയിൽ മാത്രമല്ലല്ലോ,ജിമ്നാസ്റ്റിക്‌ അല്ലെങ്കിൽ സ്വിമ്മിംഗ്‌ അതുമല്ലെങ്കിൽ ടെന്നിസ്‌ അവിടെയും അൽപ വസ്ത്ര ധാരികളായ സ്ത്രീകളെ കാണാം അവിടെയും അശ്ലീലമില്ലേ) ആവൊ എനിക്കറിയില്ല, വാത്സ്യായ്നന്റെ കാമ ശാസ്ത്രത്തിൽ തന്നെ പരസ്പരം തെറി വിളിച്ചു കൊണ്ടുള്ള രീതിയെ കുറിച്ചു പറയുന്നുണ്ടു, പിന്നെ സ്ത്രീത്വം അല്ല ലൈഗികതയാണു വിൽപന ചരക്കു. എന്ത്‌ വായിക്കണം എന്നു തീരുമാനിക്കാൻ വായനക്കാരനു സ്വാതന്ത്ര്യം ഉള്ളിടത്തോളം കാലം അശ്ലീല പുസ്തകങ്ങൾ പുറത്തിറങ്ങിക്കൊണ്ടെ ഇരിക്കും, നിങ്ങൾ തന്നെ ഇത്തരം ഒരു പുസ്തകം അടുത്തകാലത്തു വായിച്ചതായി പറയുന്നു അപ്പൊ ഇതിനെയും ഇഷ്ടപെടാത്ത ഒരു പുസ്തകത്തിനോ ആശയത്തിനോ ഉള്ള നിങ്ങളുടെ വിയോജന കുറിപ്പായെ. കാണാൻ ക്കഴിയൂ. അനിതര സാധാരണമായ ഒരു ചങ്കൂറ്റം നിങ്ങൾക്കുണ്ടു അതിനെ ഞാൻ അംഗീകരിക്കുന്നു. വായിച്ചു വ്യഭിചരിക്കുന്ന ഒരു സമൂഹത്തെ എഴുത്തിലൂടെ നന്നാക്കനുള്ള ഈ ശ്രമം അഭിനന്ദാനാർഹം.

Aakash :: ആകാശ് said...

ഓ ടോ :

ഇന്ദിര ഗാന്ധി താങ്കളുടെ ആരാധനാപാത്രം ആണെന്ന് തോന്നുന്നു. സ്ത്രീ ആയതുകൊണ്ടാണോ? അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് ?

Anonymous said...

പേരിന്റെ കൂടെ മേനോനെന്ന് കണ്ടിട്ടും തെറി വിളിക്കാന്‍ പച്ചമലയാള പ്രസ്ഥാനക്കാരന്‍ അവന്റെ ഒരു ഐടിയിലും (ചിത്രകാരന്‍,മഹവിഷ്ണു, മുത്തപ്പന്‍, ക്ണാപ്പന്) വന്നില്ലല്ലോ. ബുദ്ധജയന്തി ആഘോഷിക്കാന്‍ പോയിരിക്കുകയായിരിക്കും. പ്രൊഫൈലിലെ ചിത്രം മാറ്റിക്കോ സഹോദരീ, ഇവിടെ കുറെ തനിത്തറകളുണ്ട്.

യാമിനിമേനോന്‍ said...

പിഞ്ചുകുരുന്നുകള്‍പോലും പീഠനത്തിനിരയാവുന്ന വാര്‍ത്തകള്‍ ഹാസ്യരചനകള്‍ വായിക്കുന്ന ലാഘവത്തോടെ വായിച്ച്‌ പൈങ്കിളിക്കഥകള്‍ക്കു സമാനമായി വിലയിരുത്തുന്ന ചിലരെ ഇന്നും നമുക്കു ചുറ്റും കാണാന്‍ കഴിയും. ഇത്തരം വാര്‍ത്തകള്‍ക്കും മനമുരുകാത്ത ഇക്കൂട്ടര്‍ കുറ്റം ചെയ്തവരേക്കാള്‍ കഠിന ഹൃദയത്തിനുടമകളാണ്‌.... സത്യങ്ങള്‍ തുറന്നു പറയാന്‍ മുഖം മൂടിയുടെ ആവശ്യകതയുണ്ടെന്നുള്ള തെറ്റിദാരണയുള്ളവര്‍ക്കു തുറന്നെഴുതുവാന്‍ വേണ്ടി മാത്രമാണ്‌ ഇവിടെ അനോണിമസ്‌ ആക്ടിവേറ്റു ചെയ്തിട്ടുള്ളത്‌. അതൊരു നല്ലരീതിയില്‍ ഉപകാരപ്പെടുത്തുവാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞെങ്കിലെന്നു ആഗ്രഹിക്കുന്നു..........

മറുപക്ഷം said...

തീർച്ചയായും എഴുതുന്ന വിഷയത്തിനാണു പ്രാധാ‍ാന്യം അല്ലാതെ പടത്തിനല്ല...അനോണി പറഞതുപോലെ വല്ല വക്രബുദ്ധികളും കാര്യങ്ങൾ തുറന്നുപറയുന്ന താങ്കളെപ്പോലുള്ള സ്തീകളെ അപമാനിക്കാൻ ശ്രമിക്കായ്കയില്ല.ചിത്രം ആണേൽ നല്ല ക്ലാരിറ്റിയും ഉണ്ട്...അതു മാറ്റുന്നതാണ് ഉചിതം എൻnനു തോന്നുന്നു.താ‍ങ്കൾക്കു മാത്രമല്ല സ്വപ്നക്കും എല്ലാം...ചിത്രം വെക്കാതെയും ധാരാളം സ്ത്രെകൾ എഴുതുന്നുണ്ടല്ലോ?

Anonymous said...

സിനിമാ നടികൾ എല്ലാം പിഴയാണെന്ന് പറഞ്ഞില്ല...പക്ഷെ രേഷ്മയെ അറസ്റ്റുചെയ്തത് അറിഞ്ഞില്ലെ? ഭർത്താവിനെ ഉപേക്ഷിച്ച് മറ്റു നടന്മാരുടേയോ അല്ലെങ്കിൽ വേറെ ആണുങ്ങളുടെകൂടെയോ പോകുന്ന എത്രയോ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്...സിനിമയുടെ പേരുപറഞാണ് ഇവിടെ അധികം പെൺകുട്ടികളെയും ചൂഷണം ചെയ്യ്യുന്നത്...

Anonymous said...

സിനിമാ നടികൾ എല്ലാം പിഴയാണെന്ന് പറഞ്ഞില്ല...പക്ഷെ രേഷ്മയെ അറസ്റ്റുചെയ്തത് അറിഞ്ഞില്ലെ? ഭർത്താവിനെ ഉപേക്ഷിച്ച് മറ്റു നടന്മാരുടേയോ അല്ലെങ്കിൽ വേറെ ആണുങ്ങളുടെകൂടെയോ പോകുന്ന എത്രയോ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്...സിനിമയുടെ പേരുപറഞാണ് ഇവിടെ അധികം പെൺകുട്ടികളെയും ചൂഷണം ചെയ്യ്യുന്നത്...

Sarija NS said...

അഭിപ്രായങ്ങളെ തുറന്നു പറയാനുള്ള ചങ്കുറപ്പു കാണിക്കുന്ന ഈ പെണ്മനസ്സിന്, യാമിനി ചേച്ചിക്ക് എന്‍റെ അഭിനന്ദനങ്ങള്‍

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

യാമിനി,

ഇതും ഒരു ജീവിതമാര്‍ ഗ്ഗം ചിലര്‍ ക്ക്. തട്ടിപ്പറിച്ചും, മോഷ്ടിച്ചുമൊക്കെ ജീവിക്കുന്നില്ലേ ചിലര്‍? അതുപോലെയൊക്കെ. ഇതു നിരോധിച്ചാലും നമ്മുടെ സ്വകാര്യതയിലിരുന്ന് സെല്‍ ഫോണിലൂടെയും ഇന്റെര്‍ നെറ്റിലൂടെയും നമുക്ക് ആസ്വദിക്കാമല്ലോ? കൈക്കൂലിയും, മാസപ്പടിയും, മോഡെലിങ് ഫീസുമൊക്കെ കൊടുത്തു തന്നെയാണു്‌ ഇതും പ്രസിദ്ധീകരിക്കുന്നതു്‌... അതു മറക്കേണ്ടാ.. ട്ടോ!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ബ്ലോഗ്ഗും അഭിപ്രായങ്ങളും വായിച്ചു.

ധാരാളം മഞ്ഞപുസ്തകങ്ങളും മഞ്ഞക്കഥകളും വായിച്ചിട്ടുണ്ട്. പമ്മന്റെ ‘ഭ്രാന്ത്’ പോലുള്ള കൃതികള്‍ ലൈംഗീകതാഹിത്യത്തില്‍ വേറിട്ട് നില്‍ക്കുന്നു.

കൊച്ചുപുസ്തകം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രചനകള്‍ ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന സമയത്ത് വലിയൊരാശ്വാസമായിരുന്നു. (ഇന്നു സി.ഡി. /മൊബൈല്‍ കുത്തൊഴുക്കില്‍ കൊച്ചുപുസ്തകങ്ങളുടെ പ്രസക്തിനഷ്ടപ്പെട്ടു)

‘ഇറോട്ടിക് കഥകള്‍’ ഇന്നും ഇന്റെര്‍നെറ്റിലൂടെ ഇടക്ക് വായിക്കാറുണ്ട്. അതൊരു പ്രത്യേകസുഖം തരുന്നു.

ഫയര്‍, ക്രൈം ഇത്യാദി ചവറുകള്‍ പല പെട്ടിക്കടകളിലും നിരത്തി നിരത്തി തൂക്കിയിട്ടിരിക്കുന്നതു കാണാം. അതു തികച്ചും അശ്ലീലവും ആഭാസവും സംസ്കാരത്തിനും സാമൂഹ്യമര്യാദകളിക്കിണങ്ങാത്തതും ആയി തോന്നിയിട്ടുണ്ട്.

ഈ മാസികകള്‍ ‘ഇറോട്ടിക് കഥകള്‍’ അല്ല പ്രഥാനം ചെയ്യുന്നത്. മറിച്ച് പ്രമുഖവ്യതികളുടെ കിടപ്പറരഹസ്യങ്ങള്‍ (റിപ്പോര്‍ട്ടര്‍മാര്‍ ഭാവനയില്‍ കാണുന്നത്) എഴുതിവിറ്റ് കാശാക്കുന്നു. ബ്ലാക്ക്മെയില്‍ ചെയ്യുന്നതുവഴി ലഭിക്കുന്ന വരുമാനമാകണം ഇവര്‍ക്ക് വലുത്.

പത്രപ്രവര്‍ത്തനം എന്ന പേരുപയോഗിച്ച് (ദുരുപയോഗിച്ച്) എന്ത് ആഭാസവും എഴുതിവിടാം എന്ന് ശ്രീ.നന്ദകുമാര്‍ തെളിയിച്ചിട്ടുണ്ട്. തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് പരതി മോര്‍ഫിങ് ചിത്രങ്ങള്‍ സംഘടിപ്പിച്ച് അതും അച്ചടിച്ച് കാശാക്കുന്ന ഈ പത്രപ്രവര്‍ത്തകരെ ‘എരപ്പകള്‍’ എന്ന് വിളിക്കാനാണ് എനിക്ക് തത്പര്യം.

അശ്ലീലസാഹിത്യ (അങ്ങിനെ വിളിക്കാന്‍ എനിക്ക് തീരെ താത്പര്യമില്ല) രംഗത്ത് അമൂല്യസൃഷ്ടികള്‍ നടത്തിയ ശ്രീ.പമ്മനു മുന്‍പില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...
This comment has been removed by the author.
ഭൂമിപുത്രി said...

യാമിനീ,വൈകിയാണിത് കണ്ടത്.
ഇവിടെയിതെഴുതിയതുകൊണ്ട് സമൂഹത്തിലെന്തെങ്കിലും ചലനമുണ്ടാകുമോ എന്നല്ല.നമുക്കാകുന്ന രീതിയിൽ പ്രതിഷേധിയ്ക്കുക,അതുവഴി പൊതുജനശ്രയിൽ കൊണ്ടുവരിക.
അതുതന്നെയാൺ യാമിനി ചെയ്യുന്നതും.കൊച്ചുകുട്ടികൾ,പക്വതയെത്താത്ത പ്രായത്തിൽ, അനാരോഗ്യകരമായ വൈകൃതങ്ങൾക്ക് എക്സ്പോസ്ഡ് ആകുന്നു എന്നതാൺ ഏറ്റവും ഭയക്കേണ്ട വസ്തുത.
ഇവിടെ കമന്റിട്ട എല്ലാവരും തന്നെ,സ്വന്തം മക്കളുടെ കയ്യിലിങ്ങിനെയൊരു പുസ്തകം കണ്ടാൽ അസ്വസ്ഥരാകുമെന്നുറപ്പല്ലേ?
നന്നായി ഈ വിഷയമിവിടെക്കൊണ്ടുവന്നതു

യാമിനിമേനോന്‍ said...

സ്വന്തം മക്കള്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ഉണ്ടാകില്ല എന്ന് കരുതുന്നു ഭൂമിപുത്രീ.

അസ്ലീല പുസ്തകങ്ങള്‍ വായിക്കാനും ആസ്വദിക്കുവാനും കഴിയുന്ന ചാത്തങ്കേരിയിലെ കുട്ടിച്ചാത്തനു എങ്ങിനെ ഇത്തരം പുസ്തകങ്ങളെ വിമര്‍ശിക്കുവാന്‍ കഴിയും എന്നൊരു സംശയം?രണ്ടും വ്രിത്തികേടല്ലേ? കൂടാതെ മഞ്ഞപുസ്തകങ്ങളില്‍ (ഞാന്‍ അതു ഇതുവരെ വായിച്ചിട്ടില്ല) കൂടിയ അസ്ലീലം അല്ലെ?

ഞാന്‍ ഇത്തരം പുസ്തകം വായിച്ചതിനെ കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചൂകണ്ടു.പതിവു പോലെ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ എനിക്കു ലഭിച്ചതായിരുന്നു ആ പുസ്തകം.അതിലെ പേജുകള്‍ മറിച്ചുനോക്കിയപോള്‍ കണ്ടകാര്യങ്ങള്‍ ആണ് എഴുതിയത്.അല്ലാതെ അതുവായിച്ച് ആസ്വദിക്കുന്ന പ്രായം അല്ല എന്റേത്.

പറയാതെ വയ്യ എന്ന ബ്ലോഗ്ഗര്‍ പറയുന്നപോലെ സെക്സുമായി ബന്ധപ്പെട്ട് അതിനെതിരെ സ്തീകള്‍ എഴുതരുതെന്ന് ആണ്‍കോയ്മയുടെ അദ്രശ്യമായ ഒരു നിയമം നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു.പക്ഷെ സ്ത്രീയുടെ പേരില്‍ സെക്സ് എഴുതിയാല്‍ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കില്ലേ ഈ ആണ്‍കോയ്മ?

ഹന്‍ലല്ലത്തെ പച്ചക്കുതിര മഞ്ഞപുസ്തകങ്ങളെ നല്ലതായി എഴുതി എന്നു വിശ്വസിക്കുവാന്‍ എനിക്ക് കഴിയുന്നില്ല.സത്യമാണോ അത്?

കമന്റിട്ട എല്ലാവര്‍ക്കും നന്ദി.ഇതൊരു സജീവ ചര്‍ച്ചയാക്കണം എന്നുകരുതിയാണ് ഞാന്‍ അനോണിയെ അനുവദിച്ചത് പക്ഷെ അതുആശാസ്യകരമല്ലാത്ത മറ്റൊരു ദിശയിലേക്ക് മാറിപ്പോകുകയാണുണ്ടായതെന്നതില്‍ എനിക്ക് വിഷമം ഉണ്ട്.

യാമിനിമേനോന്‍ said...
This comment has been removed by the author.
യാമിനിമേനോന്‍ said...

1.ഓഹരിപോലുള്ള ഒരു ബ്ലോഗ്ഗറില്‍ നിന്നും ഇതുപോലെ ഒരു കമന്റ് ഞാന്‍ പ്രതീക്ഷിച്ചില്ല.

2.ഈ ചര്‍ച്ചകളില്‍ മറ്റുബ്ലോഗ്ഗര്‍മാരെ കരിവാരിതേക്കുന്നത് ദയവായി ഒഴിവാക്കുക.

3.ചിത്രം ഒഴിവാക്കുവാന്‍ പലരും എന്നെ നിര്‍ബന്ധിക്കുന്നുണ്ട്.ആദ്യം ഇത്ര ഗൌരവമായി ഞാനും ചിന്തിച്ചിരുന്നില്ല.അറിയിച്ചവര്‍ക്ക് നന്ദി.

4.ശ്ലീലാശ്ലീലതകളെ കുറിച്ച് നിര്‍വചിക്കുക വളരെ പ്രയാസം ഉള്ള കാര്യം തന്നെ എന്നു സമ്മതിക്കുന്നു.എന്നാലും ഞാന്‍ സൂചിപ്പിച്ച ശ്രേണിയില്‍ ഉള്ള പുസ്തകങ്ങള്‍ അശ്ലീലം തന്നെ ആണ്. അവിഹിത ബന്ധങ്ങളെ പച്ചയായി ചിത്രെകരിക്കുകയോ എഴുതുകയോ ചെയ്യുന്നതിനെ കടുത്ത അസ്ലീലം എന്ന് തന്നെ കരുതാം.

5.തെറിപ്പുസ്തകങ്ങള്‍ക്കുപകരം ലൈംഗീക വിഞ്ജാനം പകരുന്ന ശാസ്ത്രീയമായ പുസ്തകങ്ങള്‍ യുവതീയുവാക്കള്‍ വായിക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നുആരോഗ്യകരമായ ലൈംഗീകജീ‍വിതത്തിനു അതു അനിവാര്യവുമാണ്.

6.അടിയന്തിരാവസ്ത ഒരു പക്ഷെ അന്നത്തെ രാഷ്ടീയ സാഹചര്യത്തിനു അനിവാര്യമായിരുന്നിരിക്കാം എന്നു മാത്രമേ എനിക്ക് പറയാനാകൂ..അന്നത്തെ രാഷ്റ്റീയത്തെ കുറിച്ച് എനിക്ക് വലിയ ഓര്‍മ്മയൊന്നും ഇല്ല.അന്നെനിക്ക് പത്തോ പന്ത്രണ്ടോ വയസ്സേ കാണൂ.

ഭൂമിപുത്രി said...

‘ആണുങ്ങൾ വർത്തമാനം പറയുന്നിടത്ത്,പെണ്ണുങ്ങൾക്കെന്തു കാര്യം? കേറിപ്പോടീ അകത്ത്’
എന്നാക്രോശിയ്ക്കുന്നവരെ ധാരാളമായി സിനിമയിലുംസീരിയലുകളിലുമൊക്കെ
ഇന്നും കാണാറില്ലേ?
പെണ്ണുങ്ങൾക്ക് പലതു പറയാനുണ്ടെന്നതും,
പറഞ്ഞുതുടങ്ങീ എന്നതുമൊക്കെ,
സമൂഹമനസ്സിലൊളിഞ്ഞുകിടക്കുന്ന ചില ഭീതികളെ പുറത്തുകൊണ്ടുവന്നേക്കും.
സാരമില്ല യാമിനി.നമ്മുടെ സമൂഹം ഒരു ട്രാൻസിഷണൽ സ്റ്റേജിലായതുകൊണ്ടാണത്.

Anonymous said...

http://in.groups.yahoo.com/group/kochupusthakam5th-edition/files
ല്‍ പോയി നോക്കുക....അവിടെ റജിസ്റ്റര്‍ ചെയ്യണം.ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക പുതിയ ഈമെയില്‍ ഐഡി ഉണ്ടാക്കുന്നതായിരിക്കും നല്ലത്.സ്വന്തം മാന്റ്യത കാത്തുകൊണ്ട് അത്യാവശ്യക്കാര്‍ക്ക് വേണ്ട സ്റ്റഫ് കിട്ടും.

വായിക്കാ ആര്‍മാദിക്ക....
യാമിനിയാന്റിയേ ക്ഷമിക്കുക.പലരും ലിങ്ക് ചോദിച്ചുകണ്ടതുകൊണ്ട് എഴുതിയതാണ്...

Anonymous said...

i am not against 'erotic books/stories'

even vathsyayana in kamasuthra remarked about the use of these stuffs for healthy sex life.

i am agaist display and sales of these stuffs in public place.

and also agaist making true stories to humiliate prominent personalities in politis and filmworld. and morfing their pictures and making fantacies about their private life.

pornography with the mask of journelism should be culminated.
porn movies/ porn stories cannot be banned by anyone. cannot be eradicated by any spirituality/philosophy. it's a part of human instinct.

the urge for sexuality is a god's gift for procreation. otherwise just imagine ??!!

Anonymous said...

Forgot to say:
Jossy Varkey = 'Chathankeril Kuttichathan'

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലേഖനം നന്നായിരിക്കുന്നു!ഇതിന്റ്റെ വേറൊരു വേര്‍ഷന്‍ഇവിടെ കാണാം (കുറച്ചു പഴയതാ)

paarppidam said...

ഈ കുറിപ്പിലൂടെ നിങ്ങൾ കൊണ്ടുവരുന്ന വിഷയം കൊള്ളാം എന്നാൽ അതിനെ കുറിച്ച് എഴുതിയ വിധം ശരിയായില്ല എന്ന് ആദ്യമേ പറഞ്ഞുക്കൊള്ളട്ടെ.തികച്ചും ബാലിശമായ രീതിയിൽ പുരുഷന്മാരെ എതിർത്തുകൊണ്ടുള്ള ഒരു കുറിപ്പ് എന്നതിലപ്പുറം ഈ പോസ്റ്റിനു യാതൊരു പ്രസക്തിയും ഞാൻ കാണുന്നില്ല.

1.വേശ്യാവ്രിത്തിയിൽ ഏർപ്പെടുന്നത് അധികവും സ്ത്രീകൾ ആണ് (ഗിഗോളോകൾ ഇല്ലെന്നു പറയുന്നില്ല. അവർ പണക്കാരികളായ സ്ത്രീകളാൽ ആണ് ഉപയോഗിഗ്ക്കപ്പെടുന്നത് എന്നതും സ്തീകളെ പ്രതിസ്ഥാനത്താക്കുന്നു). സാഹചര്യം,ചതി,മക്കളുടെ അരവയർ ഇതൊക്കെ ലോക്കൽ വേശ്യകൾ ഉന്നയിക്കുന്ന ന്യായങ്ങൾ ആണ്.ഒരു ദിവസം കൂലിപ്പണിക്ക് പോയാൽ 250 രൂപ കിട്ടും.പക്ഷെ അതിനു പൊരി വെയിലത്ത് വിയർത്ത് അധ്വാനിക്കണം.കിടക്കപങ്കിടുമ്പോൾ ലഭിക്കുന്ന സുഖം ലഭിക്കില്ല.

2.എളുപ്പത്തിൽ പണം സമ്പാദിക്കുവാൻ സ്തീകൾ ഇന്ന് ശരീരവിൽ‌പ്പനയെ ഒരു മാർഗ്ഗമായി കാണുന്നു.റാബിലേയോ വെള്ളിത്തിരയിലേയോ പ്രശസ്തി മാംസവിപണനത്തിനായി അവരെ സഹായിക്കുകയും ചെയ്യുന്നു.രേഷമയെപ്പോലുള്ളവർ പിടിക്കപ്പെടുന്നു മറ്റുള്ളവർ പിടിക്കപ്പെടാത്തിടത്തോളം ഒരുപക്ഷെ മാന്യതയുടെ പട്ടുമേലങ്കിയണിഞ്ഞു നടക്കുന്നു.
3. നഗ്നയായി പോസ് ചെയ്യുന്ന സ്തീകളുടെ ചിത്രങ്ങൾ ആണ് ഇത്തരം പ്രസിദ്ധീകരണങ്ങളീൽ അടിച്ചുവരുന്നത്.ഷക്കീല മുതൽ സൂപ്പർനടികൾ വരെ ഉള്ള ഇക്കിളി-ജനപ്രിയനായികമാർ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് സിനിമയിൽ തുണിയുരിയുന്നത്.കേരളത്തിൽ മുഴുവൻ മൂടിപ്പുതച്ചും തുടർന്ന് തമിഴ്ലേക്കും മ്തെലുങ്കിലേക്കും പോയ താരങ്ങൾ ദേഹത്ത് അണിയുന്ന വസ്ത്രങ്ങളുടെ അളവ് ഒന്നു ശ്രദ്ധിച്ചുനോക്കുക.മുൻലോകസുന്ദരിയെ കുറിച്ച് വന്ന “ടൊപ്പ്ലെസ്സ് “വാർത്തകൾ അറിഞ്ഞില്ലെന്ന് നടിക്കാമോ? ചില നടികൾ കുട്ടിഉടുപ്പിട്ട് കാലിൽ കാൽ കയറ്റിവെക്കുമ്പോൾ അടിവസ്ത്രം കാണുന്നവിധത്തിൽ ഇരിക്കുന്നത് അറിയാഞ്ഞിട്ടാണോ?

4.അസ്ലീലം ലോകത്ത് എല്ലാഭാഷകളിലും ഉണ്ടെന്നത് ഒരു സത്യമാണ്.വലിയ വലിയ സാഹിത്യ ക്രിതികളുടെ ഭാഗമാകുമ്പോൾ അത് മാന്യമാകുന്നു.മഞ്ഞപുസ്തകങ്ങളിൽ വരുമ്പോൾ അത് അസ്ലീലമാകുന്നു.സ്തീയുടെയും പുരുഷന്റേയും ലൈംഗീക പ്രകടനങ്ങൾ തന്നെ ആണ് രണ്ടിലും ഇതിവ്രത്തം.പക്ഷെ ഒന്നിൽ അത് “പച്ചക്കും” തീർത്തും മലീമസമായ രീതിയിലും അവതരിപ്പിക്കുന്നു എന്നതാണ്.

സോളമന്റെ ഉത്തമഗീതത്തിലും, മഹാഭാരതത്തിലും, വെണ്മണി സ്ലോകങ്ങലിലും മറ്റും എല്ലാം ഇത്തരം കാര്യങ്ങൾ കാണാം.അത് അസ്ലീലമായി കണക്കാക്കുന്നുണ്ടൊ?അവിടെ വ്യത്യാസം ഒന്ന് മനോഹരമായി അവതരിപ്പിക്കുന്നു മറ്റൊന്ന് വൾഗറാകുന്നു എന്നതാണ്. ഭരതൻ ചെയ്യുമ്പോൾ അത് കലാപരം കെ.എസ്.ഗോപാലക്രിഷ്ണനും മറ്റും കാണിക്കുമ്പൊൾ അത് “പീസ്”.കാരണം വൈശാലിയുടെ സൌന്ദര്യം അല്ല കിന്നാരത്തുമ്പിയിലെ ദാക്ഷായണിയിൽ എത്തുമ്പോൾ, അത് വൾഗറാകുന്നു.
ക്ഷേത്രശില്പങ്ങളിൽ നഗ്നരൂപങ്ങൾ ഉണ്ട് എന്നത് അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ സൌന്ദര്യവും എം.എഫ് ഹുസൈൻ വംശീയാധിക്ഷേപത്തിനെന്നപോൽ വ്രിത്തികേടായി വരക്കുമ്പോൾ അത് അസ്ലീലമാകുന്നു.(അങ്ങേർ ഹിന്ദു ദൈവങ്ങളെ മാത്രമേ ഇത്തരത്തിൽ വരക്കാറുള്ളൂ..മറ്റുള്ളവരെ വരച്ചാൽ വിവരം അറിയും.) എനിക്ക് തോന്നുന്നത് ഇതുതന്നെൻ ആണ് സ്ലീലാശ്ലീലതകളുടെ വേർതിരിക്കാനുള്ള ഉപാദി എന്ന്.

5.സെക്സ് എന്ന വിലക്കപ്പെട്ട കനിയെകുറിച്ച് അറിയുവാനും പ്രശസ്തരുടെ നഗ്നതകാണുവാനും ഉള്ള ത്വര കേരളത്തിലുള്ളവർ മാത്രമല്ല പുറത്തുള്ളവർക്കും ഉണ്ടെന്ന് മനസ്സിലാക്കിയാൽ നന്നായി.ഹെലികോപ്ടർ ഉപയോഗിച്ച് വരെ സൺബാത്തുനടത്തുന്ന താരത്തിന്റെ നഗ്നത ഒപ്പിയെടുക്കുവാൻ പപ്പരാസികൾ ശ്രമിച്ചിട്ടുണ്ടെന്ന് അറിയുക.

6.കുട്ടികൾക്ക് ലൈംഗീക വിധ്യാഭ്യാസം നൽകുകയാണു വേണ്ടത്.അല്ലെങ്കിൽ അവർ ഇത്തരം ഇക്കിളിപുസ്തകങ്ങൾ പകരുന്ന വികലമായ അറിവുകളിലേക്ക് ഊളിയിടും.അതിന് അത്തരം കാര്യങ്ങൾ ഒമ്പതാം ക്ലാസ്സിൽ വരെ പഠിപ്പിക്കുവാൻ ഇവിടെ സാധ്യമല്ലല്ലോ? സംഘടിത വോട്ടുബാങ്ക് തകരില്ലെ?ഈ സദാചാരക്കമ്മറ്റിക്കാരുടെ കുഞ്ഞാടുകൾ ആത്മഹത്യചെയ്യുന്നതും,കൊല്ലപ്പെടുന്നതും പീഠിപ്പിക്കപ്പെടുന്നതും ലൈംഗീകവിഷയവുമായി ബന്ധപ്പെട്ടാനെന്നും,മറ്റൊരു കൂട്ടരുടെ നേതാക്കന്മാർ വരെ വിവാദങ്ങളിൽ പെട്ടതും ഇതേവിഷയത്തിൽ ആനെന്നതും നാം സൌകര്യപൂർവ്വം മറക്കുന്നു.

കപട സ്വാമികളുടെ ആശ്രമത്തിൽ നഗനപൂജവരെ നടത്താൻ തയ്യാരാകുന്ന സ്തീകളെ കുറിച്ച് യാമിനി അറിയുന്നില്ലെ?ഇതെങ്ങിനെ സംഭവിക്കുന്നു?


നിരോധിച്ചാൽ തീരുന്ന ഒന്നല്ല കാമം എന്ന വികാരവും അതിന്റെ ഉപഘടകങ്ങളും എന്ന് താങ്കൾ മനസ്സിലാക്കിയാൽ നന്ന്.

സദാചാരം പ്രസംഗിക്കുന്നവർ പോലും താങ്കൾ അടക്കം ഉള്ള സ്തീകൾ വൈക്രിതങ്ങളുടെ വിളനിലം ആയിരിക്കാം.(ഒരു മുൻ എഴുത്തുകാരിയുടെ പല ക്രിതികളും ഇതിനു തെളിവാണ്.മരിച്ചുപോയ ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് അവർ തടിയൂരാൻ ശ്രമിച്ചിരുന്നു പിന്നീട്) അതുകൊണ്ടുതന്നെ പുരുഷന്മാരെ കുറിച്ചുള്ള നിങ്ങളുടെ പല പരാമർശങ്ങളും അറിവില്ലായമയോ തെറ്റിദ്ധാരണയോ മൂലം ആണെന്ന് കരുതുന്നു.

കൂടുതൽ എഴുതുവാൻ സമയം ഇല്ല.ദയവായി പുരുഷന്മാർ ആണ് സ്തീകളുടെ എല്ലാപ്രശനങ്ങൾക്കും പിന്നിലെന്നുള്ള പ്രചാരണം ഒഴിവാക്കുക. സ്തീ പോസുചെയ്യുന്നതും കാണിക്കുന്നതും മാത്രമേ ക്യാമറ ഒപ്പുന്നുള്ളൂ!!

paarppidam said...
This comment has been removed by the author.
paarppidam said...

നടികൾ നഗ്നത പ്രദർശിപ്പിക്കുമ്പോൾ കാശുകൊടുത്ത് കാണുന്നവൻ മനസ്സിൽ അവളെ ഭോഗിച്ചെന്നിരിക്കും അത് ആർക്കെങ്കിലും തടയാനൊക്കുമൊ?ഇതു നിയമം മൂലം നിരോധിക്കാൻ പറ്റുമൊ?പ്രേക്ഷകൻ തന്നെ കുറിച്ച് എന്തുവിചാരിക്കും എന്ന് കരുതിയല്ലല്ലോ നടികൾ ശരീരം പ്രദർശിപ്പിക്കുന്നതഉം അതിന്റെ പേരിൽ ലക്ഷങ്ങൾ എണ്ണിവാങ്ങുനതും?



കമന്റിട്ടവർ എന്തുകൊണ്ടോ നിങ്ങളെ വല്ലാതെ സപ്പോർട്ടുചെയ്തു എഴുതി.അതിൽ കാര്യമില്ല.ലൈംഗീകത രഹസ്യമാക്കിവെക്കുന്നത് മാന്യതയാണെന്ന് കരുതുകയും പരസ്യമായി അയ്യേ ച്ചീ എന്ന് പറയുകയും ചെയ്യുന്ന കപടമുഖങ്ങൾ ആണ് “സാംസ്കകാരിക മലയാളി”കൾക്കുള്ളത്.

അസ്ലീലം ആവശ്യമുള്ളവർ വായിച്ചോട്ടെ അത് അവന്റെ സ്വാതന്ത്രം.

Anonymous said...

തുണിയുരിയുന്ന രേഷ്മയും മറ്റും പന്നനടികൾ മറ്റുള്ളവർ മാന്യവനിതകൾ,മൂന്നാം കിടക്കാർ! ഇതുതന്നെ ആണ് നിങ്ങളേപ്പോലുള്ളവർ മന്ദബുദ്ധികൾ ആണെന്ന് പറയുന്നത്.എല്ലാവരും ചെയ്യുന്നത് ഒരേ തൊഴിൽ തന്നെ.

കാര്യങ്ങൾ അക്കമിട്ടുനിരത്തിയതുകൊള്ളാം . പിന്നെ പാർപ്പിടം നിങ്ങൾ എം.എഫ് ഹുസൈന്റെ ചിത്രങ്ങളെ വിമർശിച്ചത് ശരിയായില്ല.അങ്ങേരു നല്ല ഒരു കലാകാരനാണ് ആ ബഹുമാനം കൊടുക്കണം.

കുട്ടികൾ കവിതപഠിക്കുന്നപോലെ ലൈംഗീകത കാണാപ്പാഠം പഠിക്കണം എന്നാവും ഉദ്ദേശ്യം..പാഠം ഒന്ന്....ല, ഹ ഹ

Zebu Bull::മാണിക്കൻ said...

[ഈ സം‌വാദത്തില്‍ നല്ല അഭിപ്രായങ്ങള്‍ മുഴുവന്‍ പറഞ്ഞത് അശരീരികളാണെന്നു തോന്നുന്നു. അശ്ലീലപുസ്തകങ്ങളോട് പൊതുവെ ആഭിമുഖ്യമുള്ളതുകൊണ്ട് എനിക്കങ്ങനെ തോന്നിയതാവാനും മതി :-) ] ശ്ലീലവും, അശ്ലീലവും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്‌ എന്നൊക്കെ പലരും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്റെ അഭിപ്രായത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വേശ്യാവൃത്തിയും അനുവദനീയമാക്കണം. പ്രായപൂര്‍‌ത്തിയായവര്‍ തമ്മിലുള്ള സെക്സിനെ ബാക്കിയുള്ളവരെന്തിനുപേടിക്കണം? ആര്‍ഷഭാരതത്തില്‍ ബലാല്‍‌സംഗം/സ്ത്രീപീഡനം കുറവായിരുന്നത് അന്ന് വേശ്യാവൃത്തിക്ക് സമൂഹത്തില്‍ അതിന്റേതായ സ്ഥാനമുണ്ടായിരുന്നതുകൊണ്ടാണ്‌. പ്രത്യേകിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ ചെറുപ്പക്കാര്‍‌ക്ക് (വയസ്സന്മാര്‍‌ക്കും) "ഉത്തേജന"മുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴുകുമ്പോള്‍ അതിനൊരു സേഫ്റ്റി വാല്‍‌വായിട്ട് നിയമപരമായ വേശ്യാവൃത്തി ഇല്ലെങ്കില്‍ സംഗതി പീഡനത്തില്‍ കലാശിക്കുന്നു - എന്റെ വിനീതാഭിപ്രായം.

Anonymous said...

This is a very complex issue and there are no easy answers.

Once upon a time, we could have controlled porn with strict laws and regulations.

But today, the world has changed.

With hundreds of TV & radio stations nobody has any control of airways.

Today we can "Google" anything we need at an instant, and so we cannot control anything.


EDUCATION is the only key to control these things. Any amount of laws and regulations will not help.

Anonymous said...

കാട്ടു പൂച്ചേ പല ഗള്‍ഫ് രാജ്യങ്ങളിലും ഇന്നു ബാറുകള്‍ തുറന്നുകാണും. ഒന്നു പോയി നോക്കുക. എല്ലാത്തിനും പാശ്ചാത്യരെ കുറ്റം പറയുക എന്നത് ശരിയല്ല. വളരെ മാന്യമായി ജീവിക്കുന്ന ദൈവവിശ്വാസം ഇല്ലാത്ത ഒരുപാട് മനുഷ്യര്‍ അവിടെയും ഉണ്ട്. അന്യന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഒക്കെ പരിഗണിക്കുന്നവര്‍. യാമിനി സാംസ്കാരിക നായ്ന്മാരെയും നായികമാരെയും പോലെ വെറും ഒരു തട്ടിപ്പുകാരിയാണ് എന്ന് അവര്‍ സ്വീകരിക്കുന്ന നിലപാട് കണ്ടാല്‍ അറിയാം. ഇതൊക്കെ ചുമ്മാ ശ്രദ്ധിക്കപ്പെടുവാന്‍ ഉള്ള ഉടായ്പ് എഴുത്തുമാത്രം.

മുമ്പ് പലരും സൂചിപ്പിച്ചതുതനെന്യേ എനിക്കും പറയുവാന്‍ ഉള്ളൂ. പെണ്ണു കാലകത്തിയിരിക്കുന്നതും മറ്റും ഫോട്ടോ ആകുന്നത് അവര്‍ അങ്ങിനെ ഇരിക്കുന്നതുകൊണ്ടു തന്നെ ആണ്. സ്തീകളും സെക്സ് സിനിമയും സാഹിത്യവും ആസ്വദിക്കുന്നുണ്ട്. കെട്ടിയൊരുങ്ങി നടക്കുന്നത് പുരുഷന്റെ ശ്രദ്ധ തന്റെ നെര്‍ക്ക് കൊണ്ടുവരാന്‍ അല്ലേ? അമ്മായീടെ ഒരു സുവിശേഷ പ്രസംഗം.

bjoys07@gmail.com