സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു എന്നത് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷവും കൊലപാതകികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കുന്ന വാര്‍ത്തയാണ്।കോടതിയും മാധ്യമങ്ങളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തതുകൊണ്ടാണീത്രയും ഈ കേസില്‍ പുരോഗതിയുണ്ടായതും। ഈ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന്വരില്‍ പലരേയും പലവിധ ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ക്ക് വിധേയരാക്കി।അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന।അതിന്റെ ഫലം പത്രങ്ങളില്‍ വരികയും ഉണ്ടായി।ഇവിടെ ഒരു കന്യാസ്ത്രിയുടെ കന്യാചര്‍മ്മവുമായി ബന്ധപ്പെട്ട് ഇത്രയും വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടേണ്ട കാര്യം ഉണ്ടായിരുന്നോ എന്നതാ?ഒരു സ്ത്രീയുടെ സ്വകാര്യമായ സംഗതി ഇപ്പോള്‍ സമൂഹം ചര്‍ച്ചചെയ്യുന്നു।ഒരു പക്ഷെ അച്യതാനന്ദന്റെ വിവാദപരാമര്‍ശവും മാധ്യമങ്ങള്‍ അത് ആഘൊഷപൂര്‍വ്വം കൊണ്ടാടിയതും ഇല്ലായിരുന്നു എങ്കില്‍ ഇതാകുമായിരുന്നില്ലെ പ്രധാന ചര്‍ച്ചാവിഷയം,എസ്സ്।എസ്മ്।എസ്സ്। വോട്ടേടൂപ്പൂമ്മ് ഊണ്ടയേനേ?എന്തൊരു നാണക്കേടുള്ള കര്യമാണിത്?തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യങ്ങള്‍ അങ്ങേയറ്റം ഗോപ്യമായ ഒരു വിഷയം ഇത്തരത്തില്‍ മാധ്യമങ്ങള്‍ വഴി നാട്ടുകാര്‍ അറിയേണ്ട കാര്യം ഉണ്ടോ?മറ്റൊന്ന് നാളെ ഈ കന്യാസ്ത്രീ കേസില്‍ നിന്നും കുറ്റവിമോചിതയായി പുറത്തുവന്നാലും സമൂഹം ഈ പ്രശ്നം പറഞ്ഞ് അവരെ വേട്ടയാ’ടില്ലെ?
ഒന്നാമത് സിസ്റ്റര്‍ സെഫിയുടെ വിഷയത്തോടെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീസമൂഹം പോലും അപമാനിതരായ്।അതിനിടയില്‍ ആയിരുന്നു ഈ വിഷയവും।കന്യാചര്‍മ്മം ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ കേരളത്തിലെ പുരുഷസമൂഹം ഇപ്പോള്‍ കന്യാസ്ത്രെകളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുവാന്‍ തുടങ്ങിയില്ലേ? കന്യാചര്‍മ്മം എന്നത് കേവലം എക്കാലവും യാദാസ്ഥിതികരായ പുരുഷന്മാരുടെ അജ്ഞതക്ക് മുമ്പില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ച ഒരു സംഗതിയാണ്।ആധുനീക സമൂഹത്തിലും ഇതേകുറിച്ച് തെറ്റിദ്ധാരണകള്‍ ഒത്തിരിയുണ്ട്।ഈ വിഷയവുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ അഞ്ഞതമൂലം എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തന്നെ തകര്‍ന്നിരിക്കുന്നു। ഇന്നിതാ ഇത് കന്യാസ്ത്രീകള്‍ക്കും ഒരു പാരയായി മാറിയിരിക്കുന്നു।പുരുഷന്മാര്‍ ഇത് ട്രെയിനിലും പൊതുസ്ഥലങ്ങളിലും വരെ ചര്‍ച്ചചെയ്യുന്നു।।ശിക്കാരി എന്ന ബ്ലോഗ്ഗര്‍ ഇതെകുറിച്ച് ഒരു പോസ്റ്റിട്ടിരിക്കുന്‍ു।അതില്‍ പല തരത്തിലുള്ള അനാരോഗ്യകരവും സ്ത്രീ സമൂഹത്തിനു നാണക്കേടുണ്ടാക്കുന്ന വിധത്തി ഉള്ള കമന്റുകള്‍ വരുന്നു. ഒരു ആധുനീക സമൂഹത്തിനു ഇത്തരത്തില്‍ ഉള്ള വിഷയം ചര്‍ച്ചചെയ്യുവാന്‍ ലജ്ജവേണം।
അവള്‍ക്ക് അന്തസാായി ജീവിക്കുവാന്‍ അവകാശം ഇല്ലേ? സ്തീ മാത്രം സൂക്ഷിക്കേണ്ടതാണോ ഈ കന്യാചര്‍മ്മം?
സംസക്കാരത്തിന്റെ ഭ്ആഗമായി കരുതുന്നു എങ്കില്‍ പുരുഷനു വിവാഹത്തിനു മുമ്പ് മറ്റു സ്തെകളില്‍ നിന്നും സുഖം തേടുന്നതും തെറ്റല്ലേ?
പുരുഷനു മാത്രമല്ല ലൈംഗീകമായ താല്പര്യങ്ങള്‍ സ്ത്രീക്കും ഉണ്ടാകാം।എന്നാല്‍ ഇത് പലപ്പോഴും പല സ്തീകളുടേയും ജീവിതത്തെ നശിപ്പിക്കുവാനും ഇടയാക്കിയിട്ടുണ്ട്। പുരുഷന്‍ എങ്ങിനെ സ്ത്രീയെ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നായി നമുക്ക് ഈ ചര്‍ച്ചകളെ കണക്കാക്കാമോ? സ്തീ കേവലം ഒരു ലൈംഗീകമായി ഉപയോഗിക്കുവാന്‍ മാത്രം ഉള്ള ഒരു ഉപകരണം മാത്രമാണോ? സമീപകാല ചര്‍ച്ചകള്‍ ഇതിലെക്കാണോ വിരല്‍ ചൂണ്ടുന്നതെന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്।ഉദഹരനമായി ഒന്നിലധികം വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട് ഉയര്‍ന്ന വിവാദം
കേവലം ഒരു സ്ത്രീയുടെ ഏഴു മുതല്‍ പതിനചുവരെ ദിവസം നീളുന്ന ആര്‍ത്തവകാലത്ത് ബന്ധപ്പെടുവാന്‍ പറ്റില്ല അതിനാല്‍ ആ കാലയളവിനെ “അതിജീവിക്കുവാന്‍” കഴിയാത്ത ഉരുഷന്മാര്‍ക്ക് വേറെ വേളിയാകാം। ആര്‍ത്തവത്തെ ലൈംഗീഗജീവിതത്തിനു ഒരു പോരായ്മയായി കാണുന്നവര്‍, ഒരു സ്തീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുചെയ്യും? ഈ കാലയളവില്‍ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും പ്രസവാനന്തരം കുറച്ച് നാളുകളും ബന്ധം പാടില്ല। അങ്ങിനെ നോക്കുമ്പോള്‍....? കേവലം ശാരീരിക ബന്ധം മാത്രമാണോ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്?
Friday, December 5, 2008
മരവിച്ചമന്യഷ്യത്വം
ഇരിക്കൂറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അശ്രദ്ധമായി പാഞ്ഞുവന്ന വാഹനത്തിനു മുമ്പില്‍ പിടഞ്ഞുമരിച്ചു എന്ന വാര്‍ത്ത നെഞ്ചില്‍ ഒരു കനത്ത പിടച്ചിലാണ് സൃഷ്ടിച്ചത്। പതിവുപോലെ മാധ്യമങ്ങള്‍ അതിന്റെ വിശദാംസങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുവാന്‍ മത്സരിച്ചു। എന്തിനു വേണ്ടി ആര്‍ക്കുവേണ്ടി ആ ദുരന്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു। ആ പിഞ്ചുകുഞ്ഞുങ്ങളുടേ മാതാപിതാക്കളുടെ സ്ഥാനത്ത് ഒരുനിമിഷം സ്വയം സങ്കല്‍പ്പിക്കുവാന്‍ നിങള്‍ക്ക് കഴിഞാല്‍ ...പറ പറ്റുമോ നിങ്ങള്‍ക്ക അത് എക്സ്ക്ലൂസിവായി ലൈവായി ലോകത്തിനു മുമ്പില്‍ പ്രക്ഷേപണം ചെയ്യുവാന്‍।പ്ലെസ് ഇത്തരം ദുരന്തങ്ങള്‍ ഞങ്ങള്‍ക്ക് കാണണ്ട।ദുരന്തത്തില്‍ പെട്ടവരുടെ അലമുറയിടുന്ന മുഖങ്ങളെ എങ്ങിനെ ന്‍ഇങ്ങള്‍ക്ക് ക്യാമറയില്‍ ഒപ്പുവാന്‍ കഴിയുന്നു?മനുഷ്യത്വം മരവിക്കാത്ത ഭരണാധികാരികള്‍ ഇവിടെ ഉണ്ടെങ്കില്‍ ഈ ക്രൂരത ഒന്ന് നിര്‍ത്തുവാന്‍ ഇവരോട് പറയൂ പ്ലീസ്।
നമ്മുടെ നാട്ടിലെ പൊളിഞ്ഞു തകര്‍ന്ന റോഡുകളും അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവര്‍മാരും ചേര്‍ന്നുണ്ടാക്കുന്ന ദുരന്തത്തിന്റെ ഒരു ഉദഹരണം കൂടെയാണ്।അന്വേഷിക്കും നടപടിയെടുക്കും എന്നൊക്കെ പറയുമെങ്കില്‍ അധികം താമസിയാതെ ഇതിന്റെ ചൂടാറും।അതോടെ ഇതിലെ തുടര്‍ന്നടപടിയും നിലക്കും।ഇതിനു മുമ്പ് ഒരുപാട് അപകടങ്ങള്‍ നാം കണ്ടു കഴിഞ്ഞു।അന്വേഷണ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങള്‍ നാം പത്രങ്ങളില്‍ഉം മറ്റും വായികാറുമുണ്ട്।പക്ഷെ ഇതില്‍ എത്ര എണ്ണത്തില്‍ നടപടിയെടുത്തു?ഇനിയെങ്കിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ശ്രമിക്കുക।അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് ക്യാന്‍സലാക്കുക।
കൂട്ടത്തില്‍ ഇത്തരം ദുരന്തന്ഗളെ ലൈവായും മറ്റും പ്രദര്‍ശിപ്പിക്കുവാന്‍ ചാനലുകള്‍ക്ക് അനുമറ്റി നല്‍കാതിരികുക। മരവിച്ച മനുഷ്യത്വം എന്തെല്ലാം ചെയ്യും എന്ന് ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുക.

Friday, October 31, 2008
അമ്മമാരുടെ ദുഖം
കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ ഭടന്മാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളികള്‍ ഉള്‍പ്പെട്ടു എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല।എന്നാല്‍ ഒടുവില്‍ അതു സ്തിതീകരിച്ചു।
കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് പറഞ്ഞ വാക്കുകള്‍ ആണ് മനസ്സില്‍ തട്ടിയത്। അതും ഏതാനും ചിലര്‍ ചെയ്യുന്ന കുത്സിതപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ മൊത്തം സംശയത്തിന്റെ കണ്ണുകളോടെ നിരീക്ഷിക്കുമ്പോള്‍. “ആ രാജ്യദ്രോഹിയുടെ മ്ര്‌തശരീരം എനിക്ക് കാണണ്ട” എന്ന് ഒരു അമ്മ പറയുമ്പോള്‍ അവരുടെ ഹൃദയം എത്രമാത്രം നുറുങ്ങുന്നുണ്ടാകും എന്ന് ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ പറ്റില്ല।നൊന്തുപെറ്റ മകന്‍ അവന്‍ എത്ര കൊള്ളരുതായ്മചെയ്താലും ഒരു അമ്മയെ സംബന്ധിച്ചേടത്തോളം അവനെ തള്ളിപ്പറയുവാന്‍ മനസ്സുവരില്ല।എന്നാല്‍ ഇവിടെ ഈ അമ്മ അവന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുവാന്‍ തയ്യാറായില്ല।അവന്റെ മാത്രമല്ല മറ്റൊരു ആളുടേ മാതാപിതാക്കളും കൊല്ലപ്പെട്ടവരുടെ മൃത്ശരീരം ഏറ്റുവാങ്ങിയില്ല।അവര്‍ തകര്‍ന്ന ഹൃദയത്തിന്റെ വിഷമം ഉള്ളില്‍ ഒതുക്കി ത്ങ്ങളുടെ രാജ്യസ്നേഹം പ്രകടമാക്കി।
ആ അമ്മയേയും കുടുമ്പത്തെയും ഒറ്റപ്പെടുത്താതെ സംരക്ഷിക്കേണ്ടചുമതല നമ്മുടെ സമൂഹത്തിനുണ്ട്।മറിച്ച് അവരെ മകന്‍ ചെയ്ത തെറ്റിന്റെ പേറില്‍ ക്രൂശിക്കരുത്।
മുമ്പ് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്കായിരുന്നു ഉള്ളില്‍ തീ। ഇന്നത് മറിച്ചായിരിക്കുന്നു। ആണ്‍കുട്ടികള്‍ ഇടപെടുന്ന ചീത്ത കൂട്ടുകെട്ടുകള്‍ അവരെ ഏതുതലത്തില്‍ വരെ എത്തിക്കും എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു।ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നീടൊരിക്കലും തിരിച്ചുപോരാനാകാത്തത്രയും വലിയ കെണികളില്‍ ആണ് പലരും പെട്ടുപോകുന്നത്।കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കുന്ന മക്കള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നത് ഓരോ അമ്മമാരുടേയും സങ്കടത്തെ വ്ര്‍ദ്ധിപ്പിക്കും,
മത പഠനം ഒരു തെറ്റായകാര്യമല്ല।സ്വന്തം മതത്തെകുറിച്ചും തന്റെ സമൂഹത്തിലെ മറ്റു മതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്।എന്നാല്‍ മതത്തിന്റെ പേരില്‍ രാജ്യത്ത് അസ്വസ്ഥത ശ്രിഷ്ടിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതും ആവശ്യമുണ്ട്।ഇതിനു പ്രധാനമായും അതാതു വിഭാഗങ്ങള്‍ തന്നെ ആണ് മുങ്കൈയ്യെടുക്കേണ്ടതും।തെറ്റുചെയ്തവന്‍ സ്വന്തം സമുദായക്കാരനായാല്‍ അവനെ ന്യായീകരിക്കുകയും അന്യസമുദായക്കാര്‍ക്കുമേലും ഭരണവ്യവസ്ഥക്കുമേലും കുറ്റം ചാരാതെ തെറ്റുചെയ്തവരെ ഒറ്റപ്പെടുത്തുകയും സമൂഹത്തിലെ യുവതലമുറയെ ശരിയുടെ പാതയിലേക്ക് നയിക്കുകയും ആണ് വേണ്ടത്.

Thursday, October 2, 2008
തളരുന്ന മലയാളസിനിമയും ഫാന്‍സുകാരും
തമിഴ് സിനിമാലോകത്തെ പിന്‍തുടര്‍ന്നു മലയാളസിനിമയിലും കഴിഞ്ഞനാളുകളായി ഫാന്‍സ് അസോസിയേഷന്റെ ഒരു തരംഗം കാണപ്പെട്ടു തുടങ്ങിയിട്ട്.
തമിഴകത്തെ സിനിമാ സംസ്ക്കാരമല്ല മലയാളിയുടേത് എന്നിട്ടും ഇവിടെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ എന്തെല്ലാം കെട്ടുകാശ്ചകളാണിവര്‍ കാട്ടിക്കൂട്ടുവാന്‍ ശ്രമിക്കുന്നത്. നല്ല ഒരു കുടുംബ സിനിമ എന്ന സങ്കല്‍പ്പം എന്നേ മലയാളിക്കു അന്യമായിരിക്കുന്നു............പ്രിയദര്‍ശന്‍,സിബിമലയില്‍ എന്നിവര്‍ ഒരുപരിധിവരെ മലയാളസിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്നറിയില്ല।। എന്നിരുന്നാലും ഇന്നും കിലുക്കവും കമലദളവും മലയാളി പ്രേക്ഷകര്‍ വീണ്ടും കണ്ടാസ്വദിക്കുന്നു
സജീവമായി രംഗത്തുള്ള സത്യന്‍ അന്തിക്കാടും കമലും എല്ലാം ഇന്ന് ചെന്നെത്തിനില്‍ക്കുന്ന സിനിമാപരിസരം അവരുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക് പോലും സഹിക്കാവുന്നതിലും അപ്പുറമാണ്।എത്രയോ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ഇവര്‍ ഇന്ന് പുറത്തിറക്കുന്ന ചിത്രങ്ങള്‍ തികച്ചും ഖേദകരം തന്നെ. ഇനിയും തങ്ങളുടെ പ്രേക്ഷകരെ ഇവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ കരുതേണ്ടത്? ഒരേ ശ്രേണിയില്‍ ഉള്ള മ്യൂസിക്കില്‍ മീരയുടെ ആവര്‍ത്തന വിരസമായ സ്റ്റെപ്പുകള്‍ ഇതെല്ലാം ആണ് ഇന്ന് സത്യന്‍ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലെ ഹൈലൈറ്റ്. മലയാളത്തില്‍ ഇന്നിറങ്ങുന്ന ആല്‍ബങ്ങളിലെ പാട്ടുകളുടെ നിലവാരം പോലും ഇല്ല ഇത്തരം പലചിത്രങ്ങളിലേയും ഗാനങ്ങള്‍ക്ക്.
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പോലും തീരെനിലവാരം ഇല്ലാതെ മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരികെപിടിക്കുവാന്‍ കഴിയാത്തതുമാണെന്നതിനു എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ വിജയിച്ചില്ലെ?നിവേദ്യത്തിന്റെ,ക്ലാസ്മേറ്റിന്റെ വന്‍ വിജയം നാം കണ്ടു। എങ്കില്‍ എന്തിനാണ് ഈ ഫാന്‍സുകാരുടെ അനാവശ്യ പ്രചരണം. സത്യത്തില്‍ നാട്ടിന്‍ പുറത്തെ ചെറിയ കഥകള്‍ സത്യനും കമലും ഒക്കെ പറയുന്നത് കേള്‍ക്കുവാന്‍ കൊതിച്ചിരിക്കുന്നവരാണ് നമ്മളെ പോലെയുള്ള മലയാളി കുടുംബപ്രേക്ഷകര്‍ അല്ലാതെ സമീപകാലത്ത് ഇവര്‍ ഒരുക്കിയ പോലുള്ള ചിത്രങ്ങള്‍ അല്ല നമുക്കു വേണ്ടത്।
പരാജയങ്ങളില്‍ നിന്നും പഠിക്കാതെ മലയാളസിനിമ കൂടുതല്‍ കൂടുതല്‍ പറ്റുകുഴികളിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദയനീയകാഴ്ചയാണിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അനിനിടയില്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ ഉള്ള വാക്കേറ്റങ്ങളും വെല്ലുവിളികളും പിളര്‍പ്പും. ......”വര്‍ഷങ്ങളായി വിജയം എന്തെന്ന് അറിയാത്തവരെ തീര്‍ച്ചയായും ഇത്തരം സംരംഭങ്ങളില്‍ നിന്നും പിടിച്ച് പുറത്താക്കുകതന്നെവേണം“.
പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് അവസരം നല്‍കിയും ,ആവര്‍ത്തന വിരസവും ബോറടിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാതിരുന്നും സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറച്ചും മറ്റുരീതിയില്‍ ഉള്ള അനാവശ്യചിലവുകള്‍ ഒഴിവാക്കിയും മലയാളസിനിമയെ മുന്നോട്ടൂക്കോണ്ടുപോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ഈ ഇന്റസ്ട്രിയില്‍ ഉള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടകണം.അല്ലാതെ ഇത്തിരിപ്പോന്ന കേരളത്തിലെ പ്രേക്ഷകരെ മുന്നില്‍കണ്ടുകൊണ്ട് കോടികള്‍ വാരിവിതറിയാല്‍ നഷ്ടത്തിന്റെ കഥകള്‍ മാത്രമേ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയൂ.
മലയാളസിനിമയിലെ നിലവാരത്തകര്‍ച്ചയും ആവര്‍ത്തനവിരസതയും സഹിക്കവയ്യാതെ ആണ് ഒരുവിധം കുടുംബപ്രേക്ഷകരും തീയേറ്ററുകളോട് വിടപറഞ്ഞത് .
ഞാന്‍ ഈ അടുത്ത കാലത്ത് പരുന്തും,മാടമ്പിയും കാണുവാന്‍ തിയറ്ററില്‍ പോവുകയുണ്ടായി പടത്തിന്റെ ബോറടിസഹിക്കാന്‍ പറ്റുന്നില്ല ഇതിനിടയില്‍ ആണ് ഫാന്‍സുകാരുടെ അസഹനീയമായ ശല്യം. തീയേറ്ററില്‍ കൂക്കിവിളിച്ചും നായകന്റെ ഡയലോഗുകള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിയും ജയ്‌വിളിച്ചും മറ്റും അവിടെ എത്തിയിരുന്ന കുടുംബപ്രേക്ഷകര്‍ക്ക് ചുറ്റും നിന്ന് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനപ്പൂര്‍വ്വം സ്ത്രീകളും കുട്ടികളുമുള്ളിടത്ത് തിക്കുതിരക്കുകളുണ്ടാക്കുവാന്‍ ശ്രമിക്കുന്നു. അതുതടയാന്‍ ശ്രമിക്കുന്ന പുരുഷന്മാരില്‍ ചിലരെ കയ്യേറ്റം ചെയ്യാന്‍ വരെ മുതിരുന്ന മറ്റുചിലര്‍.....
ഇന്നു കേരളത്തില്‍ ഫാന്‍സിന്റെ പേരില്‍ തീയേറ്ററുകളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞാടുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകും. സിനിമക്കിടയില്‍ കടലാസുചീന്തി മുകളിലേക്ക് എറിഞ്ഞും കൂക്കിവിളിച്ചും സ്ത്രീകള്‍ അടക്കം ഉള്ള കാണികളുടെ മുകളിലേക്കല്ല താരാരാധന കാണിക്കേണ്ടത്!!
ഫാന്‍സുകാരുടെ പേരില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന ആഭാസങ്ങള്‍ നിര്‍ത്തിയേ തീരൂ। തീയേറ്റര്‍ ഉടമകളും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം।കാശുമുടക്കി തീയേറ്ററില്‍ എത്തുന്ന സാധാരണകാണികള്‍ക്ക് സ്വസ്ഥമായി സിനിമ ആസ്വദിക്കാന്‍ കഴിയാതെ വരിക എന്നത് അവര്‍ മുടക്കുന്ന പണത്തിനു പ്രതിഫലമായി നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണ്।ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞാടുവാന്‍ ഉള്ള സന്തര്‍ഭം വേറെ ഉണ്ടാക്കുകയാണുവേണ്ടത് അല്ലാതെ പൊതുജനം കാശുമുടക്കി കയറുമ്പോള്‍ അതിനു തടസ്സം ഉണ്ടാക്കിക്കൊണ്ടല്ല ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരാരാധന പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കേണ്ടത്.

Friday, September 26, 2008
രഹസ്യ ക്യാമറകള്‍
മുന്‍പ് ലോഡ്ജുകളിലും മറ്റും മുറിയെടുക്കുന്നവരുടെ സ്വകാര്യതകള്‍ ഒളിക്യാമറ വച്ച് പകര്‍ത്തുന്നതിനെകുറിച്ചും പാര്‍ക്കുകളിലെ കമിതാക്കളുടെ പ്രണയചേഷ്ടകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനെകുറിച്ചും പലപ്പോഴായി കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്। അന്നുപക്ഷെ അതിനെ കാര്യമായി എടുത്തിരുന്നില്ല।എന്നാല്‍ ഈയ്യിടെ പബ്ലിക്ക് ടോയ്‌ലറ്റുകളില്‍നിന്നും മറ്റും രഹസ്യമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായ വാര്‍ത്ത ഞെട്ടലോടെ ആണുകേട്ടത്।
പൊതുവെ കേരളത്തിലെ മിക്ക പബ്ലിക്ക് ടോയ്‌ലറ്റുകളും പണം കൊടുത്താലും മനുഷ്യര്‍ക്ക് ഉപയോഗിക്കുവാന്‍ കൊള്ളുന്ന തരത്തിലുള്ളതല്ല അത്രക്ക് വ്രിത്തിഹീനമാണ് അവ।ദുര്‍ഗന്ധം വമിക്കുന്നതും വേണ്ടത്ര ശുചിത്വം ഇല്ലാത്തതുമായ ഇത്തരം ടോയ്‌ലറ്റുകള്‍ പലവിധ അസുഖങ്ങളും അലര്‍ജിയും അതുപയോഗിക്കുന്നവര്‍ക്ക് സമ്മാനിക്കുകകൂടിചെയ്യുന്നു।ഇതിനിടയിലാണ് ക്യാമറ ഉപയോഗിച്ച് അവിടെ നടക്കുന്ന “കാര്യങ്ങള്‍” പകര്‍ത്തുന്നു എന്ന വാര്‍ത്ത.।
ജോലിയുടെ ഭാഗമായും മറ്റും ഒത്തിരി യാത്ര ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്ക്മാത്രമേ അതിന്റെ പ്രയാസങ്ങള്‍ അറിയൂ। തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഇത്തരം കമ്ഫര്‍ട് സ്റ്റേഷനുകളില്‍ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെ കുറിച്ചൊന്നും ആളുകള്‍ ശ്രദ്ധിച്ചെന്നുവരില്ല। പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രെകള്‍ക്കാണ് ടോയ്‌ലറ്റിന്റെ ഉപയോഗം കൂടുതല്‍ അത്യാവശ്യം വരുന്നത്।സമയാ സമയത്ത് ടോയ്‌ലറ്റില്‍ പോയില്ലെങ്കില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സ്ത്രെകളില്‍ ആണ് കൂടുതല്‍ കണ്ടുവരുന്നതും। ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ ആണ് ഒരു ആശ്വാസമെന്നോണം പബ്ലിക്ക് ടോയലറ്റുകള്‍।അവിടെ സാമൂഹ്യവിരുദ്ധരുടെ ഒളിക്യാമറകള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതാണല്ലോ ആത്മാഭിമാനം എന്നുകരുതി ഇത്തരം ഫെസിലിറ്റികള്‍ ഒഴിവാക്കുവാന്‍ സ്ത്രീകള്‍ ശ്രമിക്കും।എത്ര ഭീകരമായ ഒരു അവസ്ഥ?
എന്താണിവര്‍ക്ക് ഇത്രക്ക് പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളത്? ഇത്തരം വ്രിത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും ഇല്ലെ അമ്മയും പെങ്ങന്മാരും ഭാര്യയും ഒക്കെ? എന്തുമാത്രം വ്രിത്തികെട്ട മനസ്സായിരിക്കും ഇവരുടേത്? സ്ത്രീകള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതും മറ്റും കണ്ട് ആസ്വദിക്കുന്നവര്‍ അതിലേറെ വ്രത്തികെട്ടവര്‍ ആയിരിക്കും।
ട്രൈയിനിലും മറ്റും ഉള്ള ടോയ്‌ലറ്റുകളില്‍ ദുര്‍ഗ്ഗന്ധം കൂടാതെ അസ്ലീല കമന്റുകളും ചിത്രങ്ങളും വരച്ചിട്ടിരിക്കുന്നത് കാണാം। ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രെകള്‍ക്ക് ലൈംഗീക ആനന്ദം പകരും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കില്‍ പ്രിയ പുരുഷന്മാരെ നിങ്ങള്‍ക്ക് തെറ്റി।ഇത്തരം കാര്യങ്ങള്‍ കാണുന്ന സ്തീകള്‍ക്ക് നിങ്ങളോട് അങ്ങേയറ്റം വെറുപ്പും അവജ്ഞത്യും മാത്രമേ ഉണ്ടാകൂ। പബ്ലിക്ക് ടോയലറ്റുകളീലെ ഇത്തരം വ്രിത്തികേടുകള്‍ ആരു നിയന്ത്രിക്കുവാന്‍ ആരോടുപരാതിപറയുവാന്‍!
സ്തീകളോട് ഒന്നേ പറയാനുള്ളൂ। പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം അതിന്റെ ഉള്‍ഭാഗത്തും വാതില്‍ വെന്റിലേറ്റര്‍ എന്നിവിടങ്ങളിലും ഒന്ന് ശ്രദ്ധിക്കുക।ക്യാമറയുടേയോ ഇത്തരം എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മറ്റുള്ളവരെയും തുടര്‍ന്നുമാത്രം അധികാരികളെ യും അറിയിക്കുക.

Thursday, September 25, 2008
അസ്ലീല പ്രസിദ്ധീകരണങ്ങള്‍ പെരുകുമ്പോള്‍
ലോകത്തെവിടേയും ഏറ്റവും വിപണന സാധ്യതയുള്ള ഒരു വികാരം ആണ് കാമം. പെണ്‍ശരീരത്തിന്റെ ചിത്രമായാലും വാക്കുകള്‍കൊണ്ടുള്ള വര്‍ണ്ണനയായാലും വന്‍ തോതില്‍ വില്‍ക്കപ്പെടുന്നു.കോടികള്‍ ആണ് ഈ ബിസിനസ്സിന്റെ പുറകില്‍ ഒഴുകുന്നത്.അസ്ലീല സാഹിത്ര്യത്തിന്റെ വിപണന സാധ്യതകള്‍ മലയാളിക്കും അന്യമല്ല. എന്റെ കഥയും, പമ്മന്റെ കഥകലും മറ്റും മലയാളി വീണ്ടും വീണ്ടും വായിച്ചു നിര്‍വ്രതിയടഞ്ഞിട്ടുണ്ട്.
നളിനി ജമീല ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്നപേരിലോ മറ്റോ ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ അവളുടെ ജീവിതത്തിന്റെ “പച്ച”യായ കഥകള്‍ പ്രതീക്ഷിച്ച വായനക്കാര്‍ നിരാശരയത്രേ.അവര്‍ ആ പുസ്തകത്തില്‍ താന്‍ കടന്നുപോയവഴികളിലെ “കാഴ്ചകള്‍”
സ്ലീലത്തിന്റെ അതിരുകള്‍ ലംഘിക്കാതെ പറഞുപോയി.ലൈംഗീകതൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ചും ആണ് ആ പുസ്തകം പറഞുപോകുന്നത്.ഒരു സ്ത്രീ എങ്ങിനെ “ചീത്തയാകുന്നു” എന്നതിനെ കുറിച്ച് ആ പുസ്തകം ഒരു ഉള്‍ക്കാഴ്ചനല്‍കുന്നുണ്ട്. ഓരോ “വേശ്യ”ക്കും അവരുടെ ജീവിതത്തിലെ കഥകള്‍ പറയുവാന്‍ ഉണ്ടാകും.ആ കഥകള്‍ പക്ഷെ ഇക്കിളിപ്പെടുത്തുന്നതായിരിക്കണം എന്ന പുരുഷന്റെ നിര്‍ബന്ധത്തെ ചങ്കൂറ്റത്തോടെ മറികടക്കുമ്പോള്‍ ആണ് അതൊരു മികച്ച ഗ്രന്ഥമായിമാറുന്നത്.മറിച്ച് അവള്‍ അനുഭവിച്ചതും അനുഭവിപ്പിച്ചതുമായ ലൈംഗീകസുഖത്തിന്റെ ഇക്കിളിക്കഥകള്‍ ആണെഴുതുന്നത്ങ്കില്‍ അതു ഒരു മഞ്ഞപുസ്തകമായി അധ:പതിക്കും.വലിയ നിലവാരം ഒന്നും അവകാശപ്പെടാനില്ലെങ്കിലും നളിനി ജമീലയുടെ പുസ്തകം അതുകൊണ്ടുതന്നെ തീര്‍ത്തും ഒരു ഇക്കിളിപുസ്തകമാണെന്ന് പറയുവാനും കഴിയില്ല. എന്തായാലും എരിവും പുളിയുമുള്ള പലതും പ്രതീക്ഷിച്ച് ഈ പുസ്തകം വാങ്ങിയവര്‍ “വഞ്ചിതരായി” എന്നതാണ് സത്യം.
സെക്സിന്റെ ചിത്രങ്ങളുടേയും കഥക്ുടേയും മികച്ചവിപണിയാണിന്ന് കേരളം. കേരളത്തിലെ ബസ്റ്റാന്റുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍ മറ്റു പ്രധാനകവലകള്‍ എന്നിവിടങ്ങളിലെ ചെറുകടകളില്‍ തൂക്കിയിട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ അസ്ലീലപുസ്തകങ്ങ്ുടെ ഒരു നീണ്ടനിരതന്നെ കാണാന്‍ കഴിയും.സെക്സിന്റെ വിപണന സാധ്യതകളും സാമാന്യ മനുഷ്യരുടെ ചാപല്യങ്ങളും ആവോളം മനസ്സിലാക്കിയവര്‍ ആണ് ഇത്തരം പ്രസിദ്ധീകരണങ്ങലുടെ പുറകില്‍ ഉള്ളതെന്ന് പെട്ടെന്ന് തന്നെ മനസ്സിലാകും. സ്ത്രീയുടെ നഗ്നതയില്‍ ചാലിച്ച നുണകളോ അര്‍ദ്ധസത്യങ്ങളോ ചേര്‍ത്ത് “കുറ്റാന്വേഷണ-സിനിമാ” പ്രസിദ്ധെകരണങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന മാസികകള്‍.ഇത്തരം മാസികകളുടെ പുറം ചട്ടയിലെ സൂചകങ്ങള്‍ സാധാരണക്കാരെ എളുപ്പത്തിലത്സ്വാധീനിക്കുവാനും ആകാംഷാഭരിതരാക്കുവാനും കഴിയുന്ന തരത്തില്‍ ഉള്ളതായിരിക്കും.തരറാണിമാരുടെ കിടപ്പറ രഹസ്യങ്ങള്‍,കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അസ്ലീലചിത്രങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍വാണിഭത്തിലെ ഉന്നതന്‍ ആര്‍ തുടങ്ങിയ വിഷയ്ങ്ങള്‍ ആയിരിക്കും ഈ മാസികകള്‍ക്ക് പ്രചാരം കൂട്ടുവാന്‍ ഉള്ള കുറുക്കുവഴികള്‍.തീര്‍ച്ചയായും താരറാണിമാരുടെ അന്തപ്പുര രഹസ്യങ്ങള്‍ എന്നുകേള്‍ക്കേണ്ടതാമസം സാധാരണക്കാര്‍ അതു കയ്യോടെ വാങ്ങും. വായിച്ചുനോക്കുമ്പോള്‍ ആണ് എങ്ങും തൊടാത്ത വാര്‍ത്തപ്രസിദ്ധീകരിച്ച് തങളെ പറ്റിച്ചതാണെന്ന് മനസ്സിലാകുക.
അര്‍ധ സത്യങ്ങളോ ഊഹാപോഹങ്ങളോ പ്രത്യേക രീതിയില്‍ എഴുതി ഭാക്കി വായനക്കാരന്റെ ഭാവനക്ക് വിടുന്നതിലൂടെ അത് പലതരത്തിലുള്ള “വ്യാഖ്യാനങ്ങള്‍” ക്കുള്ള സാധ്യതക്ക് ഇടനല്‍കുന്നു. പേരോ മറ്റോ കൊടുക്കാതെ സൂചകങ്ങള്‍ ആയിരിക്കും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകുക.ഇതുമൂലം ഒരു സീരിയലില്‍ അല്ലെങ്കില്‍ സിനിമയില്‍ അഭിനയിച്ച നടികളില്‍ ആരെന്നുള്ള കാര്യം പലപ്പോഴും വായനകികാരന്‍ സ്വയം കണ്ടെത്തേണ്ടി വരുന്നു.ഫലമോ മാന്യമായി ജീവിക്കുന്ന പല ഥാരങ്ങളും തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയാകുന്നു. യദാര്‍ത്തത്തില്‍ ഇവര്‍ ചെയ്യുന്നത് തങ്ങളുടെ അല്പം ലാഭത്തിനു വേണ്ടി താരങ്ങളെകുറിച്ചുള്ള അബദ്ധധരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്.
ചില പ്രസിദ്ധീകരണങ്ങളില്‍ ചലച്ചിത്ര നടികളുടെ പടം കൊടുത്ത് നൂറിന്റെ നോട്ടുകെട്ടും അവരൂടെ റേറ്റ് എന്നരീതിയില്‍ വ്യാഖ്യാനിക്കാവുന്ന തുകയും എഴുതി വരെ പ്രസിദ്ധീകരിച്ചുവത്രേ! എത്രമാത്രം നിന്ദ്യമായ കാര്യമാണിത്.......ചിലര്‍ക്ക് താല്പര്യം മീരയുടെ വിവാഹക്കാര്യത്തിലാന്. ഒരു നടിക്ക് പ്രേമിക്കാനോ വിവാഹം കഴിക്കാനോ പാടില്ലെ?മീരയെപ്പോലെ അടക്കവും ഒതുക്കവും അഭിനയശേഷിയും ഉള്ള ഒരു നടിയെകുറിച്ച് എന്തിനാണിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നത്? ഇത്തരം പ്രസിദ്ധീകരണങ്ങള്‍ അടിച്ചിറക്കുന്നവര്‍ക്ക് കേവലം ലാഭം എന്നതിനപ്പുറം മറ്റു മാനദണ്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരിക്കാം.എന്നാല്‍ ഇതുമൂലം മാനഹാനിയും സ്വകാര്യജീവിതത്തില്‍ പ്രയാസങ്ങളും നേരിടേണ്ടിവരുന്നത് നമ്മുടെ പ്രിയപ്പെട്ട നടിമാരാണ്.
ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേ പറ്റൂ. മഞ്ഞപ്രസിദ്ധീകരണം എന്ന പേരില്‍ ഇറങ്ങുന്ന ഇക്കിളിപുസ്തകങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവയും ആ ഗണത്തില്‍ പെടുന്നവ തന്നെ.ഈയ്യിടെ ഇത്തരം ഒരു പ്രസിദ്ധീകരണം വായിക്കുവാന്‍ ഇടയായി.എത്ര ആഭാസകരമായ ചിത്രങ്ങള്‍ ആണതില്‍ കൊടുത്തിരിക്കുന്നത്? അടിവസ്ത്രങ്ങളില്‍ പലവിധ പോസില്‍ നില്‍ക്കുന്ന പെണ്‍ശരീരങ്ങ്ുടെ(ചില മൂന്നാം കിട നടിമാരുടെ അടക്കം) കളര്‍ചിത്രങ്ങള്‍. ഇതുകൂടാതെ മേല്പറഞ്ഞ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ കൊടുത്തും നോവലെന്ന പേരില്‍ തനി തെറിക്കഥകള്‍ ചേര്‍ത്തും ആണ് അത് അണിയിച്ചൊരുക്കിയിരിക്കുന്നത്. വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. പത്തോ പതിനഞ്ചോ രൂപക്ക് ഇവ വാങ്ങി വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ മാനസീക സംത്രിപ്തിനല്‍കുന്നുണ്ടകാം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് സാമ്പത്തീകലാഭവും പക്ഷെ ഇതു ഒരു സാമൂഹിക വിപത്തുതന്നെയാണ്.
സ്കൂളുകള്‍ കോളേജുകള്‍ എന്നിവയുടെ സമീപത്ത് പാന്മസാലയും മറ്റും നിരോധിച്ചതുപോലെ അസ്ലീല പുസ്തകങ്ങള്‍ പെരുകുന്നതും തടയേണ്ടതുതന്നെ ആണ്.

Saturday, September 13, 2008
എന്റെ...ജീവിതത്തിലെ ഒരു വഴിത്തിരിവ്......
ആദ്യമായി അനീതിക്കെതിരെയുള്ള എന്റെ പ്രതികരണം................. എന്റെ അനുഭവത്തില്‍ നിന്ന്
പ്രതികരിക്കാന്‍ കഴിയാത്തവരായി ആരും തന്നെയില്ല. എന്നാലും .......അതിന്റെ ആഫ്ടര്‍ ഇഫക്ടിനെ കുറിച്ചുള്ള അബദ്ധധാരണ വെച്ചുകൊണ്ട് പ്രതികരിക്കാതെ ഇരിക്കുന്ന വനിതകള്‍ തന്നെയാണ് ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ കളോട് ചില പുരുഷവിഭാഗം നടത്തുന്ന ചൂഷണങ്ങള്‍ക്കു വളം വെച്ചുകൊടുക്കുന്നത്....(ചിലര്‍ എന്നു പ്രത്യേകം തന്നെ ഇടുത്തു പറയേണ്ടിരിക്കുന്നു)
ജൂലൈ 20, 2003. എനിക്കുമറക്കാനാത്ത ആ ദിവസം അരമണിക്കൂറുകളോളം വൈകിയാണ് ജോലിക്കുപോകാനായി വീട്ടില്‍ നിന്നറിഞ്ഞിയത്. ഗേറ്റുതുറന്ന് പുറത്തുകടന്നയുടനേ തുടങ്ങിയ പെരുമഴയില്‍, ചെളികുത്തിയ ചെങ്കല്‍ റോഡിലൂടെ കുറച്ചുദൂരം നടന്നാല്‍ മാത്രം എത്തിപ്പെടാവുന്ന മെയിന്‍ റോട്ടിലേക്ക് സാരിയുടെ അടിവശം നനയാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചുകൊണ്ട്, വീശിയടിക്കുന്ന കാറ്റിനെതിരെ കുടചെരിച്ചു പിടിച്ച് ആവുന്നത്ര വേഗത്തില്‍ നടന്നു.
ബസ്സ് സ്ടോപ്പിലെത്തിയപ്പോള്‍ അഞ്ചാം തരം മുതല്‍ കോളേജു കുട്ടികള്‍ അടങ്ങുന്നവര്‍ മഴയത്ത് പല വര്‍ണ്ണക്കുടകളുമായും, അമ്മായിമാര്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ അടങ്ങുന്നവര്‍ നിറം മങ്ങിയ കുടക്കളുമായും അവിടെ ബ്രെക്കുചെയ്യാന്‍ സാധ്യതയുള്ള ബസ്സിന്റെ വരവുകാത്തുനില്‍പ്പുണ്ട്.......... കൂട്ടത്തില്‍ കണ്‍സഷന്‍ച്ചാര്‍ജു ചില്ലറയാക്കി കയ്യില്‍ പിടിച്ചു ബസ്സുകയറാന്‍ നില്‍ക്കുന്ന കുട്ടികളെ കണ്ട് നിര്‍ത്താതെ പോകുന്ന ബസ്സുകളും, നിര്‍ത്തിയാല്‍ തന്നെ ആളെ കയറ്റാന്‍ നേരമില്ലാതെ മത്സരയോട്ടമോടുന്നവയും, നിത്തുന്നവയില്‍ കയറാനിടമില്ലാത്ത അവസ്ഥയും ..........
അതിനിടയില്‍ ഇന്നുപോയിട്ട് ഈയുഗത്തില്‍ പെയ്തുതോരാന്‍ ഭാവമില്ലാതെ പെയ്യുന്ന മഴയത്ത് റോട്ടിലൂടെ ചീറിപ്പായുന്ന വണ്ടികള്‍ക്കിടയില്‍ എനിക്കുള്ള ബസ്സുവരുന്നുണ്ടോ എന്ന് നോക്കി എല്ലാവരേയും പോലെ അകലേക്കു കണ്ണോടിച്ചു നിന്നു. ...... അടുത്തു വന്നുനിര്‍ത്തിയ ബസ്സിന്റെ വേഗത്തില്‍ ചലിക്കുന്ന വൈപ്പര്‍മൂലം പണിപ്പെട്ടാണെങ്കിലും എനിക്കു കേറാനുള്ള ബസ്സാണെന്നു പേരു വായിച്ചു മനസ്സിലാക്കി.
പടിവരെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ആ ബസ്സിലേക്ക് കയറാന്‍ അല്‍പ്പം ശങ്കിച്ചു നിന്നെങ്കിലും. സ്കൂള്‍കുട്ടികളെ സൈഡിലേക്ക് മാറ്റിനിര്‍ത്തി, ഇപ്പോള്‍ കയറിയില്ലെങ്കില്‍ വണ്ടിയെടുത്തുപോകുമെന്ന ഭാഷയില്‍ വണ്ടിയില്‍ തട്ടി ശബ്ദമുണ്ടാക്കി ക്ളീനര്‍ കയറാന്‍ കൈകൊണ്ടാഗ്യം കാട്ടിവിളിച്ചപ്പോള്‍ ആലോചനക്കുനില്‍ക്കാതെ ഓടിക്കയറുകയായിരുന്നു.
ഞാന്‍ ശരിക്കും കയറുന്നതിനുമുമ്പേ വിശിലടിച്ചു വണ്ടിയെടുക്കുമ്പോള്‍ ക്ളീനര്‍ എന്റെ പുറകില്‍ കാണിച്ച തിക്കും, തിരക്കും, തിരുവാതിരയും എന്തിനാണ് എന്നെ നിര്‍ബദ്ധിച്ചു കയറ്റിയതെന്നു മനസ്സിലാക്കാനായത്......അതിനു മുമ്പേ ഒരു വിധം തിങ്ങി മുകളിലേക്കു കയറിപ്പറ്റി.
മഴമൂലം ഷട്ടറുകള്‍ അടച്ചിട്ട് ഇരുട്ടുനിറഞ്ഞ ബസ്സിനകത്ത് നനഞ്ഞ മുഖവുമായി കയറിയ ഞാന്‍ ബസ്സിന്റെ വേഗതക്കും റോഡിലെ ഗട്ടറിന്റെ അളവിനും അനുസൃതമായി ആടിഉലഞ്ഞുനിന്നു. ...................
അല്‍പ്പനേരത്തിനു ശേഷം മാത്രമാണു ചുറ്റും നില്‍ക്കുന്നതില്‍ ഭൂരിഭാഗവും തിങ്ങിനില്‍ക്കുന്ന പുരുഷന്മാരാണെന്നു മനസ്സിലാക്കിയത്.
അനാവശ്യമായി അവരുടെ ആവശ്യത്തിനു തിക്കിതിരക്കുന്ന അവരുടെ ഇടയിലേക്കു കണ്ണോടിച്ച എനിക്കു കാണാനായത് എന്റെ അരികില്‍ നില്‍ക്കുന്ന കൌമാരപ്രായം തികഞ്ഞുവരുന്ന സുന്ദരിയായ ഒരു കോളേജു പെണ്‍ക്കുട്ടിയുടെ പുറകില്‍ ആവുന്നത്ര ചേര്‍ന്നുനിന്ന് പലവിധതോന്നിവാസങ്ങള്‍ കാണിച്ചുകൂട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ്. പ്രതികരിക്കാനോ ഒഴിഞ്ഞുമാറാനോ യാതൊരു വിധ അവസരമില്ലാതെ എല്ലാം ക്ഷമിച്ച് ഒന്നും അറിയാത്ത പോലെ ആകുട്ടി നില്‍ക്കും തോറും ചെറുപ്പക്കാരന്റെ വിക്രിയങ്ങള്‍ കൂടി വരുകയായിരുന്നു.
അവളുടെ നനഞ്ഞമുടിക്കിടയില്‍ മുഖം ചേത്ത്, കമ്പിയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകള്‍ക്കിടയിലൂടെ കയ്യിട്ട് സ്ത്രീത്വത്തിലമത്തികൊണ്ട് ക്രൂരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തു നില്‍ക്കുന്ന എന്നെ ദയനീയമായവള്‍ നോക്കി....എനിക്കെന്തെങ്കിലും രീതിയില്‍ സഹായിക്കാനാകുമോ എന്നതിനര്‍ത്ഥമുണ്ടായിരുന്നു........ ഒരുവിധത്തില്‍ ആകുട്ടിയെ അതിനിടയില്‍ നിന്നും രക്ഷിച്ച് എനിക്കുമുന്‍പില്‍ ചെറിയ അവസരമുണ്ടാക്കി മാറ്റിനിര്‍ത്തി........തിരിച്ചു നന്ദിപറയാന്‍ പോലുമാത്തവിധം അവശയതോടെ ഒരു രക്ഷിതാവിനോടെന്ന പോലെ ദയനീയമായി എന്നെ ഒന്നു നോക്കി അവള്‍ മുന്നിലേക്കൊതുങ്ങിനിന്നു.
ഷട്ടറടങ്ങുകിടക്കുന്നതിനാല്‍ ഏതുവരെയെത്തിയെന്നു പോലുമറിയാതെ നില്‍ക്കുന്നതിനിടയിലാണ്............എന്റെ അരക്കെട്ടിനിടതുവശം സാരി ഒഴിഞ്ഞുകിടക്കുന്നിടത്ത് തണുത്ത ഒരു കൈ പതുക്കെ പതുക്കെ സ്പര്‍ശ്ശിച്ചുകൊണ്ടിരിക്കുന്നത് മനസ്സിലാക്കിയത്......
ഏതുരീതിരില്‍ പ്രതികരിക്കാമെന്നതിനെ കുറിച്ചുള്ള എന്റെ ചിന്തകള്‍ നീളും തോറും ആ കൈകള്‍ കൂടുതല്‍ തീവ്രമായി അവിടെനിന്നും മുകളിലേക്കു പരതുകയും ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുന്നതിനിടയില്‍ എന്നില്‍ അമര്‍ത്തി പിടിക്കുകയുമായിരുന്നു.
ആനിമിഷത്തില്‍ തന്നെ ആരായിരുന്നു അതെന്നും എന്തിനായിരുന്നു എന്നൊന്നും നോക്കിയില്ല എന്റെ സര്‍വ്വ സക്തിയുമെടുത്ത് അയാളുടെ മുഖത്തേക്കു ആഞ്ഞടിച്ചു. ...ആ അടിയിലും തൃപ്തിവരാതെ തിരിഞ്ഞുനിന്ന് ഷര്‍ട്ടില്‍ വട്ടം പിടിച്ച് ആവുന്നത്ര പലവട്ടം മര്‍ദ്ദിച്ചു........ ബസ്സിലുണ്ടായിരുന്നവരുടെ മുഴുവന്‍ ശ്രദ്ധ അയാളിലും എന്നിലും മാത്രമായി....അപ്പോള്‍തന്നെ ബസ്സുനിര്‍ത്തുകയും ...അത്രയും നേരം എല്ലാം കണ്ടു നോക്കിനിന്നിരുന്നവരെല്ലാം എന്റെ ഭാഗം ചേരുകയും ചെയ്തു. ... എല്ലാവരും എന്നെ ഒരു ധീരവനിതയുടെ രീതിയില്‍ നോക്കുന്നത് എനിക്കു കൂടുതല്‍ പ്രചോദനം നല്‍കി..........തുടര്‍ന്നുള്ള അയാളുടെ തീര്‍പ്പവകാശം നേരിട്ടെടുത്ത നല്ലവരായചിലര്‍ പോലീസ്സിനെ വിവരം അറിയിക്കാനും എനിക്കു പരാതി എഴുതുന്നതിനും വളരെ അധികം സഹായിച്ചു..............അന്നത്തെ സഭവത്തില്‍ നിന്നും എനിക്കു തീര്‍ത്തും മനസ്സിലാക്കാന്‍ കഴിഞ്ഞത് അനീതിക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ അനുകൂലിക്കാന്‍ നല്ലവരായ ഒരായിരം പേര്‍ പുറകിലുണ്ടായിരിക്കുമെന്നുള്ള അനുഭവമായിരുന്നു....................

Subscribe to:
Comments (Atom)