രു സമൂഹത്തിണ്റ്റെ കെട്ടുറപ്പും,മാന്യതയും നിലനിര്‍ത്തുവാന്‍ സ്ത്രീകള്‍ക്കുള്ള പങ്ക് പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതാണ്।വീട്ടിലായാലും സമൂഹത്തിലായാലും അവള്‍ മാന്യമായി പെരുമാറേണ്ടത് അനിവര്യവും ആണ്।പെണ്ണ്‍ പിഴച്ചാല്‍ അതോടെ ആ സമൂഹം ജീര്‍ണ്ണിക്കും എന്നതിനു സംശയം ഒന്നും ഇല്ല।എന്നാല്‍ ഈ അടുത്തകാലത്തായി സ്ത്രീ സ്വാതന്ത്രം എന്ന പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്നത് ബോധപൂര്‍വ്വം സ്ത്രീകളെ വഴിതെറ്റിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ അല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു। വിദേശങ്ങളില്‍ സ്ത്രീകള്‍ക്ക് മദ്യപിക്കുവാനും,വ്യഭിചരിക്കുവാനും ഉള്ള സാഹചര്യം ഉണ്ട്।സ്ത്രീകള്‍ ശാരീരിക സുഖത്തിനായി അവിടെ പുരുഷന്‍മാരായ വേശ്യകളെ തേടിപ്പോകുന്നു എന്നത് അവര്‍ക്ക് വിഷയം അല്ലായിരിക്കാം. എന്നാല്‍ നമുക്ക് ഇവിടെ അത് അനുവദിക്കുവന്‍ ആകുമോ? സ്ത്രീ സ്വാതന്ത്രം എന്നാല്‍ മദ്യപിക്കുവാനും അല്‍പവസ്ത്രം ധരിച്ച് പൊതുസ്ഥലത്തു സഞ്ചരിക്കുവാനും ഉള്ള താണെന്ന് തെറ്റിദ്ധരിച്ച ഒരു കൂട്ടര്‍ ഉണ്ട്.ഇവര്‍ യദാര്‍ഥത്തില്‍ സ്ത്രീ സ്വാതന്ത്രവാദികള്‍ അല്ല. ഈ അടുത്ത കാലത്ത് ഒരു പോലീസുകാരി മദ്യപിച്ചതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമം നടന്നിരുന്നു.സ്ത്രീയായാലും പുരുഷനായാലും മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതല്ല.അതു തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്.സര്‍ക്കാര്‍ മദ്യം വിപണനം ചെയ്യുവാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും അതു പരസ്യമായി മദ്യപിക്കുവാനും മറ്റുള്ളവര്‍ക്ക് ശല്യം ആകുവാനും ആര്‍ക്കും സ്വാതന്ത്രം അല്ല. സ്ത്രീധനത്തിണ്റ്റെയും മറ്റും പേരില്‍ ഇന്നും ധാരാളം സ്ത്രീകള്‍ പീഠനം അനുഭവിക്കുന്നു,ജോലിസ്ഥലത്തും പൊതുസ്ഥലത്തും പലര്‍ക്കും പീഠനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.ഇതൊക്കെ ചെറുക്കുവാന്‍ ആണ് സ്തീകള്‍ മുന്നോട്ടുവരേണ്ടത്. ഈയ്യിടെ മദ്യപിച്ച് ബോധമില്ലാതെ സ്ഥാനം മാറിയ വസ്ത്രങ്ങളുമായി കിടക്കുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഈ മെയില്‍ വഴി പ്രചരിക്കുന്നത് കാണുകയുണ്ടായി.എത്ര മോശം ആയ രീതിയില്‍ ആണ് പെണ്‍കുട്ടികള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണപ്പെടുന്നത് എന്നും സ്ത്രീകള്‍ മദ്യ്പാനം തുടങ്ങിയാല്‍ ഉണ്ടാകാവുന്ന ആപ്ത്തുകളെകുറിച്ചും അതു വ്യക്തമാക്കുന്നു.ഇത്തരത്തില്‍ നമ്മുടെ പെണ്‍കുട്ടികളും,സ്ത്രീകളും മദ്യപിച്ച് പൊതുസ്ഥലത്ത് പെരുമാറണം എന്നാണോ ഈ സ്ത്രീ സ്വാതന്ത്രവാദികള്‍ ആവശ്യപ്പെടുന്നത്? ഒന്നാലോചിച്ചുനോക്കൂ നിങ്ങളുടെ അടുത്ത ബന്ധത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളും മദ്യപിച്ച് സ്വബോധം ഇല്ലാതെ പൊതുസ്ഥലത്ത് ആടിയാടി നടക്കുന്നതും കാനയില്‍ വീണുകിടക്കുന്നതും. ഇതു അംഗീകരിക്കുവാന്‍ ആകുമോ? സ്ത്രീ സ്വാതന്ത്രത്തിണ്റ്റെ പേരില്‍ പൊതുസ്ഥലത്ത് മദ്യപിക്കുക,അല്‍പവസ്ത്രം ധരിച്ചും ബസ്സിലും മറ്റും കൂടെയുള്ള ആണ്‍കുട്ടിയുമായി ശൃംഗരിക്കുകയും ചെയ്യുന്നത് അനുവദിക്കുവാന്‍ മാന്യം മര്യാദക്ക് ജീവിക്കുന്ന സ്ത്രീകള്‍ തയ്യാറാകരുത്. ഇത്തരം ആഭാസങ്ങള്‍ തടയുവാന്‍ ഉള്ള അവകാശം സേനക്കാര്‍ക്കും താടിക്കാര്‍ക്കും വിട്ടുകൊടുക്കാതെ സ്ത്രീകള്‍ തന്നെ ഇത്തരക്കാരികള്‍ക്ക് പുറത്ത് നല്ല തല്ലുകൊറ്റുത്ത് വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് വേണ്ടത്.ഇത്തരം അഴിഞ്ഞാട്ടക്കാരികള്‍ക്ക് മാത്രമല്ല മക്കളെ തോന്നിയമാതിരി ജീവിക്കുവാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ക്കും കൊടുക്കണം നല്ല തല്ല്. അല്ലാണ്ടെ അതിനെ എതിര്‍ക്കുന്നവര്‍ക്ക് അടിവസ്ത്രം അയച്ചുകൊടുക്കുകയല്ല വേണ്ടത്.
