മുന്‍പ് ലോഡ്ജുകളിലും മറ്റും മുറിയെടുക്കുന്നവരുടെ സ്വകാര്യതകള്‍ ഒളിക്യാമറ വച്ച് പകര്‍ത്തുന്നതിനെകുറിച്ചും പാര്‍ക്കുകളിലെ കമിതാക്കളുടെ പ്രണയചേഷ്ടകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനെകുറിച്ചും പലപ്പോഴായി കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്। അന്നുപക്ഷെ അതിനെ കാര്യമായി എടുത്തിരുന്നില്ല।എന്നാല്‍ ഈയ്യിടെ പബ്ലിക്ക് ടോയ്‌ലറ്റുകളില്‍നിന്നും മറ്റും രഹസ്യമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായ വാര്‍ത്ത ഞെട്ടലോടെ ആണുകേട്ടത്।
പൊതുവെ കേരളത്തിലെ മിക്ക പബ്ലിക്ക് ടോയ്‌ലറ്റുകളും പണം കൊടുത്താലും മനുഷ്യര്‍ക്ക് ഉപയോഗിക്കുവാന്‍ കൊള്ളുന്ന തരത്തിലുള്ളതല്ല അത്രക്ക് വ്രിത്തിഹീനമാണ് അവ।ദുര്‍ഗന്ധം വമിക്കുന്നതും വേണ്ടത്ര ശുചിത്വം ഇല്ലാത്തതുമായ ഇത്തരം ടോയ്‌ലറ്റുകള്‍ പലവിധ അസുഖങ്ങളും അലര്‍ജിയും അതുപയോഗിക്കുന്നവര്‍ക്ക് സമ്മാനിക്കുകകൂടിചെയ്യുന്നു।ഇതിനിടയിലാണ് ക്യാമറ ഉപയോഗിച്ച് അവിടെ നടക്കുന്ന “കാര്യങ്ങള്‍” പകര്‍ത്തുന്നു എന്ന വാര്‍ത്ത.।
ജോലിയുടെ ഭാഗമായും മറ്റും ഒത്തിരി യാത്ര ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്ക്മാത്രമേ അതിന്റെ പ്രയാസങ്ങള്‍ അറിയൂ। തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഇത്തരം കമ്ഫര്‍ട് സ്റ്റേഷനുകളില്‍ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെ കുറിച്ചൊന്നും ആളുകള്‍ ശ്രദ്ധിച്ചെന്നുവരില്ല। പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രെകള്‍ക്കാണ് ടോയ്‌ലറ്റിന്റെ ഉപയോഗം കൂടുതല്‍ അത്യാവശ്യം വരുന്നത്।സമയാ സമയത്ത് ടോയ്‌ലറ്റില്‍ പോയില്ലെങ്കില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സ്ത്രെകളില്‍ ആണ് കൂടുതല്‍ കണ്ടുവരുന്നതും। ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ ആണ് ഒരു ആശ്വാസമെന്നോണം പബ്ലിക്ക് ടോയലറ്റുകള്‍।അവിടെ സാമൂഹ്യവിരുദ്ധരുടെ ഒളിക്യാമറകള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതാണല്ലോ ആത്മാഭിമാനം എന്നുകരുതി ഇത്തരം ഫെസിലിറ്റികള്‍ ഒഴിവാക്കുവാന്‍ സ്ത്രീകള്‍ ശ്രമിക്കും।എത്ര ഭീകരമായ ഒരു അവസ്ഥ?
എന്താണിവര്‍ക്ക് ഇത്രക്ക് പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളത്? ഇത്തരം വ്രിത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും ഇല്ലെ അമ്മയും പെങ്ങന്മാരും ഭാര്യയും ഒക്കെ? എന്തുമാത്രം വ്രിത്തികെട്ട മനസ്സായിരിക്കും ഇവരുടേത്? സ്ത്രീകള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതും മറ്റും കണ്ട് ആസ്വദിക്കുന്നവര്‍ അതിലേറെ വ്രത്തികെട്ടവര്‍ ആയിരിക്കും।
ട്രൈയിനിലും മറ്റും ഉള്ള ടോയ്‌ലറ്റുകളില്‍ ദുര്‍ഗ്ഗന്ധം കൂടാതെ അസ്ലീല കമന്റുകളും ചിത്രങ്ങളും വരച്ചിട്ടിരിക്കുന്നത് കാണാം। ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രെകള്‍ക്ക് ലൈംഗീക ആനന്ദം പകരും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കില്‍ പ്രിയ പുരുഷന്മാരെ നിങ്ങള്‍ക്ക് തെറ്റി।ഇത്തരം കാര്യങ്ങള്‍ കാണുന്ന സ്തീകള്‍ക്ക് നിങ്ങളോട് അങ്ങേയറ്റം വെറുപ്പും അവജ്ഞത്യും മാത്രമേ ഉണ്ടാകൂ। പബ്ലിക്ക് ടോയലറ്റുകളീലെ ഇത്തരം വ്രിത്തികേടുകള്‍ ആരു നിയന്ത്രിക്കുവാന്‍ ആരോടുപരാതിപറയുവാന്‍!
സ്തീകളോട് ഒന്നേ പറയാനുള്ളൂ। പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം അതിന്റെ ഉള്‍ഭാഗത്തും വാതില്‍ വെന്റിലേറ്റര്‍ എന്നിവിടങ്ങളിലും ഒന്ന് ശ്രദ്ധിക്കുക।ക്യാമറയുടേയോ ഇത്തരം എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മറ്റുള്ളവരെയും തുടര്‍ന്നുമാത്രം അധികാരികളെ യും അറിയിക്കുക.
Friday, September 26, 2008
Thursday, September 25, 2008
അസ്ലീല പ്രസിദ്ധീകരണങ്ങള്‍ പെരുകുമ്പോള്‍
ലോകത്തെവിടേയും ഏറ്റവും വിപണന സാധ്യതയുള്ള ഒരു വികാരം ആണ് കാമം. പെണ്‍ശരീരത്തിന്റെ ചിത്രമായാലും വാക്കുകള്‍കൊണ്ടുള്ള വര്‍ണ്ണനയായാലും വന്‍ തോതില്‍ വില്‍ക്കപ്പെടുന്നു.കോടികള്‍ ആണ് ഈ ബിസിനസ്സിന്റെ പുറകില്‍ ഒഴുകുന്നത്.അസ്ലീല സാഹിത്ര്യത്തിന്റെ വിപണന സാധ്യതകള്‍ മലയാളിക്കും അന്യമല്ല. എന്റെ കഥയും, പമ്മന്റെ കഥകലും മറ്റും മലയാളി വീണ്ടും വീണ്ടും വായിച്ചു നിര്‍വ്രതിയടഞ്ഞിട്ടുണ്ട്.
നളിനി ജമീല ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്നപേരിലോ മറ്റോ ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ അവളുടെ ജീവിതത്തിന്റെ “പച്ച”യായ കഥകള്‍ പ്രതീക്ഷിച്ച വായനക്കാര്‍ നിരാശരയത്രേ.അവര്‍ ആ പുസ്തകത്തില്‍ താന്‍ കടന്നുപോയവഴികളിലെ “കാഴ്ചകള്‍”
സ്ലീലത്തിന്റെ അതിരുകള്‍ ലംഘിക്കാതെ പറഞുപോയി.ലൈംഗീകതൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ചും ആണ് ആ പുസ്തകം പറഞുപോകുന്നത്.ഒരു സ്ത്രീ എങ്ങിനെ “ചീത്തയാകുന്നു” എന്നതിനെ കുറിച്ച് ആ പുസ്തകം ഒരു ഉള്‍ക്കാഴ്ചനല്‍കുന്നുണ്ട്. ഓരോ “വേശ്യ”ക്കും അവരുടെ ജീവിതത്തിലെ കഥകള്‍ പറയുവാന്‍ ഉണ്ടാകും.ആ കഥകള്‍ പക്ഷെ ഇക്കിളിപ്പെടുത്തുന്നതായിരിക്കണം എന്ന പുരുഷന്റെ നിര്‍ബന്ധത്തെ ചങ്കൂറ്റത്തോടെ മറികടക്കുമ്പോള്‍ ആണ് അതൊരു മികച്ച ഗ്രന്ഥമായിമാറുന്നത്.മറിച്ച് അവള്‍ അനുഭവിച്ചതും അനുഭവിപ്പിച്ചതുമായ ലൈംഗീകസുഖത്തിന്റെ ഇക്കിളിക്കഥകള്‍ ആണെഴുതുന്നത്ങ്കില്‍ അതു ഒരു മഞ്ഞപുസ്തകമായി അധ:പതിക്കും.വലിയ നിലവാരം ഒന്നും അവകാശപ്പെടാനില്ലെങ്കിലും നളിനി ജമീലയുടെ പുസ്തകം അതുകൊണ്ടുതന്നെ തീര്‍ത്തും ഒരു ഇക്കിളിപുസ്തകമാണെന്ന് പറയുവാനും കഴിയില്ല. എന്തായാലും എരിവും പുളിയുമുള്ള പലതും പ്രതീക്ഷിച്ച് ഈ പുസ്തകം വാങ്ങിയവര്‍ “വഞ്ചിതരായി” എന്നതാണ് സത്യം.
സെക്സിന്റെ ചിത്രങ്ങളുടേയും കഥക്ുടേയും മികച്ചവിപണിയാണിന്ന് കേരളം. കേരളത്തിലെ ബസ്റ്റാന്റുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍ മറ്റു പ്രധാനകവലകള്‍ എന്നിവിടങ്ങളിലെ ചെറുകടകളില്‍ തൂക്കിയിട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ അസ്ലീലപുസ്തകങ്ങ്ുടെ ഒരു നീണ്ടനിരതന്നെ കാണാന്‍ കഴിയും.സെക്സിന്റെ വിപണന സാധ്യതകളും സാമാന്യ മനുഷ്യരുടെ ചാപല്യങ്ങളും ആവോളം മനസ്സിലാക്കിയവര്‍ ആണ് ഇത്തരം പ്രസിദ്ധീകരണങ്ങലുടെ പുറകില്‍ ഉള്ളതെന്ന് പെട്ടെന്ന് തന്നെ മനസ്സിലാകും. സ്ത്രീയുടെ നഗ്നതയില്‍ ചാലിച്ച നുണകളോ അര്‍ദ്ധസത്യങ്ങളോ ചേര്‍ത്ത് “കുറ്റാന്വേഷണ-സിനിമാ” പ്രസിദ്ധെകരണങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന മാസികകള്‍.ഇത്തരം മാസികകളുടെ പുറം ചട്ടയിലെ സൂചകങ്ങള്‍ സാധാരണക്കാരെ എളുപ്പത്തിലത്സ്വാധീനിക്കുവാനും ആകാംഷാഭരിതരാക്കുവാനും കഴിയുന്ന തരത്തില്‍ ഉള്ളതായിരിക്കും.തരറാണിമാരുടെ കിടപ്പറ രഹസ്യങ്ങള്‍,കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അസ്ലീലചിത്രങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍വാണിഭത്തിലെ ഉന്നതന്‍ ആര്‍ തുടങ്ങിയ വിഷയ്ങ്ങള്‍ ആയിരിക്കും ഈ മാസികകള്‍ക്ക് പ്രചാരം കൂട്ടുവാന്‍ ഉള്ള കുറുക്കുവഴികള്‍.തീര്‍ച്ചയായും താരറാണിമാരുടെ അന്തപ്പുര രഹസ്യങ്ങള്‍ എന്നുകേള്‍ക്കേണ്ടതാമസം സാധാരണക്കാര്‍ അതു കയ്യോടെ വാങ്ങും. വായിച്ചുനോക്കുമ്പോള്‍ ആണ് എങ്ങും തൊടാത്ത വാര്‍ത്തപ്രസിദ്ധീകരിച്ച് തങളെ പറ്റിച്ചതാണെന്ന് മനസ്സിലാകുക.
അര്‍ധ സത്യങ്ങളോ ഊഹാപോഹങ്ങളോ പ്രത്യേക രീതിയില്‍ എഴുതി ഭാക്കി വായനക്കാരന്റെ ഭാവനക്ക് വിടുന്നതിലൂടെ അത് പലതരത്തിലുള്ള “വ്യാഖ്യാനങ്ങള്‍” ക്കുള്ള സാധ്യതക്ക് ഇടനല്‍കുന്നു. പേരോ മറ്റോ കൊടുക്കാതെ സൂചകങ്ങള്‍ ആയിരിക്കും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകുക.ഇതുമൂലം ഒരു സീരിയലില്‍ അല്ലെങ്കില്‍ സിനിമയില്‍ അഭിനയിച്ച നടികളില്‍ ആരെന്നുള്ള കാര്യം പലപ്പോഴും വായനകികാരന്‍ സ്വയം കണ്ടെത്തേണ്ടി വരുന്നു.ഫലമോ മാന്യമായി ജീവിക്കുന്ന പല ഥാരങ്ങളും തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയാകുന്നു. യദാര്‍ത്തത്തില്‍ ഇവര്‍ ചെയ്യുന്നത് തങ്ങളുടെ അല്പം ലാഭത്തിനു വേണ്ടി താരങ്ങളെകുറിച്ചുള്ള അബദ്ധധരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്.
ചില പ്രസിദ്ധീകരണങ്ങളില്‍ ചലച്ചിത്ര നടികളുടെ പടം കൊടുത്ത് നൂറിന്റെ നോട്ടുകെട്ടും അവരൂടെ റേറ്റ് എന്നരീതിയില്‍ വ്യാഖ്യാനിക്കാവുന്ന തുകയും എഴുതി വരെ പ്രസിദ്ധീകരിച്ചുവത്രേ! എത്രമാത്രം നിന്ദ്യമായ കാര്യമാണിത്.......ചിലര്‍ക്ക് താല്പര്യം മീരയുടെ വിവാഹക്കാര്യത്തിലാന്. ഒരു നടിക്ക് പ്രേമിക്കാനോ വിവാഹം കഴിക്കാനോ പാടില്ലെ?മീരയെപ്പോലെ അടക്കവും ഒതുക്കവും അഭിനയശേഷിയും ഉള്ള ഒരു നടിയെകുറിച്ച് എന്തിനാണിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നത്? ഇത്തരം പ്രസിദ്ധീകരണങ്ങള്‍ അടിച്ചിറക്കുന്നവര്‍ക്ക് കേവലം ലാഭം എന്നതിനപ്പുറം മറ്റു മാനദണ്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരിക്കാം.എന്നാല്‍ ഇതുമൂലം മാനഹാനിയും സ്വകാര്യജീവിതത്തില്‍ പ്രയാസങ്ങളും നേരിടേണ്ടിവരുന്നത് നമ്മുടെ പ്രിയപ്പെട്ട നടിമാരാണ്.
ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേ പറ്റൂ. മഞ്ഞപ്രസിദ്ധീകരണം എന്ന പേരില്‍ ഇറങ്ങുന്ന ഇക്കിളിപുസ്തകങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവയും ആ ഗണത്തില്‍ പെടുന്നവ തന്നെ.ഈയ്യിടെ ഇത്തരം ഒരു പ്രസിദ്ധീകരണം വായിക്കുവാന്‍ ഇടയായി.എത്ര ആഭാസകരമായ ചിത്രങ്ങള്‍ ആണതില്‍ കൊടുത്തിരിക്കുന്നത്? അടിവസ്ത്രങ്ങളില്‍ പലവിധ പോസില്‍ നില്‍ക്കുന്ന പെണ്‍ശരീരങ്ങ്ുടെ(ചില മൂന്നാം കിട നടിമാരുടെ അടക്കം) കളര്‍ചിത്രങ്ങള്‍. ഇതുകൂടാതെ മേല്പറഞ്ഞ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ കൊടുത്തും നോവലെന്ന പേരില്‍ തനി തെറിക്കഥകള്‍ ചേര്‍ത്തും ആണ് അത് അണിയിച്ചൊരുക്കിയിരിക്കുന്നത്. വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. പത്തോ പതിനഞ്ചോ രൂപക്ക് ഇവ വാങ്ങി വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ മാനസീക സംത്രിപ്തിനല്‍കുന്നുണ്ടകാം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് സാമ്പത്തീകലാഭവും പക്ഷെ ഇതു ഒരു സാമൂഹിക വിപത്തുതന്നെയാണ്.
സ്കൂളുകള്‍ കോളേജുകള്‍ എന്നിവയുടെ സമീപത്ത് പാന്മസാലയും മറ്റും നിരോധിച്ചതുപോലെ അസ്ലീല പുസ്തകങ്ങള്‍ പെരുകുന്നതും തടയേണ്ടതുതന്നെ ആണ്.

Saturday, September 13, 2008
എന്റെ...ജീവിതത്തിലെ ഒരു വഴിത്തിരിവ്......
ആദ്യമായി അനീതിക്കെതിരെയുള്ള എന്റെ പ്രതികരണം................. എന്റെ അനുഭവത്തില്‍ നിന്ന്
പ്രതികരിക്കാന്‍ കഴിയാത്തവരായി ആരും തന്നെയില്ല. എന്നാലും .......അതിന്റെ ആഫ്ടര്‍ ഇഫക്ടിനെ കുറിച്ചുള്ള അബദ്ധധാരണ വെച്ചുകൊണ്ട് പ്രതികരിക്കാതെ ഇരിക്കുന്ന വനിതകള്‍ തന്നെയാണ് ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ കളോട് ചില പുരുഷവിഭാഗം നടത്തുന്ന ചൂഷണങ്ങള്‍ക്കു വളം വെച്ചുകൊടുക്കുന്നത്....(ചിലര്‍ എന്നു പ്രത്യേകം തന്നെ ഇടുത്തു പറയേണ്ടിരിക്കുന്നു)
ജൂലൈ 20, 2003. എനിക്കുമറക്കാനാത്ത ആ ദിവസം അരമണിക്കൂറുകളോളം വൈകിയാണ് ജോലിക്കുപോകാനായി വീട്ടില്‍ നിന്നറിഞ്ഞിയത്. ഗേറ്റുതുറന്ന് പുറത്തുകടന്നയുടനേ തുടങ്ങിയ പെരുമഴയില്‍, ചെളികുത്തിയ ചെങ്കല്‍ റോഡിലൂടെ കുറച്ചുദൂരം നടന്നാല്‍ മാത്രം എത്തിപ്പെടാവുന്ന മെയിന്‍ റോട്ടിലേക്ക് സാരിയുടെ അടിവശം നനയാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചുകൊണ്ട്, വീശിയടിക്കുന്ന കാറ്റിനെതിരെ കുടചെരിച്ചു പിടിച്ച് ആവുന്നത്ര വേഗത്തില്‍ നടന്നു.
ബസ്സ് സ്ടോപ്പിലെത്തിയപ്പോള്‍ അഞ്ചാം തരം മുതല്‍ കോളേജു കുട്ടികള്‍ അടങ്ങുന്നവര്‍ മഴയത്ത് പല വര്‍ണ്ണക്കുടകളുമായും, അമ്മായിമാര്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ അടങ്ങുന്നവര്‍ നിറം മങ്ങിയ കുടക്കളുമായും അവിടെ ബ്രെക്കുചെയ്യാന്‍ സാധ്യതയുള്ള ബസ്സിന്റെ വരവുകാത്തുനില്‍പ്പുണ്ട്.......... കൂട്ടത്തില്‍ കണ്‍സഷന്‍ച്ചാര്‍ജു ചില്ലറയാക്കി കയ്യില്‍ പിടിച്ചു ബസ്സുകയറാന്‍ നില്‍ക്കുന്ന കുട്ടികളെ കണ്ട് നിര്‍ത്താതെ പോകുന്ന ബസ്സുകളും, നിര്‍ത്തിയാല്‍ തന്നെ ആളെ കയറ്റാന്‍ നേരമില്ലാതെ മത്സരയോട്ടമോടുന്നവയും, നിത്തുന്നവയില്‍ കയറാനിടമില്ലാത്ത അവസ്ഥയും ..........
അതിനിടയില്‍ ഇന്നുപോയിട്ട് ഈയുഗത്തില്‍ പെയ്തുതോരാന്‍ ഭാവമില്ലാതെ പെയ്യുന്ന മഴയത്ത് റോട്ടിലൂടെ ചീറിപ്പായുന്ന വണ്ടികള്‍ക്കിടയില്‍ എനിക്കുള്ള ബസ്സുവരുന്നുണ്ടോ എന്ന് നോക്കി എല്ലാവരേയും പോലെ അകലേക്കു കണ്ണോടിച്ചു നിന്നു. ...... അടുത്തു വന്നുനിര്‍ത്തിയ ബസ്സിന്റെ വേഗത്തില്‍ ചലിക്കുന്ന വൈപ്പര്‍മൂലം പണിപ്പെട്ടാണെങ്കിലും എനിക്കു കേറാനുള്ള ബസ്സാണെന്നു പേരു വായിച്ചു മനസ്സിലാക്കി.
പടിവരെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ആ ബസ്സിലേക്ക് കയറാന്‍ അല്‍പ്പം ശങ്കിച്ചു നിന്നെങ്കിലും. സ്കൂള്‍കുട്ടികളെ സൈഡിലേക്ക് മാറ്റിനിര്‍ത്തി, ഇപ്പോള്‍ കയറിയില്ലെങ്കില്‍ വണ്ടിയെടുത്തുപോകുമെന്ന ഭാഷയില്‍ വണ്ടിയില്‍ തട്ടി ശബ്ദമുണ്ടാക്കി ക്ളീനര്‍ കയറാന്‍ കൈകൊണ്ടാഗ്യം കാട്ടിവിളിച്ചപ്പോള്‍ ആലോചനക്കുനില്‍ക്കാതെ ഓടിക്കയറുകയായിരുന്നു.
ഞാന്‍ ശരിക്കും കയറുന്നതിനുമുമ്പേ വിശിലടിച്ചു വണ്ടിയെടുക്കുമ്പോള്‍ ക്ളീനര്‍ എന്റെ പുറകില്‍ കാണിച്ച തിക്കും, തിരക്കും, തിരുവാതിരയും എന്തിനാണ് എന്നെ നിര്‍ബദ്ധിച്ചു കയറ്റിയതെന്നു മനസ്സിലാക്കാനായത്......അതിനു മുമ്പേ ഒരു വിധം തിങ്ങി മുകളിലേക്കു കയറിപ്പറ്റി.
മഴമൂലം ഷട്ടറുകള്‍ അടച്ചിട്ട് ഇരുട്ടുനിറഞ്ഞ ബസ്സിനകത്ത് നനഞ്ഞ മുഖവുമായി കയറിയ ഞാന്‍ ബസ്സിന്റെ വേഗതക്കും റോഡിലെ ഗട്ടറിന്റെ അളവിനും അനുസൃതമായി ആടിഉലഞ്ഞുനിന്നു. ...................
അല്‍പ്പനേരത്തിനു ശേഷം മാത്രമാണു ചുറ്റും നില്‍ക്കുന്നതില്‍ ഭൂരിഭാഗവും തിങ്ങിനില്‍ക്കുന്ന പുരുഷന്മാരാണെന്നു മനസ്സിലാക്കിയത്.
അനാവശ്യമായി അവരുടെ ആവശ്യത്തിനു തിക്കിതിരക്കുന്ന അവരുടെ ഇടയിലേക്കു കണ്ണോടിച്ച എനിക്കു കാണാനായത് എന്റെ അരികില്‍ നില്‍ക്കുന്ന കൌമാരപ്രായം തികഞ്ഞുവരുന്ന സുന്ദരിയായ ഒരു കോളേജു പെണ്‍ക്കുട്ടിയുടെ പുറകില്‍ ആവുന്നത്ര ചേര്‍ന്നുനിന്ന് പലവിധതോന്നിവാസങ്ങള്‍ കാണിച്ചുകൂട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ്. പ്രതികരിക്കാനോ ഒഴിഞ്ഞുമാറാനോ യാതൊരു വിധ അവസരമില്ലാതെ എല്ലാം ക്ഷമിച്ച് ഒന്നും അറിയാത്ത പോലെ ആകുട്ടി നില്‍ക്കും തോറും ചെറുപ്പക്കാരന്റെ വിക്രിയങ്ങള്‍ കൂടി വരുകയായിരുന്നു.
അവളുടെ നനഞ്ഞമുടിക്കിടയില്‍ മുഖം ചേത്ത്, കമ്പിയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകള്‍ക്കിടയിലൂടെ കയ്യിട്ട് സ്ത്രീത്വത്തിലമത്തികൊണ്ട് ക്രൂരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തു നില്‍ക്കുന്ന എന്നെ ദയനീയമായവള്‍ നോക്കി....എനിക്കെന്തെങ്കിലും രീതിയില്‍ സഹായിക്കാനാകുമോ എന്നതിനര്‍ത്ഥമുണ്ടായിരുന്നു........ ഒരുവിധത്തില്‍ ആകുട്ടിയെ അതിനിടയില്‍ നിന്നും രക്ഷിച്ച് എനിക്കുമുന്‍പില്‍ ചെറിയ അവസരമുണ്ടാക്കി മാറ്റിനിര്‍ത്തി........തിരിച്ചു നന്ദിപറയാന്‍ പോലുമാത്തവിധം അവശയതോടെ ഒരു രക്ഷിതാവിനോടെന്ന പോലെ ദയനീയമായി എന്നെ ഒന്നു നോക്കി അവള്‍ മുന്നിലേക്കൊതുങ്ങിനിന്നു.
ഷട്ടറടങ്ങുകിടക്കുന്നതിനാല്‍ ഏതുവരെയെത്തിയെന്നു പോലുമറിയാതെ നില്‍ക്കുന്നതിനിടയിലാണ്............എന്റെ അരക്കെട്ടിനിടതുവശം സാരി ഒഴിഞ്ഞുകിടക്കുന്നിടത്ത് തണുത്ത ഒരു കൈ പതുക്കെ പതുക്കെ സ്പര്‍ശ്ശിച്ചുകൊണ്ടിരിക്കുന്നത് മനസ്സിലാക്കിയത്......
ഏതുരീതിരില്‍ പ്രതികരിക്കാമെന്നതിനെ കുറിച്ചുള്ള എന്റെ ചിന്തകള്‍ നീളും തോറും ആ കൈകള്‍ കൂടുതല്‍ തീവ്രമായി അവിടെനിന്നും മുകളിലേക്കു പരതുകയും ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുന്നതിനിടയില്‍ എന്നില്‍ അമര്‍ത്തി പിടിക്കുകയുമായിരുന്നു.
ആനിമിഷത്തില്‍ തന്നെ ആരായിരുന്നു അതെന്നും എന്തിനായിരുന്നു എന്നൊന്നും നോക്കിയില്ല എന്റെ സര്‍വ്വ സക്തിയുമെടുത്ത് അയാളുടെ മുഖത്തേക്കു ആഞ്ഞടിച്ചു. ...ആ അടിയിലും തൃപ്തിവരാതെ തിരിഞ്ഞുനിന്ന് ഷര്‍ട്ടില്‍ വട്ടം പിടിച്ച് ആവുന്നത്ര പലവട്ടം മര്‍ദ്ദിച്ചു........ ബസ്സിലുണ്ടായിരുന്നവരുടെ മുഴുവന്‍ ശ്രദ്ധ അയാളിലും എന്നിലും മാത്രമായി....അപ്പോള്‍തന്നെ ബസ്സുനിര്‍ത്തുകയും ...അത്രയും നേരം എല്ലാം കണ്ടു നോക്കിനിന്നിരുന്നവരെല്ലാം എന്റെ ഭാഗം ചേരുകയും ചെയ്തു. ... എല്ലാവരും എന്നെ ഒരു ധീരവനിതയുടെ രീതിയില്‍ നോക്കുന്നത് എനിക്കു കൂടുതല്‍ പ്രചോദനം നല്‍കി..........തുടര്‍ന്നുള്ള അയാളുടെ തീര്‍പ്പവകാശം നേരിട്ടെടുത്ത നല്ലവരായചിലര്‍ പോലീസ്സിനെ വിവരം അറിയിക്കാനും എനിക്കു പരാതി എഴുതുന്നതിനും വളരെ അധികം സഹായിച്ചു..............അന്നത്തെ സഭവത്തില്‍ നിന്നും എനിക്കു തീര്‍ത്തും മനസ്സിലാക്കാന്‍ കഴിഞ്ഞത് അനീതിക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ അനുകൂലിക്കാന്‍ നല്ലവരായ ഒരായിരം പേര്‍ പുറകിലുണ്ടായിരിക്കുമെന്നുള്ള അനുഭവമായിരുന്നു....................

Subscribe to:
Comments (Atom)