Tuesday, September 7, 2010

മരണത്തേക്കാള്‍ വലിയ മദ്യദുരന്തം

നാളുകള്‍ക്ക് ശേഷം മറ്റൊരു മദ്യ ദുരന്തം കൂടെ നമ്മുടെ നാട്ടില്‍ സംഭവിച്ചിരിക്കുന്നു. സ്വന്തം പ്രജകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ഒരു ഭരണ സമ്പ്രദായം നില നില്‍ക്കുന്ന നാടിനെ എങ്ങിനെ ആണ് ആധുനീകം എന്ന് കരുതുക? കൌമാരക്കാര്‍ വരെ മദ്യത്തിനു അടിമകളായി മാറിയിരിക്കുന്നു. സ്തീകളും മദ്യത്തിന്റെ രുചി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മദ്യത്തിന്റെ ഉപഭോഗത്തില്‍ ഉള്ള വര്‍ദ്ധനവിനെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാക്കി മാറ്റാറുണ്ട്. വാര്‍ത്തയുടെ വലിയ വിപണിയില്‍ ഇതുപോളെ ഉള്ള എന്തിനു വിപണന സാധ്യതയുണ്ടെന്ന് അവര്‍ വാര്‍ത്തകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. മദ്യത്തിനെതിരായ വാര്‍ത്തകളേക്കാള്‍ മദ്യത്തിന്റെ വിറ്റുവരവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ പറ്റില്ല. അതുപോലെ മദ്യത്തിനെതിരായ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും ശരിയല്ല. ഇവിടെ വ്യാജമദ്യം വിറ്റവര്‍ക്കെതിരെ എടുക്കുന്ന അതെ വകുപ്പുകള്‍ ഉത്തരവാദിത്വ പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും എടുക്കണം. എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്‍ വെട്ടത്തുനിന്നും കേവലം 200 മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ കാര്യങ്ങള്‍ പോലും ഇവര്‍ ശ്രദ്ധിച്ചില്ല എന്നത് സംശയകരമാണ്

കുറ്റിപ്പുറത്തെ മദ്യഷാപ്പില്‍ നിന്നും കഴിച്ച വിഷക്കള്ളിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നതും സ്തീകളെയാണ്. തൊഴിലെടുത്ത് കുടുമ്പം പുലര്‍ത്തുന്ന പലരും വിഷമദ്യം കഴിച്ച് മരിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു.

പലപ്പോഴും ട്രെയിന്‍ യാത്രയില്‍ തമിഴ്നാട്ടുകാരായ തൊഴിലാളി സ്തീകളെ കണ്ടു മുട്ടാറുണ്ട്. അവര്‍ ട്രെയിനിന്റെ വാഷ് ബേസിനില്‍ നിന്നും വെള്ളം എടുത്ത് മദ്യപിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ജീവിതത്തിന്റെ കടുത്ത യാദാര്‍ഥ്യങ്ങളോട് മല്ലടിക്കുന്ന അവരില്‍ പലരും നിര്‍‌വികാരമായിട്ടാണ് മദ്യം കഴിക്കുന്നത്. ചിലര്‍ മടിയിലെ ചെറിയ പൊതികളില്‍ നിന്നും എന്തൊക്കെയോ വസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി മുറുക്കുന്നതും കാണാം. ഇത്തരം സംഘങ്ങളില്‍ കൌമാരക്കാരികളായ ചെറിയ പെണ്‍കുട്ടികള്‍ വരെ ഉണ്ടാകും. അവരില്‍ പലരും ലഹരിക്ക് അടിമകളാണ്.

മദ്യത്തിനും മയക്കുമരുന്നിനുമായി ഇത്തരം സ്തീകള്‍ പലപ്പോഴും ലൈംഗീക ചൂഷണത്തിനും വിധേയരാകാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സുരക്ഷിതത്വം ഇല്ലാത്ത ഇത്തരം വേഴ്ചകള്‍ അവര്‍ക്ക് രോഗങ്ങളും പ്രദാനം ചെയ്യുന്നുണ്ടകാം. ചിലര്‍ക്ക് അവിഹിത സന്തതികളേയും സമ്മാനിക്കുന്നു. ഇത്തരം നാടോടികളുമായി ശാരീരിക ബന്ധപ്പെടുന്നതില്‍ “മാന്യന്മാരും“ ഉണ്ടെന്ന് അറിയുമ്പോള്‍ അറപ്പുതോന്നുന്നു. എങ്ങിനെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ തോന്നുന്നു ഇവര്‍ക്ക്?

മലയാളി മദ്യാസക്തിയില്‍ ചെയ്തുകൂട്ടുന്ന പലതും ഞെട്ടിക്കുന്നതാണ്. മക്കള്‍ക്കെതിരെയും, സഹോദരിക്കെതിരെയും എന്തിനു സ്വന്തം മാതാവിനു നേരെയും വരെ ലൈംഗീകമായ അക്രമങ്ങള്‍ക്ക് മുതിരുന്നു. കഴിഞ്ഞവര്‍ഷം ആണെന്ന് തോന്നുന്നു ഒരു മകനും സുഹൃത്തും ചേര്‍ന്ന് മദ്യലഹരിയില്‍ സ്വന്തം മാതാവിനെ പീഠിപ്പിക്കുവാന്‍ ശ്രമിച്ച സംഭവം പത്രങ്ങളില്‍ കണ്ടിരുന്നു. ഇത്തരം സംഭവമാണ് നേരു പറഞ്ഞാല്‍ മദ്യം കഴിച്ച് ഉണ്ടാകുന്ന മരണത്തേക്കാള്‍ വലിയ ദുരന്തം ഇതാണ്. ഇന്നും ആ വാര്‍ത്ത വായിച്ചപ്പോള്‍ ഉണ്ടായ നെടുക്കം മനസ്സില്‍ നിന്നും മാറിയിട്ടില്ല. ആ അമ്മ അനുഭവിച്ച ഹൃദയവേദന എന്തുമാത്രം ആയിരിക്കും?അതൊരു സാമൂഹിക ദുരന്തം കൂടെ ആണ്. മദ്യലഹരിയില്‍ മാതൃത്വത്തെ പോലും അപമാനിക്കുവാന്‍ മുതിരുന്ന മകനു സംഭവിക്കുന്നതാണ്/മദ്യലഹരിയില്‍ സ്വയം മറന്നു ഏറ്റവും നിഷിദ്ദവും നീചവുമായ കര്‍മ്മത്തിനു ഒരുങ്ങുന്ന മകന്റെയും സുഹൃത്തിന്റേയും കയ്യില്‍ നിന്നും മാനത്തിനായി പിടയുന്ന ആ സ്തീയാ‍ണ് മനസ്സില്‍ ഉയര്‍ന്നുവരുന്ന ദൃശ്യമാണ് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുന്ന ഈ മരണ ദൃശ്യങ്ങളേക്കാള്‍ ഭയാനകം.

Friday, March 13, 2009

സ്ത്രീകള്‍ മദ്യപിക്കുമ്പോള്

രു സമൂഹത്തിണ്റ്റെ കെട്ടുറപ്പും,മാന്യതയും നിലനിര്‍ത്തുവാന്‍ സ്ത്രീകള്‍ക്കുള്ള പങ്ക്‌ പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതാണ്‌।വീട്ടിലായാലും സമൂഹത്തിലായാലും അവള്‍ മാന്യമായി പെരുമാറേണ്ടത്‌ അനിവര്യവും ആണ്‌।പെണ്ണ്‍ പിഴച്ചാല്‍ അതോടെ ആ സമൂഹം ജീര്‍ണ്ണിക്കും എന്നതിനു സംശയം ഒന്നും ഇല്ല।എന്നാല്‍ ഈ അടുത്തകാലത്തായി സ്ത്രീ സ്വാതന്ത്രം എന്ന പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്നത്‌ ബോധപൂര്‍വ്വം സ്ത്രീകളെ വഴിതെറ്റിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ അല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു। വിദേശങ്ങളില്‍ സ്ത്രീകള്‍ക്ക്‌ മദ്യപിക്കുവാനും,വ്യഭിചരിക്കുവാനും ഉള്ള സാഹചര്യം ഉണ്ട്‌।സ്ത്രീകള്‍ ശാരീരിക സുഖത്തിനായി അവിടെ പുരുഷന്‍മാരായ വേശ്യകളെ തേടിപ്പോകുന്നു എന്നത്‌ അവര്‍ക്ക്‌ വിഷയം അല്ലായിരിക്കാം. എന്നാല്‍ നമുക്ക്‌ ഇവിടെ അത്‌ അനുവദിക്കുവന്‍ ആകുമോ? സ്ത്രീ സ്വാതന്ത്രം എന്നാല്‍ മദ്യപിക്കുവാനും അല്‍പവസ്ത്രം ധരിച്ച്‌ പൊതുസ്ഥലത്തു സഞ്ചരിക്കുവാനും ഉള്ള താണെന്ന്‌ തെറ്റിദ്ധരിച്ച ഒരു കൂട്ടര്‍ ഉണ്ട്‌.ഇവര്‍ യദാര്‍ഥത്തില്‍ സ്ത്രീ സ്വാതന്ത്രവാദികള്‍ അല്ല. ഈ അടുത്ത കാലത്ത്‌ ഒരു പോലീസുകാരി മദ്യപിച്ചതുമായി ബന്ധപ്പെട്ട്‌ ചില വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമം നടന്നിരുന്നു.സ്ത്രീയായാലും പുരുഷനായാലും മദ്യപിച്ച്‌ പൊതുസ്ഥലത്ത്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ പ്രോത്സാഹിപ്പിക്കേണ്ടതല്ല.അതു തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്‌.സര്‍ക്കാര്‍ മദ്യം വിപണനം ചെയ്യുവാന്‍ ലൈസന്‍സ്‌ നല്‍കിയിട്ടുണ്ടെങ്കിലും അതു പരസ്യമായി മദ്യപിക്കുവാനും മറ്റുള്ളവര്‍ക്ക്‌ ശല്യം ആകുവാനും ആര്‍ക്കും സ്വാതന്ത്രം അല്ല. സ്ത്രീധനത്തിണ്റ്റെയും മറ്റും പേരില്‍ ഇന്നും ധാരാളം സ്ത്രീകള്‍ പീഠനം അനുഭവിക്കുന്നു,ജോലിസ്ഥലത്തും പൊതുസ്ഥലത്തും പലര്‍ക്കും പീഠനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.ഇതൊക്കെ ചെറുക്കുവാന്‍ ആണ്‌ സ്തീകള്‍ മുന്നോട്ടുവരേണ്ടത്‌. ഈയ്യിടെ മദ്യപിച്ച്‌ ബോധമില്ലാതെ സ്ഥാനം മാറിയ വസ്ത്രങ്ങളുമായി കിടക്കുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഈ മെയില്‍ വഴി പ്രചരിക്കുന്നത്‌ കാണുകയുണ്ടായി.എത്ര മോശം ആയ രീതിയില്‍ ആണ്‌ പെണ്‍കുട്ടികള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത്‌ കാണപ്പെടുന്നത്‌ എന്നും സ്ത്രീകള്‍ മദ്യ്പാനം തുടങ്ങിയാല്‍ ഉണ്ടാകാവുന്ന ആപ്ത്തുകളെകുറിച്ചും അതു വ്യക്തമാക്കുന്നു.ഇത്തരത്തില്‍ നമ്മുടെ പെണ്‍കുട്ടികളും,സ്ത്രീകളും മദ്യപിച്ച്‌ പൊതുസ്ഥലത്ത്‌ പെരുമാറണം എന്നാണോ ഈ സ്ത്രീ സ്വാതന്ത്രവാദികള്‍ ആവശ്യപ്പെടുന്നത്‌? ഒന്നാലോചിച്ചുനോക്കൂ നിങ്ങളുടെ അടുത്ത ബന്ധത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളും മദ്യപിച്ച്‌ സ്വബോധം ഇല്ലാതെ പൊതുസ്ഥലത്ത്‌ ആടിയാടി നടക്കുന്നതും കാനയില്‍ വീണുകിടക്കുന്നതും. ഇതു അംഗീകരിക്കുവാന്‍ ആകുമോ? സ്ത്രീ സ്വാതന്ത്രത്തിണ്റ്റെ പേരില്‍ പൊതുസ്ഥലത്ത്‌ മദ്യപിക്കുക,അല്‍പവസ്ത്രം ധരിച്ചും ബസ്സിലും മറ്റും കൂടെയുള്ള ആണ്‍കുട്ടിയുമായി ശൃംഗരിക്കുകയും ചെയ്യുന്നത്‌ അനുവദിക്കുവാന്‍ മാന്യം മര്യാദക്ക്‌ ജീവിക്കുന്ന സ്ത്രീകള്‍ തയ്യാറാകരുത്‌. ഇത്തരം ആഭാസങ്ങള്‍ തടയുവാന്‍ ഉള്ള അവകാശം സേനക്കാര്‍ക്കും താടിക്കാര്‍ക്കും വിട്ടുകൊടുക്കാതെ സ്ത്രീകള്‍ തന്നെ ഇത്തരക്കാരികള്‍ക്ക്‌ പുറത്ത്‌ നല്ല തല്ലുകൊറ്റുത്ത്‌ വീട്ടിലേക്ക്‌ പറഞ്ഞയക്കുകയാണ്‌ വേണ്ടത്‌.ഇത്തരം അഴിഞ്ഞാട്ടക്കാരികള്‍ക്ക്‌ മാത്രമല്ല മക്കളെ തോന്നിയമാതിരി ജീവിക്കുവാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ക്കും കൊടുക്കണം നല്ല തല്ല്‌. അല്ലാണ്ടെ അതിനെ എതിര്‍ക്കുന്നവര്‍ക്ക്‌ അടിവസ്ത്രം അയച്ചുകൊടുക്കുകയല്ല വേണ്ടത്‌.



Friday, December 5, 2008

കന്യാച്ര്മ്മ വിവാദങ്ങള്‍

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു എന്നത് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷവും കൊലപാതകികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കുന്ന വാര്‍ത്തയാണ്।കോടതിയും മാധ്യമങ്ങളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തതുകൊണ്ടാണീത്രയും ഈ കേസില്‍ പുരോഗതിയുണ്ടായതും। ഈ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന്വരില്‍ പലരേയും പലവിധ ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ക്ക് വിധേയരാക്കി।അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന।അതിന്റെ ഫലം പത്രങ്ങളില്‍ വരികയും ഉണ്ടായി।ഇവിടെ ഒരു കന്യാസ്ത്രിയുടെ കന്യാചര്‍മ്മവുമായി ബന്ധപ്പെട്ട് ഇത്രയും വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടേണ്ട കാര്യം ഉണ്ടായിരുന്നോ എന്നതാ?ഒരു സ്ത്രീയുടെ സ്വകാര്യമായ സംഗതി ഇപ്പോള്‍ സമൂഹം ചര്‍ച്ചചെയ്യുന്നു।ഒരു പക്ഷെ അച്യതാനന്ദന്റെ വിവാദപരാമര്‍ശവും മാധ്യമങ്ങള്‍ അത് ആഘൊഷപൂര്‍വ്വം കൊണ്ടാടിയതും ഇല്ലായിരുന്നു എങ്കില്‍ ഇതാകുമായിരുന്നില്ലെ പ്രധാന ചര്‍ച്ചാവിഷയം,എസ്സ്।എസ്മ്।എസ്സ്। വോട്ടേടൂപ്പൂമ്മ് ഊണ്ടയേനേ?എന്തൊരു നാണക്കേടുള്ള കര്യമാണിത്?തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യങ്ങള്‍ അങ്ങേയറ്റം ഗോപ്യമായ ഒരു വിഷയം ഇത്തരത്തില്‍ മാധ്യമങ്ങള്‍ വഴി നാട്ടുകാര്‍ അറിയേണ്ട കാര്യം ഉണ്ടോ?മറ്റൊന്ന് നാളെ ഈ കന്യാസ്ത്രീ കേസില്‍ നിന്നും കുറ്റവിമോചിതയായി പുറത്തുവന്നാലും സമൂഹം ഈ പ്രശ്നം പറഞ്ഞ് അവരെ വേട്ടയാ’ടില്ലെ?

ഒന്നാമത് സിസ്റ്റര്‍ സെഫിയുടെ വിഷയത്തോടെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീസമൂഹം പോലും അപമാനിതരായ്।അതിനിടയില്‍ ആയിരുന്നു ഈ വിഷയവും।കന്യാചര്‍മ്മം ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ കേരളത്തിലെ പുരുഷസമൂഹം ഇപ്പോള്‍ കന്യാസ്ത്രെകളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുവാന്‍ തുടങ്ങിയില്ലേ? കന്യാചര്‍മ്മം എന്നത് കേവലം എക്കാലവും യാദാസ്ഥിതികരായ പുരുഷന്മാരുടെ അജ്ഞതക്ക് മുമ്പില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ച ഒരു സംഗതിയാണ്।ആധുനീക സമൂഹത്തിലും ഇതേകുറിച്ച് തെറ്റിദ്ധാരണകള്‍ ഒത്തിരിയുണ്ട്।ഈ വിഷയവുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ അഞ്ഞതമൂലം എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തന്നെ തകര്‍ന്നിരിക്കുന്നു। ഇന്നിതാ ഇത് കന്യാസ്ത്രീകള്‍ക്കും ഒരു പാരയായി മാറിയിരിക്കുന്നു।പുരുഷന്മാര്‍ ഇത് ട്രെയിനിലും പൊതുസ്ഥലങ്ങളിലും വരെ ചര്‍ച്ചചെയ്യുന്നു।।ശിക്കാരി എന്ന ബ്ലോഗ്ഗര്‍ ഇതെകുറിച്ച് ഒരു പോസ്റ്റിട്ടിരിക്കുന്‍ു।അതില്‍ പല തരത്തിലുള്ള അനാരോഗ്യകരവും സ്ത്രീ സമൂഹത്തിനു നാണക്കേടുണ്ടാക്കുന്ന വിധത്തി ഉള്ള കമന്റുകള്‍ വരുന്നു. ഒരു ആധുനീക സമൂഹത്തിനു ഇത്തരത്തില്‍ ഉള്ള വിഷയം ചര്‍ച്ചചെയ്യുവാന്‍ ലജ്ജവേണം।

അവള്‍ക്ക് അന്തസാ‍ായി ജീവിക്കുവാന്‍ അവകാശം ഇല്ലേ? സ്തീ മാത്രം സൂക്ഷിക്കേണ്ടതാണോ ഈ കന്യാചര്‍മ്മം?
സംസക്കാരത്തിന്റെ ഭ്ആഗമായി കരുതുന്നു എങ്കില്‍ പുരുഷനു വിവാഹത്തിനു മുമ്പ് മറ്റു സ്തെകളില്‍ നിന്നും സുഖം തേടുന്നതും തെറ്റല്ലേ?

പുരുഷനു മാത്രമല്ല ലൈംഗീകമായ താല്പര്യങ്ങള്‍ സ്ത്രീക്കും ഉണ്ടാകാം।എന്നാല്‍ ഇത് പലപ്പോഴും പല സ്തീകളുടേയും ജീവിതത്തെ നശിപ്പിക്കുവാനും ഇടയാക്കിയിട്ടുണ്ട്। പുരുഷന്‍ എങ്ങിനെ സ്ത്രീയെ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നായി നമുക്ക് ഈ ചര്‍ച്ചകളെ കണക്കാക്കാമോ? സ്തീ കേവലം ഒരു ലൈംഗീകമായി ഉപയോഗിക്കുവാന്‍ മാത്രം ഉള്ള ഒരു ഉപകരണം മാത്രമാണോ? സമീപകാല ചര്‍ച്ചകള്‍ ഇതിലെക്കാണോ വിരല്‍ ചൂണ്ടുന്നതെന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്।ഉദഹരനമായി ഒന്നിലധികം വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട് ഉയര്‍ന്ന വിവാദം

കേവലം ഒരു സ്ത്രീയുടെ ഏഴു മുതല്‍ പതിനചുവരെ ദിവസം നീളുന്ന ആര്‍ത്തവകാലത്ത് ബന്ധപ്പെടുവാന്‍ പറ്റില്ല അതിനാല്‍ ആ കാലയളവിനെ “അതിജീവിക്കുവാന്‍” കഴിയാത്ത ഉരുഷന്മാര്‍ക്ക് വേറെ വേളിയാകാം। ആര്‍ത്തവത്തെ ലൈംഗീഗജീവിതത്തിനു ഒരു പോരായ്മയായി കാണുന്നവര്‍, ഒരു സ്തീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുചെയ്യും? ഈ കാലയളവില്‍ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും പ്രസവാനന്തരം കുറച്ച് നാളുകളും ബന്ധം പാടില്ല। അങ്ങിനെ നോക്കുമ്പോള്‍....? കേവലം ശാരീരിക ബന്ധം മാത്രമാണോ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്?

മരവിച്ചമന്യഷ്യത്വം

ഇരിക്കൂറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അശ്രദ്ധമായി പാഞ്ഞുവന്ന വാ‍ഹനത്തിനു മുമ്പില്‍ പിടഞ്ഞുമരിച്ചു എന്ന വാര്‍ത്ത നെഞ്ചില്‍ ഒരു കനത്ത പിടച്ചിലാണ് സൃഷ്ടിച്ചത്। പതിവുപോലെ മാധ്യമങ്ങള്‍ അതിന്റെ വിശദാംസങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുവാന്‍ മത്സരിച്ചു। എന്തിനു വേണ്ടി ആര്‍ക്കുവേണ്ടി ആ ദുരന്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു। ആ പിഞ്ചുകുഞ്ഞുങ്ങളുടേ മാതാപിതാക്കളുടെ സ്ഥാനത്ത് ഒരുനിമിഷം സ്വയം സങ്കല്‍പ്പിക്കുവാന്‍ നിങള്‍ക്ക് കഴിഞാല്‍ ...പറ പറ്റുമോ നിങ്ങള്‍ക്ക അത് എക്സ്ക്ലൂസിവായി ലൈവായി ലോകത്തിനു മുമ്പില്‍ പ്രക്ഷേപണം ചെയ്യുവാന്‍।പ്ലെസ് ഇത്തരം ദുരന്തങ്ങള്‍ ഞങ്ങള്‍ക്ക് കാണണ്ട।ദുരന്തത്തില്‍ പെട്ടവരുടെ അലമുറയിടുന്ന മുഖങ്ങളെ എങ്ങിനെ ന്‍ഇങ്ങള്‍ക്ക് ക്യാമറയില്‍ ഒപ്പുവാന്‍ കഴിയുന്നു?മനുഷ്യത്വം മരവിക്കാത്ത ഭരണാധികാരികള്‍ ഇവിടെ ഉണ്ടെങ്കില്‍ ഈ ക്രൂരത ഒന്ന് നിര്‍ത്തുവാന്‍ ഇവരോട് പറയൂ‍ പ്ലീസ്।

നമ്മുടെ നാട്ടിലെ പൊളിഞ്ഞു തകര്‍ന്ന റോഡുകളും അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവര്‍മാരും ചേര്‍ന്നുണ്ടാക്കുന്ന ദുരന്തത്തിന്റെ ഒരു ഉദഹരണം കൂടെയാണ്।അന്വേഷിക്കും നടപടിയെടുക്കും എന്നൊക്കെ പറയുമെങ്കില്‍ അധികം താമസിയാതെ ഇതിന്റെ ചൂടാറും।അതോടെ ഇതിലെ തുടര്‍ന്നടപടിയും നിലക്കും।ഇതിനു മുമ്പ് ഒരുപാട് അപകടങ്ങള്‍ നാം കണ്ടു കഴിഞ്ഞു।അന്വേഷണ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങള്‍ നാം പത്രങ്ങളില്‍ഉം മറ്റും വായികാറുമുണ്ട്।പക്ഷെ ഇതില്‍ എത്ര എണ്ണത്തില്‍ നടപടിയെടുത്തു?ഇനിയെങ്കിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ശ്രമിക്കുക।അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് ക്യാന്‍സലാക്കുക।

കൂട്ടത്തില്‍ ഇത്തരം ദുരന്തന്ഗളെ ലൈവായും മറ്റും പ്രദര്‍ശിപ്പിക്കുവാന്‍ ചാനലുകള്‍ക്ക് അനുമറ്റി നല്‍കാതിരികുക। മരവിച്ച മനുഷ്യത്വം എന്തെല്ലാം ചെയ്യും എന്ന് ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുക.

Friday, October 31, 2008

അമ്മമാരുടെ ദുഖം

കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ ഭടന്മാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളികള്‍ ഉള്‍പ്പെട്ടു എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല।എന്നാല്‍ ഒടുവില്‍ അതു സ്തിതീകരിച്ചു।



കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് പറഞ്ഞ വാക്കുകള്‍ ആണ് മനസ്സില്‍ തട്ടിയത്। അതും ഏതാനും ചിലര്‍ ചെയ്യുന്ന കുത്സിതപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ മൊത്തം സംശയത്തിന്റെ കണ്ണുകളോടെ നിരീക്ഷിക്കുമ്പോള്‍. “ആ രാജ്യദ്രോഹിയുടെ മ്ര്‌തശരീരം എനിക്ക് കാണണ്ട” എന്ന് ഒരു അമ്മ പറയുമ്പോള്‍ അവരുടെ ഹൃദയം എത്രമാത്രം നുറുങ്ങുന്നുണ്ടാകും എന്ന് ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ പറ്റില്ല।നൊന്തുപെറ്റ മകന്‍ അവന്‍ എത്ര കൊള്ളരുതായ്മചെയ്താലും ഒരു അമ്മയെ സംബന്ധിച്ചേടത്തോളം അവനെ തള്ളിപ്പറയുവാന്‍ മനസ്സുവരില്ല।എന്നാല്‍ ഇവിടെ ഈ അമ്മ അവന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുവാന്‍ തയ്യാറായില്ല।അവന്റെ മാത്രമല്ല മറ്റൊരു ആളുടേ മാതാപിതാക്കളും കൊല്ലപ്പെട്ടവരുടെ മൃത്ശരീരം ഏറ്റുവാങ്ങിയില്ല।അവര്‍ തകര്‍ന്ന ഹൃദയത്തിന്റെ വിഷമം ഉള്ളില്‍ ഒതുക്കി ത്ങ്ങളുടെ രാജ്യസ്നേഹം പ്രകടമാക്കി।

ആ അമ്മയേയും കുടുമ്പത്തെയും ഒറ്റപ്പെടുത്താതെ സംരക്ഷിക്കേണ്ടചുമതല നമ്മുടെ സമൂഹത്തിനുണ്ട്।മറിച്ച് അവരെ മകന്‍ ചെയ്ത തെറ്റിന്റെ പേറില്‍ ക്രൂശിക്കരുത്।



മുമ്പ് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്കായിരുന്നു ഉള്ളില്‍ തീ। ഇന്നത് മറിച്ചായിരിക്കുന്നു। ആണ്‍കുട്ടികള്‍ ഇടപെടുന്ന ചീത്ത കൂട്ടുകെട്ടുകള്‍ അവരെ ഏതുതലത്തില്‍ വരെ എത്തിക്കും എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു।ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നീടൊരിക്കലും തിരിച്ചുപോരാനാകാത്തത്രയും വലിയ കെണികളില്‍ ആണ് പലരും പെട്ടുപോകുന്നത്।കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കുന്ന മക്കള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നത് ഓരോ അമ്മമാരുടേയും സങ്കടത്തെ വ്ര്‍ദ്ധിപ്പിക്കും,



മത പഠനം ഒരു തെറ്റായകാര്യമല്ല।സ്വന്തം മതത്തെകുറിച്ചും തന്റെ സമൂഹത്തിലെ മറ്റു മതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്।എന്നാല്‍ മതത്തിന്റെ പേരില്‍ രാജ്യത്ത് അസ്വസ്ഥത ശ്രിഷ്ടിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതും ആവശ്യമുണ്ട്।ഇതിനു പ്രധാനമായും അതാതു വിഭാഗങ്ങള്‍ തന്നെ ആണ് മുങ്കൈയ്യെടുക്കേണ്ടതും।തെറ്റുചെയ്തവന്‍ സ്വന്തം സമുദായക്കാരനായാല്‍ അവനെ ന്യായീകരിക്കുകയും അന്യസമുദായക്കാര്‍ക്കുമേലും ഭരണവ്യവസ്ഥക്കുമേലും കുറ്റം ചാരാതെ തെറ്റുചെയ്തവരെ ഒറ്റപ്പെടുത്തുകയും സമൂഹത്തിലെ യുവതലമുറയെ ശരിയുടെ പാതയിലേക്ക് നയിക്കുകയും ആണ് വേണ്ടത്.

Thursday, October 2, 2008

തളരുന്ന മലയാളസിനിമയും ഫാന്‍സുകാരും

തമിഴ് സിനിമാലോകത്തെ പിന്‍തുടര്‍ന്നു മലയാളസിനിമയിലും കഴിഞ്ഞനാളുകളായി ഫാന്‍സ് അസോസിയേഷന്റെ ഒരു തരംഗം കാണപ്പെട്ടു തുടങ്ങിയിട്ട്.
തമിഴകത്തെ സിനിമാ സംസ്ക്കാരമല്ല മലയാളിയുടേത് എന്നിട്ടും ഇവിടെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ എന്തെല്ലാം കെട്ടുകാശ്ചകളാണിവര്‍ കാട്ടിക്കൂട്ടുവാന്‍ ശ്രമിക്കുന്നത്. നല്ല ഒരു കുടുംബ സിനിമ എന്ന സങ്കല്‍പ്പം എന്നേ മലയാ‍ളിക്കു അന്യമായിരിക്കുന്നു............പ്രിയദര്‍ശന്‍,സിബിമലയില്‍ എന്നിവര്‍ ഒരുപരിധിവരെ മലയാളസിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്നറിയില്ല।। എന്നിരുന്നാലും ഇന്നും കിലുക്കവും കമലദളവും മലയാളി പ്രേക്ഷകര്‍ വീണ്ടും കണ്ടാസ്വദിക്കുന്നു

സജീവമായി രംഗത്തുള്ള സത്യന്‍ അന്തിക്കാടും കമലും എല്ലാം ഇന്ന് ചെന്നെത്തിനില്‍ക്കുന്ന സിനിമാപരിസരം അവരുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക് പോലും സഹിക്കാവുന്നതിലും അപ്പുറമാണ്।എത്രയോ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ഇവര്‍ ഇന്ന് പുറത്തിറക്കുന്ന ചിത്രങ്ങള്‍ തികച്ചും ഖേദകരം തന്നെ. ഇനിയും തങ്ങളുടെ പ്രേക്ഷകരെ ഇവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ കരുതേണ്ടത്? ഒരേ ശ്രേണിയില്‍ ഉള്ള മ്യൂസിക്കില്‍‌ മീരയുടെ ആവര്‍ത്തന വിരസമായ സ്റ്റെപ്പുകള്‍ ഇതെല്ലാം ആണ് ഇന്ന് സത്യന്‍ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലെ ഹൈലൈറ്റ്. മലയാളത്തില്‍ ഇന്നിറങ്ങുന്ന ആല്‍ബങ്ങളിലെ പാട്ടുകളുടെ നിലവാരം പോലും ഇല്ല ഇത്തരം പലചിത്രങ്ങളിലേയും ഗാനങ്ങള്‍ക്ക്.

സൂപ്പര്‍സ്റ്റാര്‍‌ ‍ചിത്രങ്ങള്‍ പോലും തീരെനിലവാരം ഇല്ലാതെ മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരികെപിടിക്കുവാന്‍ കഴിയാത്തതുമാണെന്നതിനു എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ വിജയിച്ചില്ലെ?നിവേദ്യത്തിന്റെ,ക്ലാസ്മേറ്റിന്റെ വന്‍ വിജയം നാം കണ്ടു। എങ്കില്‍‌ എന്തിനാണ് ഈ ഫാന്‍സുകാരുടെ അനാവശ്യ പ്രചരണം. സത്യത്തില്‍ നാട്ടിന്‍ പുറത്തെ ചെറിയ കഥകള്‍ സത്യനും കമലും ഒക്കെ പറയുന്നത് കേള്‍ക്കുവാന്‍ കൊതിച്ചിരിക്കുന്നവരാണ് നമ്മളെ പോലെയുള്ള മലയാളി കുടുംബപ്രേക്ഷകര്‍ അല്ലാതെ സമീപകാലത്ത് ഇവര്‍ ഒരുക്കിയ പോലുള്ള ചിത്രങ്ങള്‍ അല്ല നമുക്കു വേണ്ടത്।


പരാജയങ്ങളില്‍ നിന്നും പഠിക്കാതെ മലയാളസിനിമ കൂടുതല്‍ കൂടുതല്‍ പറ്റുകുഴികളിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദയനീയകാഴ്ചയാണിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അനിനിടയില്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ ഉള്ള വാക്കേറ്റങ്ങളും വെല്ലുവിളികളും പിളര്‍പ്പും. ......”വര്‍ഷങ്ങളായി വിജയം എന്തെന്ന് അറിയാത്തവരെ തീര്‍ച്ചയായും ഇത്തരം സംരംഭങ്ങളില്‍ നിന്നും പിടിച്ച് പുറത്താക്കുകതന്നെവേണം“.



പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് അവസരം നല്‍കിയും ,ആവര്‍ത്തന വിരസവും ബോറടിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാതിരുന്നും സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറച്ചും മറ്റുരീതിയില്‍ ഉള്ള അനാവശ്യചിലവുകള്‍ ഒഴിവാക്കിയും മലയാളസിനിമയെ മുന്നോട്ടൂക്കോണ്ടുപോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ഈ ഇന്റസ്ട്രിയില്‍ ഉള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടകണം.അല്ലാതെ ഇത്തിരിപ്പോന്ന കേരളത്തിലെ പ്രേക്ഷകരെ മുന്നില്‍കണ്ടുകൊണ്ട് കോടികള്‍ വാരിവിതറിയാല്‍ നഷ്ടത്തിന്റെ കഥകള്‍ മാത്രമേ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയൂ.


മലയാളസിനിമയിലെ നിലവാരത്തകര്‍ച്ചയും ആവര്‍ത്തനവിരസതയും‍ സഹിക്കവയ്യാതെ ആണ് ഒരുവിധം കുടുംബപ്രേക്ഷകരും തീയേറ്ററുകളോട് വിടപറഞ്ഞത് .


ഞാന്‍‌ ഈ അടുത്ത കാലത്ത് പരുന്തും,മാടമ്പിയും കാണുവാന്‍ തിയറ്ററില്‍‌ പോവുകയുണ്ടായി പടത്തിന്റെ ബോറടിസഹിക്കാന്‍ പറ്റുന്നില്ല ഇതിനിടയില്‍ ആണ് ഫാന്‍സുകാരുടെ അസഹനീയമായ ശല്യം‍. തീയേറ്ററില്‍ കൂക്കിവിളിച്ചും നായകന്റെ ഡയലോഗുകള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിയും ജയ്‌വിളിച്ചും മറ്റും അവിടെ എത്തിയിരുന്ന കുടുംബപ്രേക്ഷകര്‍ക്ക് ചുറ്റും നിന്ന് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനപ്പൂര്‍വ്വം സ്ത്രീകളും കുട്ടികളുമുള്ളിടത്ത് തിക്കുതിരക്കുകളുണ്ടാക്കുവാന്‍ ശ്രമിക്കുന്നു. അതുതടയാന്‍‌ ശ്രമിക്കുന്ന പുരുഷന്മാരില്‍‌ ചിലരെ കയ്യേറ്റം ചെയ്യാന്‍‌ വരെ മുതിരുന്ന മറ്റുചിലര്‍.....
ഇന്നു കേരളത്തില്‍ ഫാന്‍സിന്റെ പേരില്‍ തീയേറ്ററുകളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞാടുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകും. സിനിമക്കിടയില്‍ കടലാസുചീന്തി മുകളിലേക്ക് എറിഞ്ഞും കൂക്കിവിളിച്ചും സ്ത്രീകള്‍ അടക്കം ഉള്ള കാണികളുടെ മുകളിലേക്കല്ല താരാരാധന കാണിക്കേണ്ടത്!!

ഫാന്‍സുകാരുടെ പേരില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന ആഭാസങ്ങള്‍ നിര്‍ത്തിയേ തീരൂ। തീയേറ്റര്‍ ഉടമകളും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം।കാശുമുടക്കി തീയേറ്ററില്‍ എത്തുന്ന സാധാരണകാണികള്‍ക്ക് സ്വസ്ഥമായി സിനിമ ആസ്വദിക്കാന്‍ കഴിയാതെ വരിക എന്നത് അവര്‍ മുടക്കുന്ന പണത്തിനു പ്രതിഫലമായി നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണ്।ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞാടുവാന്‍ ഉള്ള സന്തര്‍ഭം വേറെ ഉണ്ടാക്കുകയാണുവേണ്ടത് അല്ലാതെ പൊതുജനം കാശുമുടക്കി കയറുമ്പോള്‍ അതിനു തടസ്സം ഉണ്ടാക്കിക്കൊണ്ടല്ല ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരാരാധന പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കേണ്ടത്.

Friday, September 26, 2008

രഹസ്യ ക്യാമറകള്‍

മുന്‍പ് ലോഡ്ജുകളിലും മറ്റും മുറിയെടുക്കുന്നവരുടെ സ്വകാര്യതകള്‍ ഒളിക്യാമറ വച്ച് പകര്‍ത്തുന്നതിനെകുറിച്ചും പാര്‍ക്കുകളിലെ കമിതാക്കളുടെ പ്രണയചേഷ്ടകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനെകുറിച്ചും പലപ്പോഴായി കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്। അന്നുപക്ഷെ അതിനെ കാര്യമായി എടുത്തിരുന്നില്ല।എന്നാല്‍ ഈയ്യിടെ പബ്ലിക്ക് ടോയ്‌ലറ്റുകളില്‍നിന്നും മറ്റും രഹസ്യമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായ വാര്‍ത്ത ഞെട്ടലോടെ ആണുകേട്ടത്।
പൊതുവെ കേരളത്തിലെ മിക്ക പബ്ലിക്ക് ടോയ്‌ലറ്റുകളും പണം കൊടുത്താലും മനുഷ്യര്‍ക്ക് ഉപയോഗിക്കുവാന്‍ കൊള്ളുന്ന തര‍ത്തിലുള്ളതല്ല അത്രക്ക് വ്രിത്തിഹീനമാണ് അവ।ദുര്‍ഗന്ധം വമിക്കുന്നതും വേണ്ടത്ര ശുചിത്വം ഇല്ലാത്തതുമായ ഇത്തരം ടോയ്‌ലറ്റുകള്‍ പലവിധ അസുഖങ്ങളും അലര്‍ജിയും അതുപയോഗിക്കുന്നവര്‍ക്ക് സമ്മാനിക്കുകകൂടിചെയ്യുന്നു।ഇതിനിടയിലാണ് ക്യാമറ ഉപയോഗിച്ച് അവിടെ നടക്കുന്ന “കാര്യങ്ങള്‍” പകര്‍ത്തുന്നു എന്ന വാര്‍ത്ത.।

ജോലിയുടെ ഭാഗമായും മറ്റും ഒത്തിരി യാത്ര ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്ക്മാത്രമേ അതിന്റെ പ്രയാസങ്ങള്‍ അറിയൂ। തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഇത്തരം കമ്ഫര്‍ട് സ്റ്റേഷനുകളില്‍ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെ കുറിച്ചൊന്നും ആളുകള്‍ ശ്രദ്ധിച്ചെന്നുവരില്ല। പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രെകള്‍ക്കാണ് ടോയ്‌ലറ്റിന്റെ ഉപയോഗം കൂടുതല്‍ അത്യാവശ്യം വരുന്നത്।സമയാ സമയത്ത് ടോയ്‌ലറ്റില്‍ പോയില്ലെങ്കില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സ്ത്രെകളില്‍ ആണ് കൂടുതല്‍ കണ്ടുവരുന്നതും। ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ ആണ് ഒരു ആശ്വാസമെന്നോണം പബ്ലിക്ക് ടോയലറ്റുകള്‍।അവിടെ സാമൂഹ്യവിരുദ്ധരുടെ ഒളിക്യാമറകള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതാണല്ലോ ആത്മാഭിമാനം എന്നുകരുതി ഇത്തരം ഫെസിലിറ്റികള്‍ ഒഴിവാക്കുവാന്‍ സ്ത്രീകള്‍ ശ്രമിക്കും।എത്ര ഭീകരമായ ഒരു അവസ്ഥ?

എന്താണിവര്‍ക്ക് ഇത്രക്ക് പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളത്? ഇത്തരം വ്രിത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും ഇല്ലെ അമ്മയും പെങ്ങന്മാരും ഭാര്യയും ഒക്കെ? എന്തുമാത്രം വ്രിത്തികെട്ട മനസ്സായിരിക്കും ഇവരുടേത്? സ്ത്രീകള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതും മറ്റും കണ്ട് ആസ്വദിക്കുന്നവര്‍ അതിലേറെ വ്രത്തികെട്ടവര്‍ ആയിരിക്കും।

ട്രൈയിനിലും മറ്റും ഉള്ള ടോയ്‌ലറ്റുകളില്‍ ദുര്‍ഗ്ഗന്ധം കൂടാതെ അസ്ലീല കമന്റുകളും ചിത്രങ്ങളും വരച്ചിട്ടിരിക്കുന്നത് കാണാം। ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രെകള്‍ക്ക് ലൈംഗീക ആനന്ദം പകരും എന്ന് കരുതിയാ‍ണ് ചെയ്യുന്നതെങ്കില്‍ പ്രിയ പുരുഷന്മാരെ നിങ്ങള്‍ക്ക് തെറ്റി।ഇത്തരം കാര്യങ്ങള്‍ കാണുന്ന സ്തീകള്‍ക്ക് നിങ്ങളോട് അങ്ങേയറ്റം വെറുപ്പും അവജ്ഞത്യും മാത്രമേ ഉണ്ടാകൂ। പബ്ലിക്ക് ടോയലറ്റുകളീലെ ഇത്തരം വ്രിത്തികേടുകള്‍ ആരു നിയന്ത്രിക്കുവാന്‍ ആരോടുപരാതിപറയുവാന്‍!

സ്തീകളോട് ഒന്നേ പറയാനുള്ളൂ। പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം അതിന്റെ ഉള്‍ഭാഗത്തും വാതില്‍ വെന്റിലേറ്റര്‍ എന്നിവിടങ്ങളിലും ഒന്ന് ശ്രദ്ധിക്കുക।ക്യാമറയുടേയോ ഇത്തരം എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മറ്റുള്ളവരെയും തുടര്‍ന്നുമാത്രം അധികാരികളെ യും അറിയിക്കുക.