Saturday, September 13, 2008

എന്റെ...ജീവിതത്തിലെ ഒരു വഴിത്തിരിവ്......

ആദ്യമായി അനീതിക്കെതിരെയുള്ള എന്റെ പ്രതികരണം................. എന്റെ അനുഭവത്തില്‍ നിന്ന്

പ്രതികരിക്കാന്‍ കഴിയാത്തവരായി ആരും തന്നെയില്ല. എന്നാലും .......അതിന്റെ ആഫ്ടര്‍ ഇഫക്ടിനെ കുറിച്ചുള്ള അബദ്ധധാരണ വെച്ചുകൊണ്ട് പ്രതികരിക്കാതെ ഇരിക്കുന്ന വനിതകള്‍ തന്നെയാണ് ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ കളോട് ചില പുരുഷവിഭാഗം നടത്തുന്ന ചൂഷണങ്ങള്‍ക്കു വളം വെച്ചുകൊടുക്കുന്നത്....(ചിലര്‍ എന്നു പ്രത്യേകം തന്നെ ഇടുത്തു പറയേണ്ടിരിക്കുന്നു)

ജൂലൈ 20, 2003. എനിക്കുമറക്കാനാത്ത ആ ദിവസം അരമണിക്കൂറുകളോളം വൈകിയാണ്‌ ജോലിക്കുപോകാനായി വീട്ടില്‍ നിന്നറിഞ്ഞിയത്‌. ഗേറ്റുതുറന്ന്‌ പുറത്തുകടന്നയുടനേ തുടങ്ങിയ പെരുമഴയില്‍, ചെളികുത്തിയ ചെങ്കല്‍ റോഡിലൂടെ കുറച്ചുദൂരം നടന്നാല്‍ മാത്രം എത്തിപ്പെടാവുന്ന മെയിന്‍ റോട്ടിലേക്ക്‌ സാരിയുടെ അടിവശം നനയാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചുകൊണ്ട്‌, വീശിയടിക്കുന്ന കാറ്റിനെതിരെ കുടചെരിച്ചു പിടിച്ച്‌ ആവുന്നത്ര വേഗത്തില്‍ നടന്നു.

ബസ്സ്‌ സ്ടോപ്പിലെത്തിയപ്പോള്‍ അഞ്ചാം തരം മുതല്‍ കോളേജു കുട്ടികള്‍ അടങ്ങുന്നവര്‍ മഴയത്ത് പല വര്‍ണ്ണക്കുടകളുമായും, അമ്മായി‍മാര്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ അടങ്ങുന്നവര്‍ നിറം മങ്ങിയ കുടക്കളുമായും അവിടെ ബ്രെക്കുചെയ്യാന്‍ സാധ്യതയുള്ള ബസ്സിന്റെ വരവുകാത്തുനില്‍പ്പുണ്ട്‌.......... കൂട്ടത്തില്‍ കണ്‍സഷന്‍ച്ചാര്‍ജു ചില്ലറയാക്കി കയ്യില്‍ പിടിച്ചു ബസ്സുകയറാന്‍ നില്‍ക്കുന്ന കുട്ടികളെ കണ്ട് നിര്‍ത്താതെ പോകുന്ന ബസ്സുകളും, നിര്‍ത്തിയാല്‍ തന്നെ ആളെ കയറ്റാന്‍ നേരമില്ലാതെ മത്സരയോട്ടമോടുന്നവയും, നിത്തുന്നവയില്‍ കയറാനിടമില്ലാത്ത അവസ്ഥയും ..........

അതിനിടയില്‍ ഇന്നുപോയിട്ട്‌ ഈയുഗത്തില്‍ പെയ്തുതോരാന്‍ ഭാവമില്ലാതെ പെയ്യുന്ന മഴയത്ത്‌ റോട്ടിലൂടെ ചീറിപ്പായുന്ന വണ്ടികള്‍ക്കിടയില്‍ എനിക്കുള്ള ബസ്സുവരുന്നുണ്ടോ എന്ന്‌ നോക്കി എല്ലാവരേയും പോലെ അകലേക്കു കണ്ണോടിച്ചു നിന്നു. ...... അടുത്തു വന്നുനിര്‍ത്തിയ ബസ്സിന്റെ വേഗത്തില്‍ ചലിക്കുന്ന വൈപ്പര്‍മൂലം പണിപ്പെട്ടാണെങ്കിലും എനിക്കു കേറാ‍നുള്ള ബസ്സാണെന്നു പേരു വായിച്ചു മനസ്സിലാക്കി.

പടിവരെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു പുറത്തേക്ക്‌ തൂങ്ങിക്കിടക്കുന്ന ആ ബസ്സിലേക്ക്‌ കയറാന്‍ അല്‍പ്പം ശങ്കിച്ചു നിന്നെങ്കിലും. സ്കൂള്‍കുട്ടികളെ സൈഡിലേക്ക്‌ മാറ്റിനിര്‍ത്തി, ഇപ്പോള്‍ കയറിയില്ലെങ്കില്‍ വണ്ടിയെടുത്തുപോകുമെന്ന ഭാഷയില്‍ വണ്ടിയില്‍ തട്ടി ശബ്ദമുണ്ടാക്കി ക്ളീനര്‍ കയറാന്‍ കൈകൊണ്ടാഗ്യം കാട്ടിവിളിച്ചപ്പോള്‍ ആലോചനക്കുനില്‍ക്കാതെ ഓടിക്കയറുകയായിരുന്നു.

ഞാന്‍ ശരിക്കും കയറുന്നതിനുമുമ്പേ വിശിലടിച്ചു വണ്ടിയെടുക്കുമ്പോള്‍ ക്ളീനര്‍ എന്റെ പുറകില്‍ കാണിച്ച തിക്കും, തിരക്കും, തിരുവാതിരയും എന്തിനാണ്‌ എന്നെ നിര്‍ബദ്ധിച്ചു കയറ്റിയതെന്നു മനസ്സിലാക്കാനായത്......അതിനു മുമ്പേ ഒരു വിധം തിങ്ങി മുകളിലേക്കു കയറിപ്പറ്റി.

മഴമൂലം ഷട്ടറുകള്‍ അടച്ചിട്ട്‌ ഇരുട്ടുനിറഞ്ഞ ബസ്സിനകത്ത് നനഞ്ഞ മുഖവുമായി കയറിയ ഞാന്‍ ബസ്സിന്റെ വേഗതക്കും റോഡിലെ ഗട്ടറിന്റെ അളവിനും അനുസൃതമായി ആടിഉലഞ്ഞുനിന്നു. ...................

അല്‍പ്പനേരത്തിനു ശേഷം മാത്രമാണു ചുറ്റും നില്‍ക്കുന്നതില്‍ ഭൂരിഭാഗവും തിങ്ങിനില്‍ക്കുന്ന പുരുഷന്മാരാണെന്നു മനസ്സിലാക്കിയത്.

അനാവശ്യമായി അവരുടെ ആവശ്യത്തിനു തിക്കിതിരക്കുന്ന അവരുടെ ഇടയിലേക്കു കണ്ണോടിച്ച എനിക്കു കാണാനായത്‌ എന്റെ അരികില്‍ നില്‍ക്കുന്ന കൌമാരപ്രായം തികഞ്ഞുവരുന്ന സുന്ദരിയായ ഒരു കോളേജു പെണ്‍ക്കുട്ടിയുടെ പുറകില്‍ ആവുന്നത്ര ചേര്‍ന്നുനിന്ന്‌ പലവിധതോന്നിവാസങ്ങള്‍ കാണിച്ചുകൂട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ്‌. പ്രതികരിക്കാനോ ഒഴിഞ്ഞുമാറാനോ യാതൊരു വിധ അവസരമില്ലാതെ എല്ലാം ക്ഷമിച്ച്‌ ഒന്നും അറിയാത്ത പോലെ ആകുട്ടി നില്‍ക്കും തോറും ചെറുപ്പക്കാരന്റെ വിക്രിയങ്ങള്‍ കൂടി വരുകയായിരുന്നു.

അവളുടെ നനഞ്ഞമുടിക്കിടയില്‍ മുഖം ചേത്ത്‌, കമ്പിയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകള്‍ക്കിടയിലൂടെ കയ്യിട്ട്‌ സ്ത്രീത്വത്തിലമത്തികൊണ്ട്‌ ക്രൂരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തു നില്‍ക്കുന്ന എന്നെ ദയനീയമായവള്‍ നോക്കി....എനിക്കെന്തെങ്കിലും രീതിയില്‍ സഹായിക്കാനാകുമോ എന്നതിനര്‍ത്ഥമുണ്ടായിരുന്നു........ ഒരുവിധത്തില്‍ ആകുട്ടിയെ അതിനിടയില്‍ നിന്നും രക്ഷിച്ച്‌ എനിക്കുമുന്‍പില്‍ ചെറിയ അവസരമുണ്ടാക്കി മാറ്റിനിര്‍ത്തി........തിരിച്ചു നന്ദിപറയാന്‍ പോലുമാത്തവിധം അവശയതോടെ ഒരു രക്ഷിതാവിനോടെന്ന പോലെ ദയനീയമായി എന്നെ ഒന്നു നോക്കി അവള്‍ മുന്നിലേക്കൊതുങ്ങിനിന്നു.

ഷട്ടറടങ്ങുകിടക്കുന്നതിനാല്‍ ഏതുവരെയെത്തിയെന്നു പോലുമറിയാതെ നില്‍ക്കുന്നതിനിടയിലാണ്‌............എന്റെ അരക്കെട്ടിനിടതുവശം സാരി ഒഴിഞ്ഞുകിടക്കുന്നിടത്ത്‌ തണുത്ത ഒരു കൈ പതുക്കെ പതുക്കെ സ്പര്‍ശ്ശിച്ചുകൊണ്ടിരിക്കുന്നത്‌ മനസ്സിലാക്കിയത്‌......

ഏതുരീതിരില്‍ പ്രതികരിക്കാമെന്നതിനെ കുറിച്ചുള്ള എന്റെ ചിന്തകള്‍ നീളും തോറും ആ കൈകള്‍ കൂടുതല്‍ തീവ്രമായി അവിടെനിന്നും മുകളിലേക്കു പരതുകയും ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുന്നതിനിടയില്‍ എന്നില്‍ അമര്‍ത്തി പിടിക്കുകയുമായിരുന്നു.

ആനിമിഷത്തില്‍ തന്നെ ആരായിരുന്നു അതെന്നും എന്തിനായിരുന്നു എന്നൊന്നും നോക്കിയില്ല എന്റെ സര്‍വ്വ സക്തിയുമെടുത്ത്‌ അയാളുടെ മുഖത്തേക്കു ആഞ്ഞടിച്ചു. ...ആ അടിയിലും തൃപ്തിവരാതെ തിരിഞ്ഞുനിന്ന്‌ ഷര്‍ട്ടില്‍ വട്ടം പിടിച്ച്‌ ആവുന്നത്ര പലവട്ടം മര്‍ദ്ദിച്ചു........ ബസ്സിലുണ്ടായിരുന്നവരുടെ മുഴുവന്‍ ശ്രദ്ധ അയാളിലും എന്നിലും മാത്രമായി....അപ്പോള്‍തന്നെ ബസ്സുനിര്‍ത്തുകയും ...അത്രയും നേരം എല്ലാം കണ്ടു നോക്കിനിന്നിരുന്നവരെല്ലാം എന്റെ ഭാഗം ചേരുകയും ചെയ്തു. ... എല്ലാവരും എന്നെ ഒരു ധീരവനിതയുടെ രീതിയില്‍ നോക്കുന്നത്‌ എനിക്കു കൂടുതല്‍ പ്രചോദനം നല്‍കി..........തുടര്‍ന്നുള്ള അയാളുടെ തീര്‍പ്പവകാശം നേരിട്ടെടുത്ത നല്ലവരായചിലര്‍ പോലീസ്സിനെ വിവരം അറിയിക്കാനും എനിക്കു പരാതി എഴുതുന്നതിനും വളരെ അധികം സഹായിച്ചു..............അന്നത്തെ സഭവത്തില്‍ നിന്നും എനിക്കു തീര്‍ത്തും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ അനീതിക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ അനുകൂലിക്കാന്‍ നല്ലവരായ ഒരായിരം പേര്‍ പുറകിലുണ്ടായിരിക്കുമെന്നുള്ള അനുഭവമായിരുന്നു....................

32 comments:

നിരക്ഷരൻ said...

ബസ്സുകളില്‍ നടക്കുന്ന സ്ഥിരം സംഭവമാണിത്. പ്രതികരിക്കുന്ന വനിതകള്‍ വളരെക്കുറവ് മാത്രം. അതിന് പിന്നെലെ മനഃശാസ്ത്രം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ ? മാനക്കേട്, ചീത്തപ്പേര്, പോല്ലാപ്പ്, പൊലീസ്, കേസ്, കോടതി, അങ്ങിനെ ഒരു നീണ്ട നിരതന്നെ.

കോഴിക്കോട് ഇതേ അനുഭവത്തില്‍ പ്രതികരിച്ച മാന്യയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായ അനുഭവം നമ്മള്‍ എല്ലാവരും മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതാണല്ലോ. ആ കേസൊന്നും ഇപ്പോളും തീര്‍ന്നിട്ടില്ല.

വരും വരായ്കള്‍ എന്തൊന്നൊക്കെ ആലോചിക്കാതെ പ്രതികരിച്ച ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

കൂടുതല്‍ എഴുതൂ...
ബൂലോകത്തേക്ക് സ്വാഗതം.

നിറങ്ങള്‍..colors said...

congrats ..keep it up..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ധീര വനിത എന്നുള്ള നാമം യാമിനിക്കും നന്നായിച്ചേരും എന്ന് തോന്നുന്നു............അനീതിക്കെതിരെ ഉള്ള യാമിനിയുടെ ഏതൊരുമുന്നേറ്റത്തിനും പുറകേനിന്നുള്ള സപ്പോര്‍ട്ട് ഏതുനേരം വേണമെങ്കിലും തരാന്‍ ഞങ്ങള്‍ തയ്യാറാണ്....

--xh-- said...

പ്രതികരിക്കാന്‍ എല്ലവര്‍ക്കും ംടിയാണു - പക്ഷെ ആരെങിലും പ്രതികരിച്ചു തുടങിയാല്‍ കൂടെ പലരും കൂടും. ആദ്യത്തെ ആ പ്രതികരണത്തിനാണു ധൈര്യം അധികം ആവശ്യം.
ധൈര്യതോടെ പ്രതികരിച്ചതില്‍ അഭിനന്ദനങള്‍...

ബൂലോകത്തെക്കു സ്വാഗതം.

ശ്രീവല്ലഭന്‍. said...

പ്രതികരിച്ചതില്‍ അഭിനന്ദനങള്‍!

Thanks for sharing your experience.

ഏറനാടന്‍ said...

നന്നായിട്ട് എഴുതിയിരിക്കുന്നു. ബൂലോഗത്തേക്ക് സഹര്‍ഷം സ്വാഗതമോതുന്നു. എല്ലാവിധ ഭാവുകങ്ങളും..ഇത്തരത്തിലുള്ള സ്വാനുഭവങ്ങള്‍ വളരെ ബോള്‍ഡായിട്ട് എഴുതുകയും ഇങ്ങനെത്തെ സാഹചര്യങ്ങളില്‍ സധൈര്യം പ്രതികരിക്കുകയും ചെയ്യുന്ന സ്‌ത്രീകള്‍ മലയാളമണ്ണില്‍ വിരളമാണല്ലൊ. ഉണ്ണിയാര്‍ച്ചയുടെ വീരോധാനങ്ങള്‍ സ്മരിച്ചുപോയി.

യാരിദ്‌|~|Yarid said...

ബൂലൊഗത്തിലേക്കു സ്വാഗതം...!

കൂട്ടത്തില്‍ ഫോട്ടൊ പ്രൊഫൈലില്‍ ഇടേണ്ടിയിരുന്നില്ല.അതു മാറ്റി മറ്റേതെങ്കിലും ഡിസ്പ്ലേ ചിത്രം ഇടുന്നതായിരുന്നു നല്ലതു. സ്ത്രിയാ‍യതു കൊണ്ട് പ്രത്യേകിച്ചും..:)

ആശംസകള്‍ നേരുന്നു..:)

ഭൂമിപുത്രി said...

യാമിനീ,ഈ അനുഭവക്കുറിപ്പ് ഇതു വായിയ്ക്കുന്ന
പെൺകുട്ടികൾക്കൊരു ധൈര്യവും പ്രചോദനവും ഒക്കെയാകുമെന്ന് ആഗ്രഹിയ്ക്കുകയാൺ.
തന്റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റങ്ങൾ,നാലുപേർ കാൺകെ
എതിർത്താൽ,ചോദ്യം ചെയ്താൽ, അതിന്റെ മാനക്കേട് തനിയ്ക്ക്തന്നെയാണെന്ന് എങ്ങിനെയോ ധരിച്ചുവശായിരിയ്ക്കുന്നു സ്ത്രീകൾ.വൃത്തികേട് ചെയ്യുന്നവനാൺ നാണക്കേട് എന്നെ ഏറ്റവും ലളിതമായ സത്യം, എന്തുകൊണ്ടാണാർക്കും മനസ്സിലാക്കാൻ കഴിയാത്തതെന്ന് അത്ഭുതം തോന്നാറുൺ.

സ്‌പന്ദനം said...

യാമിനിച്ചേച്ചി പ്രതികരിച്ചതിന്‌ അഭിനന്ദനങ്ങള്‍.

Unknown said...

gowriyude postil ninnanu ivide ethiyathu. aashamsakal.

വികടശിരോമണി said...

യാമിനി,
പ്രതികരിക്കാനുള്ള മനസ്സുണ്ടെങ്കിൽ കൂടുതൽ തീഷ്ണമായി പ്രതികരിക്കാനാവുക സ്ത്രീക്കാണ്.അതിനുള്ള ചങ്കൂറ്റമില്ലാത്തതാണ് കേരളത്തിലെ സ്ത്രീകളുടെ കുഴപ്പം.പ്രതികരിക്കുന്ന സ്ത്രീ എന്തോ കുഴപ്പമുള്ളവളാണെന്ന നിലയിലാണ് നമ്മുടെ നാട്ടിലെ കപടസദാചാരവാദികളുടെ നിലപാടും.എന്തിന്.കേരളീയപൌരുഷത്തിന്റെ പ്രണയസങ്കൽ‌പ്പം പോലും ആത്മാഭിമാനമില്ലാത്ത,പേടിത്തൊണ്ടിയായ പെണ്ണിനെയാണാവശ്യപ്പെടുന്നത്.നമ്മൾ പെൺകുട്ടികളെ വളർത്തുന്നതും അങ്ങനെയാണ്.യാമിനിയെപ്പോലുള്ളവരെ ഈ സമൂഹം ആവശ്യപ്പെടുന്നു.അഭിനന്ദനങ്ങൾ!

മറുപക്ഷം said...

കോഴിക്കോട്ടെ സംഭവത്തിൽ പ്രതികരിച്ച സ്ത്രീയേ അപമാനിച്ചതും ഏതുസംഘടനയിൽ പെട്ട ആളാണെന്നും .എന്തായാലും അതിന്റെ പേരിൽ ആ പാവം സ്ത്രീ ഒരുപാട് യാതനകൾ അനുഭവിച്ചു.

പിന്നെ യാമിനി ചെയ്തത് പോലെ ഒരുപാട് സ്തീകൾ ചെയ്യാറൂണ്ട്.അതോണ്ട് ഇത് അത്രവല്യ ഒരു സംഭവം ആയി ഒന്നും കാണേണ്ടതില്ല...എനെതായാലും പ്രതികരിച്ചതിനു അഭിനന്ദനങ്ങൾ!

ശ്രീ ഇടശ്ശേരി. said...

യാമിനി,
ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത ഒരു പെണ്ണു പോലും നമ്മുടെ നാട്ടിലുണ്ടാവില്ല.
എന്നാല്‍ പ്രതികരിക്കുന്നവര്‍ എത്ര പേരുണ്ട്??
ക്ഷമിക്കുക,സഹിക്കുക..എന്നീ വാക്കുകളാല്‍
സര്‍വ്വംസഹയാവുബോള്‍,ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളം വെക്കുകയാണെന്ന് ,
എന്തേ ഈ നൂറ്റാണ്ടിലും നമ്മുടെ സ്ത്രീകള്‍ മനസ്സിലാക്കാത്തത്??
ഒരു പ്രശ്നം വന്നാല്‍,കുടുംബം കൂടി തുണയില്ലാതാവുന്നത്,ഇത്തരം വൈകല്ല്യ് ങ്ങള്‍
സമൂഹത്തില്‍ വളരാനേ ഉതക്കൂ എന്നതു ഇനി എന്നാണ് നമ്മുടെ സമൂഹം മനസ്സിലാക്കുക??
ആ സംഭവത്തില്‍ പ്രതികരിച്ചതിനും,അതു ഇവിടെ എഴുതിയതിനും അഭിനന്ദ്നങ്ങള്‍..

മുക്കുവന്‍ said...

യാമിനി,
ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത ഒരു പെണ്ണു പോലും നമ്മുടെ നാട്ടിലുണ്ടാവില്ല.പ്രതികരിക്കുന്ന വനിതകള്‍ വളരെക്കുറവ് മാത്രം.

ente oru bhaagyamm... oru hit ozhivaayikkitty.

യാമിനിമേനോന്‍ said...

പുതുതായി എഴുതുവാന്‍ ആരംഭിച്ച എനിക്ക് നിങ്ങള്‍ നല്‍കിയ പ്രോത്സാ‍ഹനത്തിനു നന്ദി...വലിയ വലിയ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ എന്റെ കുറിപ്പിനു വായ്ക്കാര്‍ ഉണ്ടാകുമോ എന്ന് ഞാന്‍ ശങ്കിച്ചിരുന്നു.എങ്കിലും എന്റെ പ്രതിഷേധങ്ങള്‍ എഴുതുവാന്‍ ഒരു വേദി എന്ന നിലയില്‍ ആണുഞാന്‍ ഈ ബ്ലോഗ്ഗിനെ കാണുന്നത്.തുടര്‍ന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

എന്റെ കുറിപ്പുകള്‍ ഒരു തഴക്കം വന്ന എഴുഥുകാരിയുടെ നിലവാരമോ എഴുതുന്ന വിഷയം ഒരുപക്ഷെ സാമ്പ്രദായികമായി പിന്തുടരുന്ന സ്ഥിരം കാര്യങ്ങളോ ആയിക്കോളണം എന്നില്ല.

മറുപക്ഷത്തിനോട് ഒരു വാക്ക്...ഇക്കൂട്ടത്തില്‍ താങ്കള്‍ മാത്രം മറ്റുള്ളവരില്‍ നിന്നും അല്പം വിഭിന്നമായ അഭിപ്രായം എഴുതിക്കണ്ടു.സുഹ്ര്‌ത്തെ ഞാന്‍ ചെയ്തതു വലിയ കാര്യം ആണെന്ന് കാണിക്കനല്ല ഇവിടെ കുറിച്ചത്..ഇതുപോലെ പ്രതികരിക്കുവാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകട്ടെ എന്നുകരുതിയാണ്...

എല്ലാവര്‍ക്കും എന്റെ സ്നേഹം ...........

Anoop Technologist (അനൂപ് തിരുവല്ല) said...

ബൂലോകത്തിലേക്ക് സ്വാഗതം. എഴുത്ത് നന്നായിട്ടുണ്ട്.

അപ്പോ തിരുവല്ലായില്‍ ചുണക്കുട്ടികള്‍ വേറെയുമുണ്ടെന്ന് മനസിലായി. :)

സ്വന്തം ഫോട്ടോയും പേരും വെച്ച് തുറന്നെഴുതാന്‍ ലേഖികയ്ക്കുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്.

അതിനെ നിരുത്സാഹപ്പെടുത്തുന്ന അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പില്ല.

ശ്രീ said...

ബൂലോകത്തേയ്ക്ക് ആദ്യമായി സ്വാഗതം...

ആദ്യത്തെ പോസ്റ്റ് തന്നെ നന്നായി. ഇത്രയും ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍. പലപ്പോഴും സ്ത്രീകള്‍ പ്രതികരിയ്ക്കാതിരിയ്ക്കുമ്പോഴാണ് ശല്യങ്ങള്‍ കൂടുതലും അനുഭവിയ്ക്കേണ്ടി വരുന്നത്.

Anil cheleri kumaran said...

hearty congrats!!

ഹന്‍ല്ലലത്ത് Hanllalath said...

പുരുഷന്മാര്‍ പലരും അക്രമം കണ്ടാലും പ്രതികരിക്കാത്തത് പ്രതിയാക്കപ്പെടുന്നത് ഭയന്നാണ്
ഒന്നും നടന്നില്ലെന്ന് പെണ്ണ് പറഞ്ഞാല്‍ പ്രതികരിച്ചവനാകും കുറ്റവാളി...പെണ്ണ് പ്രതികരിച്ചാല്‍ സഹായത്തിനു സമൂഹമാപ്പാടെ ഉണ്ടാകും...
അതറുപ്പാണ്....കാരണം എല്ലാവര്‍ക്കും അമ്മയും പെങ്ങന്മാരുമുണ്ട്...

പ്രതികരിക്കുക....ഭാഷയില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രദ്ധിക്കുക..
ആശംസകള്‍...

Baiju Elikkattoor said...

അഭിനന്ദനങ്ങള്‍! കാലിലെ ചെരുപ്പ് പാതരക്ഷ മാത്രമല്ല എന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളും സ്ത്രീകളും മനസ്സിലാക്കണം. സാഹചര്യം വന്നാല്‍ അത് ഫലപ്രദമായി ഉപയോഗിക്കാന്‍ തയ്യാറാവണം. ബോംബയിലെയും മറ്റും സ്ത്രീകള്‍ അങ്ങനെയാണ് അല്ലാതെ അവിടുത്തെ ആണുങ്ങള്‍ എല്ലാം ഹരിച്ചന്ദ്രന്മാര്‍ ആയതുകൊണ്ടല്ല. പിന്നെ അവിടെ സമയക്കുറവും ഒരു കാരണമാണ്. ഒരുത്തിയെ കൈ വച്ചാല്‍ കണ്ടു നില്ക്കുന്ന സ്ത്രികളും കൂടി വന്നു തല്ലും. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ആ ഒരു മനസ്സികെ നില വന്നിട്ടില്ല. ഇപ്പോഴും പുരുഷന്‍ കണ്ടീഷന്‍ ചെയ്ത മനസ്സാണ്. പെണ്ണ് വളരെ ഒതുങ്ങി ശബ്ദമില്ലതെ ജീവിച്ചോളണം എന്നാണ് സാക്ഷര കേരളത്തിലെ ബഹു ഭൂരിപക്ഷം സ്ത്രീകളും ഇന്നും കരുതുന്നത് എന്ന് തോന്നും. ഒരു പെണ്ണ് പ്രതികരിച്ചാല്‍ അവളുടെ ഭാഗത്ത് തെറ്റ് കണ്ടെത്താനാണ്‌ ഭൂരിപക്ഷം സ്ത്രീകളും ശ്രമിക്കുന്നത്. ഈ മനോഭാവം മാറിയേ തീരു. അതിനായി ഇവിടുത്തെ വനിതാ സംഘടനകള്‍ സ്ത്രീകളെ ബോധവതികളാക്കേണ്ടതുണ്ടു. കൈക്രിയക്ക്‌ സ്പോട്ടില്‍ അടി കൊടുക്കുകയാണ് ഏറ്റവും ഫലപ്രദമായ മരുന്ന്.

മറുപക്ഷത്തിന്റെ അഭിപ്രായം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക!

Baiju Elikkattoor said...

അഭിനന്ദനങ്ങള്‍! കാലിലെ ചെരുപ്പ് പാതരക്ഷ മാത്രമല്ല എന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളും സ്ത്രീകളും മനസ്സിലാക്കണം. സാഹചര്യം വന്നാല്‍ അത് ഫലപ്രദമായി ഉപയോഗിക്കാന്‍ തയ്യാറാവണം. ബോംബയിലെയും മറ്റും സ്ത്രീകള്‍ അങ്ങനെയാണ് അല്ലാതെ അവിടുത്തെ ആണുങ്ങള്‍ എല്ലാം ഹരിച്ചന്ദ്രന്മാര്‍ ആയതുകൊണ്ടല്ല. പിന്നെ അവിടെ സമയക്കുറവും ഒരു കാരണമാണ്. ഒരുത്തിയെ കൈ വച്ചാല്‍ കണ്ടു നില്ക്കുന്ന സ്ത്രികളും കൂടി വന്നു തല്ലും. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ആ ഒരു മനസ്സികെ നില വന്നിട്ടില്ല. ഇപ്പോഴും പുരുഷന്‍ കണ്ടീഷന്‍ ചെയ്ത മനസ്സാണ്. പെണ്ണ് വളരെ ഒതുങ്ങി ശബ്ദമില്ലതെ ജീവിച്ചോളണം എന്നാണ് സാക്ഷര കേരളത്തിലെ ബഹു ഭൂരിപക്ഷം സ്ത്രീകളും ഇന്നും കരുതുന്നത് എന്ന് തോന്നും. ഒരു പെണ്ണ് പ്രതികരിച്ചാല്‍ അവളുടെ ഭാഗത്ത് തെറ്റ് കണ്ടെത്താനാണ്‌ ഭൂരിപക്ഷം സ്ത്രീകളും ശ്രമിക്കുന്നത്. ഈ മനോഭാവം മാറിയേ തീരു. അതിനായി ഇവിടുത്തെ വനിതാ സംഘടനകള്‍ സ്ത്രീകളെ ബോധവതികളാക്കേണ്ടതുണ്ടു. കൈക്രിയക്ക്‌ സ്പോട്ടില്‍ അടി കൊടുക്കുകയാണ് ഏറ്റവും ഫലപ്രദമായ മരുന്ന്.

മറുപക്ഷത്തിന്റെ അഭിപ്രായം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക!

കാട്ടുപൂച്ച said...

മനസ്സിൽ തോന്നിയ ധൈര്യം വിരൽതുമ്പിലൂടെ അവതരിച്ച കഥയല്ല എന്നുതന്നെ കരുതട്ടെ. കിരൺബേദി, ശ്രീലേഖ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പി.ഉഷ‚ നളിനിനെറ്റോ,പ്രകതി ശ്രീവാസ്തവ ..മുതലായവരുടെ ധീരമായ പോരട്ടങ്ങളിൽ ഈ ചെറിയ കാൽവയ്പും മറ്റൂള്ളവ൪ക്ക് പ്രചോദനമാകട്ടെ! നമ്മുടെ പോലീസ് വെബ് പേജില് ചില കുറുക്കുവഴികൾ കൊടുത്തീട്ടുണ്ട് ആദ്യം അതൊക്കെ ഒന്നു പരീക്ഷിക്കു.

മുസാഫിര്‍ said...

ഈ കൂട്ടരുടെ ധൈര്യമൊക്കെ ഇത്രയെയുള്ളൂ.ആരും പ്രതികരീക്കാത്തതു തന്നെ കാരണം.കൂട്ടുതല്‍ പ്രശ്നങ്ങളുള്ള പ്രദേശങ്ങളില്‍ വനിതാപോലീസുകാര്‍ മഫ്തിയില്‍ സഞ്ചരിച്ചാല്‍ ഇവരെ പിടിക്കാന്‍ പറ്റിയേക്കും.

ബഷീർ said...

താങ്കളുടെ ബ്ലോഗ്‌ ഇപ്പോഴാണു കണ്ടത്‌ പോസ്റ്റുകള്‍ എല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി. നന്നായിട്ടുണ്ട്‌. ആശംസകള്‍ .. ഒരു പുലിയാണല്ലേ... കണ്ടാല്‍ തോന്നില്ലാട്ടോ : )

Appu Adyakshari said...

നന്നായി. ഇതുപോലെ പൊതു സ്ഥലത്തു വച്ച് ശല്യക്കരന്മാര്‍ക്കെതിരെ എല്ലാ സ്ത്രീകളും പ്രതികരിചിരുന്നെന്കില്‍. ഈ പോപ്പ് അപ് കമന്റ് വിന്റോ ഒന്നു മാറ്റി സാധാരണ പോലെ സെറ്റ് ചെയ്‌താല്‍ നന്നായിരിക്കും.

Nachiketh said...

വിവരിച്ച സംഭവങ്ങള്‍ സത്യസന്ധമെങ്കില്‍ ആത്മാര്‍ത്ഥമായ അഭിന്ദനങ്ങള്‍...

പിരിക്കുട്ടി said...

yamini chechikku....

clap......

Anonymous said...

പത്മരാജന്റെ തൂവാനത്തുമ്പികൾ- ഒന്ന്":
http://ajithbah.blogspot.com/
ഇതു നോക്കുക

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

ഗൗരിനാഥന്‍ said...

അഭിനന്ദനങ്ങള്‍...തീര്‍ച്ചയായും അനുകൂലികള്‍ ഉണ്ടാകും

ജയതി said...

യാമിനീ അഭിനന്ദനങ്ങൾ .

ബസ്സുകൾ അധികം ഇല്ലാതിരുന്ന ഒരു കലത്ത് പഠിക്കുകയും ജോലിസ്ഥലത്തിനടുത്ത് താമസ്സസൌകര്യം തരപ്പെട്ടതിനാലും ഇങ്ങിനെ ഉള്ള ബുദ്ധിമുട്ടുകൾ അനിഭവിക്കേണ്ടി വന്നിട്ടില്ല.അതോ അന്നത്തെ ആൾക്കാർ കുറേക്കൂടി സംസ്കാരം ഉള്ളവരായിരുന്നതു കൊണ്ടോ?
പക്ഷേ ജോലിയിൽ നിന്നു വിരമിച്ചശേഷം ഗുരുവായ്യൂർ പോകുമ്പോൾ ബസ്സിൽ പിന്നിലെ സീറ്റിലിരുന്ന ഒരു പയ്യന്റെ വികൃതിക്ക് പ്രതികരിച്ചത് ഇപ്പോൾ ഓർത്തു പോയി.
Mrs NAIR

Rosy and Chacko said...

You are cordially invited to visit our blog( on issues related to our dream of a world without competition - the world of sahajeevanam)
http://sahajeevanam.blogspot.com/
Sorry for posting this if you are not interested.
Chacko (for sahajeevanam)