Friday, September 26, 2008

രഹസ്യ ക്യാമറകള്‍

മുന്‍പ് ലോഡ്ജുകളിലും മറ്റും മുറിയെടുക്കുന്നവരുടെ സ്വകാര്യതകള്‍ ഒളിക്യാമറ വച്ച് പകര്‍ത്തുന്നതിനെകുറിച്ചും പാര്‍ക്കുകളിലെ കമിതാക്കളുടെ പ്രണയചേഷ്ടകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനെകുറിച്ചും പലപ്പോഴായി കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്। അന്നുപക്ഷെ അതിനെ കാര്യമായി എടുത്തിരുന്നില്ല।എന്നാല്‍ ഈയ്യിടെ പബ്ലിക്ക് ടോയ്‌ലറ്റുകളില്‍നിന്നും മറ്റും രഹസ്യമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായ വാര്‍ത്ത ഞെട്ടലോടെ ആണുകേട്ടത്।
പൊതുവെ കേരളത്തിലെ മിക്ക പബ്ലിക്ക് ടോയ്‌ലറ്റുകളും പണം കൊടുത്താലും മനുഷ്യര്‍ക്ക് ഉപയോഗിക്കുവാന്‍ കൊള്ളുന്ന തര‍ത്തിലുള്ളതല്ല അത്രക്ക് വ്രിത്തിഹീനമാണ് അവ।ദുര്‍ഗന്ധം വമിക്കുന്നതും വേണ്ടത്ര ശുചിത്വം ഇല്ലാത്തതുമായ ഇത്തരം ടോയ്‌ലറ്റുകള്‍ പലവിധ അസുഖങ്ങളും അലര്‍ജിയും അതുപയോഗിക്കുന്നവര്‍ക്ക് സമ്മാനിക്കുകകൂടിചെയ്യുന്നു।ഇതിനിടയിലാണ് ക്യാമറ ഉപയോഗിച്ച് അവിടെ നടക്കുന്ന “കാര്യങ്ങള്‍” പകര്‍ത്തുന്നു എന്ന വാര്‍ത്ത.।

ജോലിയുടെ ഭാഗമായും മറ്റും ഒത്തിരി യാത്ര ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്ക്മാത്രമേ അതിന്റെ പ്രയാസങ്ങള്‍ അറിയൂ। തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഇത്തരം കമ്ഫര്‍ട് സ്റ്റേഷനുകളില്‍ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെ കുറിച്ചൊന്നും ആളുകള്‍ ശ്രദ്ധിച്ചെന്നുവരില്ല। പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രെകള്‍ക്കാണ് ടോയ്‌ലറ്റിന്റെ ഉപയോഗം കൂടുതല്‍ അത്യാവശ്യം വരുന്നത്।സമയാ സമയത്ത് ടോയ്‌ലറ്റില്‍ പോയില്ലെങ്കില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സ്ത്രെകളില്‍ ആണ് കൂടുതല്‍ കണ്ടുവരുന്നതും। ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ ആണ് ഒരു ആശ്വാസമെന്നോണം പബ്ലിക്ക് ടോയലറ്റുകള്‍।അവിടെ സാമൂഹ്യവിരുദ്ധരുടെ ഒളിക്യാമറകള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതാണല്ലോ ആത്മാഭിമാനം എന്നുകരുതി ഇത്തരം ഫെസിലിറ്റികള്‍ ഒഴിവാക്കുവാന്‍ സ്ത്രീകള്‍ ശ്രമിക്കും।എത്ര ഭീകരമായ ഒരു അവസ്ഥ?

എന്താണിവര്‍ക്ക് ഇത്രക്ക് പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളത്? ഇത്തരം വ്രിത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും ഇല്ലെ അമ്മയും പെങ്ങന്മാരും ഭാര്യയും ഒക്കെ? എന്തുമാത്രം വ്രിത്തികെട്ട മനസ്സായിരിക്കും ഇവരുടേത്? സ്ത്രീകള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതും മറ്റും കണ്ട് ആസ്വദിക്കുന്നവര്‍ അതിലേറെ വ്രത്തികെട്ടവര്‍ ആയിരിക്കും।

ട്രൈയിനിലും മറ്റും ഉള്ള ടോയ്‌ലറ്റുകളില്‍ ദുര്‍ഗ്ഗന്ധം കൂടാതെ അസ്ലീല കമന്റുകളും ചിത്രങ്ങളും വരച്ചിട്ടിരിക്കുന്നത് കാണാം। ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രെകള്‍ക്ക് ലൈംഗീക ആനന്ദം പകരും എന്ന് കരുതിയാ‍ണ് ചെയ്യുന്നതെങ്കില്‍ പ്രിയ പുരുഷന്മാരെ നിങ്ങള്‍ക്ക് തെറ്റി।ഇത്തരം കാര്യങ്ങള്‍ കാണുന്ന സ്തീകള്‍ക്ക് നിങ്ങളോട് അങ്ങേയറ്റം വെറുപ്പും അവജ്ഞത്യും മാത്രമേ ഉണ്ടാകൂ। പബ്ലിക്ക് ടോയലറ്റുകളീലെ ഇത്തരം വ്രിത്തികേടുകള്‍ ആരു നിയന്ത്രിക്കുവാന്‍ ആരോടുപരാതിപറയുവാന്‍!

സ്തീകളോട് ഒന്നേ പറയാനുള്ളൂ। പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം അതിന്റെ ഉള്‍ഭാഗത്തും വാതില്‍ വെന്റിലേറ്റര്‍ എന്നിവിടങ്ങളിലും ഒന്ന് ശ്രദ്ധിക്കുക।ക്യാമറയുടേയോ ഇത്തരം എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മറ്റുള്ളവരെയും തുടര്‍ന്നുമാത്രം അധികാരികളെ യും അറിയിക്കുക.

13 comments:

യാമിനിമേനോന്‍ said...

സ്തീകളോട് ഒന്നേ പറയാനുള്ളൂ। പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം അതിന്റെ ഉള്‍ഭാഗത്തും വാതില്‍ വെന്റിലേറ്റര്‍ എന്നിവിടങ്ങളിലും ഒന്ന് ശ്രദ്ധിക്കുക।ക്യാമറയുടേയോ ഇത്തരം എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മറ്റുള്ളവരെയും തുടര്‍ന്നുമാത്രം അധികാരികളെ യും അറിയിക്കുക

[ nardnahc hsemus ] said...

ആദ്യമായാണീവിടെ.‘പുതുമയില്ലാത്ത വിഷയങ്ങള്‍‘ ആണെങ്കിലും നേരാംവണ്ണം പറയാന്‍ ശ്രമിയ്ക്കുന്നതിലെ ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹം.

മുംബൈയിലെ സ്ത്രീകളിലെ പ്രതികരണശേഷി അസാമാന്യമായി തോന്നിയിട്ടുണ്ട്.. പലതവണ പലരെയും തിരക്കുള്ള റോഡില്‍ ഒറ്റയ്ക്ക് നിന്ന് ചെരിപ്പിനടിയ്ക്കുന്ന കണ്ടിട്ടുണ്ട്.. ചിലപ്പോള്‍ ആ പുരുഷന്മാരോട് സഹതാപവും. കാരണം അറിയാതെ കൈ കൊള്ളാന്‍ ഒരുപാട് സാധ്യതയുള്ളത്രയും തിരക്കാ‍ണിവിടത്തേത്... പലപ്പോഴും അറിഞ്ഞുകൊണ്ടായിരിയ്ക്കില്ല, സ്ത്രീയായതുകൊണ്ട് ആരും തിരിച്ചടിയ്ക്കുകയുമില്ല.. കൂടാതെ ലക്ഷ്മീപൂജ, ദുര്‍ഗ്ഗാ പൂജ എന്നിങനെയുള്ള ദിവസങ്ങളില്‍, അയല്‍പക്കത്തെ സ്ത്രീകളെ വിളിച്ച് വ്വരുത്തി സല്‍ക്കരിച്ച് പാദം തൊട്ട് നമസ്കരിച്ചുവിടുന്ന ‘കേരളത്തില്‍’ കണ്ടിട്ടില്ലാത്ത ഒരാചാരം കൂടെ ഇവിടെയുണ്ട്.

തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. പക്ഷെ, സ്ത്രീകളുടെ ഈ ‘അബല’മായ, ചൂഷണവിധേയമാകുന്ന ഈ ദുരവസ്ഥയില്‍, സ്ത്രീകള്‍ക്കുള്ള പങ്ക് പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന സ്ത്രീകളേ ബഹിഷ്കരിയ്ക്കാന്‍, ഉപരോധിയ്ക്കാന്‍ മറ്റു സ്ത്രീകള്‍ക്കാവുമോ?

അശ്ലീലവസ്തുസാധ്യതകള്‍ ഇന്ന് സുലഭമാണ്. ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ ഇത് വിപ്ലവകരമായി പടര്‍ന്നുപിടിച്ചിരിയ്ക്കയാണ്‌. വെബ്സൈറ്റുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ഫോണ്‍, വെബ്ക്യാമറകള്‍ എല്ലാം സഹായികളാണ്.. വെബ്സൈറ്റുകളില്‍, അഭിരുചിയ്ക്കനുസരിച്ച് ഏതുതരം ക്ലിപ്സും ലഭ്യമാണ്.. ടീച്ചര്‍, കന്യാസ്ത്രീ, നഴ്സ്, സുഹൃത്തിന്റെ അമ്മ, പെങള്‍, അച്ചന്‍, സഹോദരന്‍, അയല്പക്കത്തെ സ്ത്രീ, വീട്ടിലെ മെയ്ഡ്, ഓഫീസിലെ സഹപ്രവര്‍ത്തകര്‍.. തുടങ്ങി ഏതു തരത്തിലുള്ള വിഡിയോസും കിട്ടും.. ഇത് കാണുന്നവരുടെ മനസ്സില്‍, സമൂഹത്തില്‍ കാണുന്ന ബഹുമാനിയ്കേണ്ടുന്ന വ്യക്തിത്വങ്ങളിലും അവര്‍ ഫാന്റസൈസ് ചെയ്യാന്‍ തുടങ്ങും... പലരുടെയും പ്രതികരിയ്ക്കാന്‍ കഴിയാതെ നിന്നുകൊടുക്കേണ്ട സാഹചര്യങ്ങള്‍ ഇവര്‍ക്ക് പ്രോത്സാഹനമാവും.. ഇത് പിന്നീട് പലരൂപത്തിലും ഭാവത്തിലും സമൂഹത്തിന്റെ സംസ്കാരത്തെ നശിപ്പിയ്ക്കാന്‍ തുടങ്ങും. ഇതു മാറുമോ? മാറുമായിരിയ്ക്കും, ഒത്തുപിടിച്ചാല്‍...... :)

എന്തൊക്കെയായാലും ഇങ്ങനെ തുടരെ തുടരെ ഇക്കിളിടോപിക് മാത്രം പോസ്റ്റാതിരിയ്ക്കുക. വേറേയും ഒരുപാട് ചര്‍ച്ചചെയ്യപ്പെടാവുന്ന വിഷയങ്ങളില്ലെ...

:)

Anonymous said...

ചേച്ചി വീണ്ടും സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയവുമായി വന്നിരിക്കുന്നു.തീര്‍ച്ചയായും സ്ത്രീകള്‍ പ്രത്യേകിച്ച് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും അനുഭവിക്കുന്ന വിഷമം ആണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു ഇത്തരം കുറിപ്പുകള്‍ വായിക്കുമ്പോള്‍.എനിക്ക് തോന്നുന്നു മറ്റൊരു സ്ത്രീയും ഇങ്ങനെ അവര്‍ അനുഭവിക്കുന്ന വിഷമതകളെ കുറിച്ച് തുറന്ന് എഴുതുന്നില്ല.

പൊതുവെ സ്തീകള്‍ കഥയിലും കവിതയിലും ഒതുങ്ങുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ “പുതുമയോ ഹരമോ” ഇല്ലാത്ത സാമൂഹ്യ യാദാര്‍ഥ്യങ്ങള്‍ ഇവിടെ പറയുമ്പോള്‍ രുചിക്കാത്തവരെ കാര്‍യമാക്കേണ്ടതില്ല.അത്തരക്കാര്‍ക്കുള്ള ഇടമല്ല ഇവിടം.അവര്‍ക്ക് കവിതയും കഥയുംമെന്ന പേരില്‍ പെണ്‍കിളികള്‍ എഴുതുന്ന രചനകളെ പുകഴ്ത്തുവാന്‍ ഒത്തിരി സാധ്യ്യതകള്‍ ഉണ്ടല്ലോ ഇവിടെ.അവര്‍ അവിടെ സല്ലപിക്കട്ടെ.

എഴുതി ശീലമില്ലാത്തതിനാല്‍ ആയിരിക്കും വാക്കുകള്‍ക്ക് അല്പം പൈങ്കിളി ചുവയുണ്ട്. അതു മാറിക്കോളും....എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ലേഖനം.

ഇത്തരം ക്യാമറകളെക്കുറിച്ചും അവയെ കണ്ടെത്താനുള്ള വഴികളെക്കുറിച്ചും ഒരു കുറിപ്പ് ഞാനുമെഴുതിയിട്ടുണ്ട്.

http://anooptiruvalla.blogspot.com/2008/09/blog-post_14.html

Shankar said...

അശ്ലീലവസ്തുസാധ്യതകള് ഇന്ന് സുലഭമാണ്. ഇന്റര്നെറ്റിന്റെ കടന്നുവരവോടെ ഇത് വിപ്ലവകരമായി പടര്ന്നുപിടിച്ചിരിയ്ക്കയാണ്. വെബ്സൈറ്റുകള്, പെന്ഡ്രൈവുകള്, മൊബൈല്ഫോണ്, വെബ്ക്യാമറകള് എല്ലാം സഹായികളാണ്.. വെബ്സൈറ്റുകളില്, അഭിരുചിയ്ക്കനുസരിച്ച് ഏതുതരം ക്ലിപ്സും ലഭ്യമാണ്.. ടീച്ചര്, കന്യാസ്ത്രീ, നഴ്സ്, സുഹൃത്തിന്റെ അമ്മ, പെങള്, അച്ചന്, സഹോദരന്, അയല്പക്കത്തെ സ്ത്രീ, വീട്ടിലെ മെയ്ഡ്, ഓഫീസിലെ സഹപ്രവര്ത്തകര്.. തുടങ്ങി ഏതു തരത്തിലുള്ള വിഡിയോസും കിട്ടും.. ഇത് കാണുന്നവരുടെ മനസ്സില്, സമൂഹത്തില് കാണുന്ന ബഹുമാനിയ്കേണ്ടുന്ന വ്യക്തിത്വങ്ങളിലും അവര് ഫാന്റസൈസ് ചെയ്യാന് തുടങ്ങും... പലരുടെയും പ്രതികരിയ്ക്കാന് കഴിയാതെ നിന്നുകൊടുക്കേണ്ട സാഹചര്യങ്ങള് ഇവര്ക്ക് പ്രോത്സാഹനമാവും.. ഇത് പിന്നീട് പലരൂപത്തിലും ഭാവത്തിലും സമൂഹത്തിന്റെ സംസ്കാരത്തെ നശിപ്പിയ്ക്കാന് തുടങ്ങും. ഇതു മാറുമോ? മാറുമായിരിയ്ക്കും, ഒത്തുപിടിച്ചാല്...... :)

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Anonymous said...

http://www.ormakalbindu.blogspot.com/

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

ആനുകാലിക പ്രശക്തി
നല്ല ലേഖനം
ഇനിയും മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രേരിപിക്കുന്ന
ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

Anonymous said...

ഒളിക്യാമറകള്‍ക്കുള്ള ഏറ്റവും വലിയ ഉദാഹരണം യാമിനിയുടേ ഫസ്റ്റ് ബ്ലോഗില്‍!! http://nattupennu.blogspot.com

Anonymous said...

dear yamini menon,

your concern is good. the answer is there it self.

എന്താണിവര്‍ക്ക് ഇത്രക്ക് പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളത്?

what's there?
let them catch it and watch it.
even when we think about a public toilet, feels like vomitting.
and if a guy/girl grabs a scene from public toilet and watches in privacy, he is a psychic. no doubt about that.
[dont think that guys are only culprits. becouse there is a clip circulating in cochin, which is captured from a famous ladies collage. only ladies are allowed there!! with the help of a girl only its possible to catch it. i have no doubt some nympho-girls will do it]
my advice for all ladies including my wife is just not to bother about this kind of lunatic activities. it's not just simply possible to search and find out hidden cams everywhere. take the case of a train toilet. these criminals may put the cam inside the closet also...!!! so just close your eyes to these . . .
let them catch,
let them watch..
let them ciculate..
let them publish
let them print..

one day they will get their mothers clip too.

oohari said...

യാമിനി മുന്നോട്ടുകൊണ്ടുവരുന്ന വിഷയങ്ങൾ തീർച്ചയായും സാമൂഹ്യപ്രസക്തിയുള്ളതുതന്നെ.നാട്ടുപയ്യൻ
കരുതുന്നപോലെ ആ അസ്ലീലബ്ലോഗ്ഗിന്റെ ഉടമ താങ്കൾ ആണെന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല..
യാമിനിയുടെ ബ്ലോഗ്ഗിനെ പേരിൽ അല്പം പൈങ്കിളി ഉണ്ട്.പറ്റുമെങ്കിൽ ഈ ബ്ലോഗ്ഗ് മറ്റൊരു പേരിൽ ആക്കിയാൽ കൊള്ളാം.താങ്കളുടെ പേരിൽതന്നെ ആയിക്കൊള്ളട്ടെ.

അനോണിമാഷു പറയുന്നപോലെ പലവിഭാഗത്തിൽ പെട്ട ആളുകളുടേ അസ്ലീലം കാണുന്നവർക്ക് സമൂഹത്തിൽ ഇതു പ്രയോഗിക്കുവാനും തല്പര്യം കാണും..


ജോസി വർക്കിയുടെ നിരീക്ഷണം കൊള്ളാം.പെൺകുട്ടികൾ മോശക്കാരല്ലെന്നതിനു വർഷങ്ങൾക്കു മുമ്പും ഇത്തരം പടങ്ങൾ നെറ്റിൽ വന്നിട്ടുള്ളതാണല്ലോ?

ഗൗരിനാഥന്‍ said...

തുടര്‍ന്നും എഴുതുക..ശക്തമായി തന്നെ..ചിലര്‍ കുരക്കും, തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും..അവറ്റ് അവരുടെ വഴിക്ക് പോകട്ടെ

Anonymous said...

സ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ചാലോ? 12 ഉം 13, 14 വയസുള്ള കൊച്ചു പയ്യന്മാരേ 30 ഉം 35 ഉം വയസുള്ള ചേച്ചിമാര് പീഡിപ്പിച്ച ഒരുപാടു അന്ഭവ്മുള്ള വാനാണ് ഈ ഉള്ളവന്‍..